Latest News

ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് സായ് കൃഷ്ണ നായിക; മുറിവുകള്‍ പുഴയാകുന്നു'' ട്രെയിലര്‍ പുറത്തിറക്കി നടന്‍ മധുപാല്‍

Malayalilife
 ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് സായ് കൃഷ്ണ നായിക; മുറിവുകള്‍ പുഴയാകുന്നു'' ട്രെയിലര്‍ പുറത്തിറക്കി നടന്‍ മധുപാല്‍

ദൃശ്യ മാധ്യമ രംഗത്ത് മൂന്ന് പതിറ്റാണ്ട് സജീവ സാന്നിദ്ധ്യമായ പി കെ സുനില്‍നാഥ് കഥയും തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്ത് നിര്‍മ്മിച്ച'മുറിവുകള്‍ പുഴയാകുന്നു' എന്ന സിനിമയുടെ ഒഫീഷ്യല്‍ ട്രെയ്‌ലര്‍, കേരള സംസ്ഥാന സാംസ്‌ക്കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാനും നടനുമായ മധുപാല്‍ 
തന്റെ  ഫേസ് ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.

പ്രശസ്ത ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് സായ് കൃഷ്ണയാണ് ഈ ചിത്രത്തിലെ നായിക. 
നായകന്‍ ജയേഷ് ജയറാം, അഞ്ജലി ജോര്‍ജ്ജ്, ഗായത്രി നമ്പ്യാര്‍, അമ്പിളി സൈറ, പ്രിയ രാജ്, കൃഷ്ണകുമാര്‍ പാട്ടുകുളങ്ങര, വിനിത റാഫേല്‍, ഡോ. ഹനീഷ്, ദീപേഷ്, വി എസ് ബിന്ദു, കലാമണ്ഡലം പ്രഭാകരന്‍, നജീബ് ലൈലാസ്, എം എം നാസര്‍, ഷെര്‍ളി, കീര്‍ത്തന, നീരജാ മദന്‍, തന്‍മയ്, സോന, ആത്വിക തുടങ്ങി മുപ്പതോളം പുതുമുഖങ്ങള്‍ക്കൊപ്പംസജ്ജാത് ബ്രൈറ്റ്, പ്രൊ.ചന്ദ്രദാസന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ആനുകാലിക ഇന്ത്യന്‍ രാഷ്ട്രീയത്തിലെ സംഭവ വികാസങ്ങള്‍ സിംബോളിക്കായി അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം  കെ പി നമ്പ്യാതിരി നിര്‍വ്വഹിക്കുന്നു. 

കോസ്റ്റ്യുംസ്-ചഞ്ചല്‍ സേതു പാര്‍വതി, അസോസിയേറ്റ് ഡയറക്ടര്‍-
ഉണ്ണിക്കൃഷ്ണന്‍ ചിറ്റൂര്‍, സംഗീതം-സാം കടമ്മനിട്ട,എഡിറ്റര്‍-
മോജി ടി വര്‍ഗീസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ഷാജി മാള,പി ആര്‍ ഒ-എ എസ് ദിനേശ്.

Murivukal Puzhayakunnu Trailer

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES