അമ്മ ഭക്ഷണം ഉണ്ടാക്കുമ്പോള്‍ ചിക്കന്‍ ലെഗ് പീസ് കഴിക്കാനുള്ള ഭാഗ്യക്കുറി അടിച്ചത് തനിക്ക്; യുകെയില്‍ പഠനത്തിനായി പോയ അനിയത്തിക്ക് പിറന്നാള്‍ ആശംസ അറിയിച്ച് നമിതാ പ്രമോദ് കുറിച്ചത്

Malayalilife
 അമ്മ ഭക്ഷണം ഉണ്ടാക്കുമ്പോള്‍ ചിക്കന്‍ ലെഗ് പീസ് കഴിക്കാനുള്ള ഭാഗ്യക്കുറി അടിച്ചത് തനിക്ക്; യുകെയില്‍ പഠനത്തിനായി പോയ അനിയത്തിക്ക് പിറന്നാള്‍ ആശംസ അറിയിച്ച് നമിതാ പ്രമോദ് കുറിച്ചത്

ലയാളികളുടെ പ്രിയ താരം നമിത പ്രമോദിന്റെ അനിയത്തി അകിതയുടെ പിറന്നാള്‍ ആയിരുന്നു ഇന്നലെ. പിറന്നാള്‍ ദിനത്തോടനുബന്ധിച്ച്  താരം പങ്കു വച്ച  പോസ്റ്റും  കുറിപ്പുമാണ് ഇപ്പോള്‍  ശ്രദ്ധ നേടുന്നത്.അകിതയ്ക്ക് 22ാം പിറന്നാള്‍ ആശംസ അറിയിച്ചാണ് നടി ചിത്രങ്ങളും കുറിപ്പും പങ്ക് വച്ചത്.

കുറിപ്പ് ഇങ്ങനെ:അമ്മ ഗര്‍ഭിണിയായിരുന്നപ്പോള്‍ ഞാന്‍ ഒരു സഹോദരനെയാണ് പ്രതീക്ഷിച്ചത്. നാലു വയസ്സു മാത്രം പ്രായമുളള ഞാന്‍ അന്ന്് ഒരു കുഞ്ഞനുജനെയാണ് സ്വപ്നം കണ്ടത്. പക്ഷെ എന്റെ പ്രതീക്ഷകള്‍ക്കും വിപരീതമായാണ് കാര്യങ്ങള്‍ സംഭവിച്ചത്. നീ ആദ്യ ചുവടുകള്‍ വച്ചു തുടങ്ങിയപ്പോഴാണ് നിന്നെഞാന്‍ അടുത്തറിയാന്‍ തുടങ്ങിയത്. 

അന്നു മുതല്‍ നമ്മുടെ ബന്ധം അനുദിനം വളര്‍ന്നുകൊണ്ടിരുന്നു. ജിവിതത്തിലെ ഏറ്റവും പ്രയാസമേറിയതും സന്തോഷകരമായ ഘട്ടങ്ങളില്‍ നമ്മള്‍ തുണയായി നിന്നു. യു കെയില്‍ പഠിക്കാന്‍ പോകുന്നതും അവിടെ ജീവിതം നയിക്കുന്നതും എന്നും നിന്റെ സ്വപ്നമായിരുന്നു. നീ ഉയരങ്ങള്‍ കഴടക്കുന്നതു കാണുമ്പോള്‍ എനിക്കു അഭിമാനം തോന്നുന്നു. - നമിത കുറിച്ചു.

അന്ന് മുതല്‍ തങ്ങള്‍ക്കിടയിലെ അടുപ്പം ദിനംപ്രതി വര്‍ധിച്ചു. ജീവിതത്തിലെ കഠിനമേറിയതും സന്തോഷം നിറഞ്ഞതുമായ ഘട്ടങ്ങളില്‍ ഒന്നിച്ചു നിന്നു. ടി.വി. റിമോട്ടിനും ചിക്കന്‍ ലെഗ് പീസിനും വേണ്ടി വഴക്കിട്ടു, അച്ഛന്റെയും അമ്മയുടെയും മുന്നില്‍ പിടിക്കപ്പെട്ടപ്പോള്‍ പരസ്പരം സുരക്ഷിതരാക്കി. അനുജത്തി ഇന്ത്യ വിട്ടതും തന്റെ അലമാര കാലിയായി. എന്റെ വളകളിലും ലിപ്സ്റ്റിക്കിലും നീ കൈവയ്ക്കുമ്പോള്‍ ഞാന്‍ അലോസരപ്പെട്ടിരുന്നു എന്ന് നിനക്കറിയാം. നിന്റെ ലൈക്ര ഷോര്‍ട്ട്‌സ് ഞാന്‍ ഇടുമ്പോഴും നിന്റെ ശുചിമുറി ഞാന്‍ ഉപയോഗിക്കുമ്പോഴും നിന്റെ സ്വസ്ഥതയും നഷ്ടപ്പെട്ടിരുന്നു എ

എനിക്ക് ഓര്‍മയുള്ള കാലം മുതല്‍ യുകെയില്‍ പോയി  ജീവിച്ചുകാട്ടുന്നതായിരുന്നു നിന്റെ സ്വപ്നം. എന്റെ കുഞ്ഞേ, നീ ആഗ്രഹിച്ച ജീവിതം തിരഞ്ഞെടുത്തതിനും ജീവിതത്തിലെ ഓരോ ചുവടും ജാഗ്രതയോടെ മുന്നോട്ടുവെക്കുന്നതിലും ഞാന്‍ അഭിമാനിക്കുന്നു.ഞാന്‍ ഇതുവരെ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും ദയാലുവും നിസ്വാര്‍ത്ഥയുമായ വ്യക്തിയാണ് നീ. നീ എന്റെ മകളും, സഹോദരിയും, ഏറ്റവും അടുത്ത സുഹൃത്തും, എന്റെ ലോകവുമാകുന്നു.


നമിതയുടെ പോസ്റ്റിന് കമന്റുമായ അനിയത്തി അകിത പ്രമോദും എത്തി. ദയവ് എന്റെ റെസ്റ്റ്‌റൂമും ഷോര്‍ട്‌സുകളും ഉപയോഗിക്കരുത് എന്നാണ് അകിത നല്‍കിയ മറുപടി. അകിതയ്‌ക്കൊപ്പമുള്ള ചിത്രങ്ങളും നമിത പങ്കുവെച്ചിട്ടുണ്ട്. നമിതയുടെ അനിയത്തിക്ക് പിറന്നാള്‍ ആശംസകളുമായി നിരവധി പേര്‍ കമന്റ് ചെയ്യുന്നുണ്ട്.

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by NAMITHA PRAMOD (@nami_tha_)

 

Namitha pramod wishes TO sister

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES