മലയാളം സിനിമാ, ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് രേഖ രതീഷ്.പരസ്പരം എന്ന ടെലിവിഷൻ പരമ്പരയിലൂടെയാണ് രേഖ ഏറെ പ്രേക്ഷക ശ്രദ്ധയമായത്. . മാമ്പഴക്കാലം, പല്ലാവൂർ ദേവനാരായണൻ എന്നിങ്ങനെ രണ്ട് സിനിമകളിലും തരാം വേഷമിട്ടിരുന്നു. അതേ സമയം ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞു നില്ക്കാറുള്ള രേഖ ലോക്ഡൌന്‍ കാലത്തെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കുകയാണ്. സീരിയലുകളുടെ തിരക്ക് ഏറെ ആയപ്പോൾ ഇപ്പോൾ തിരുവനന്തപുരത്തേക്ക് താമസം മാറി രേഖ വാടകവീട്ടിലാണ് താമസിക്കുന്നത്.
'തിരുവനന്തപുരത്ത് താമസം മാറിയതില്‍ പിന്നെ വാടക വീടുകളാണ് അന്നു മുതല്‍ ഇന്നുവരെയുള്ള എന്റെ ജീവിതത്തിന്റെ ഭാഗമായത്. എങ്കിലും അവിടെ ഞാനും മകനും ഞങ്ങളുടെ സന്തോഷവും കണ്ടെത്തി. മകന്‍ അയാന്‍. ഇപ്പോള്‍ 9 വയസായി. മകനെ നോക്കാന്‍, പ്രായമായ ഒരമ്മയും ഞങ്ങളോടൊപ്പമുണ്ട്. ഇതാണ് ഇപ്പോള്‍ എന്റെ കുടുംബം.'
മകനൊപ്പം കൂടുതല്‍ സമയം ലോക് ഡൌണിൽ കഴിയുന്നതിന്റെ സന്തോഷത്തിലാണ് ഷൂട്ട് ഇല്ലാത്തത് കൊണ്ട് ഇപ്പോള്‍ വിട്ടിലിരുപ്പാണ്. വീട്ടില്‍ വെറുതെയിരിക്കാന്‍ ഇഷ്ടമുള്ളയാളാണ് ഞാന്‍. അതികൊണ്ട് തന്നെ ലോക്ക് ഡൗണ്‍ ബോറായി തോന്നുന്നില്ല.നേരത്തെ ഷൂട്ടിങ് തിരക്കുകള്‍ മൂലം മകന്റെ കാര്യങ്ങളും സ്വന്തം ആരോഗ്യവും അധികം നോക്കാന്‍ സമയം കിട്ടിയിരുന്നില്ല.ഇപ്പോള്‍ ആ കുറവുകള്‍ പരിഹരിക്കുന്നു. അതിനാല്‍ മകനും ഫുള്‍ ഹാപ്പി. വീട്ടില്‍ ഒരു മിനി ജിം സെറ്റപ്പ് ചെയ്തിട്ടുണ്ട്.അവിടെ നന്നായി വര്‍ക്ക് ഔട്ട് ചെയ്യും..' എന്നും ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.