പേടിയില്ല സാര്‍... മരിക്കുന്നെങ്കില്‍ ഇവിടെക്കിടന്നു മരിക്കും....
മണ്ണിനു വേണ്ടി പൊരുതുന്ന ഒരു സ്തീയുടെ ഉറച്ച മനസ്സില്‍ നിന്നുള്ള വാക്കുകള്‍.
പെറ്റു വീണ മണ്ണില്‍ അന്തിയുറങ്ങാന്‍ അതിജീവനം നടത്തുന്ന വരുടെ ഇത്തരം
നിരവധി മുഹൂര്‍ത്തങ്ങളിലൂടെ അതിജീവനത്തിന്റേയുംപോരാട്ടത്തിന്റേയും . നിരവധി ഹൃദ്യമായ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയുള്ള ചിത്രമാണ് നരിവേട്ട .
ഈ ചിത്രത്തിന്റെ പുറത്തുവിട്ട ഒഫീഷ്യല്‍ ട്രയിലറില്‍ ഇത്തരം നിരവധി രംഗങ്ങള്‍ കാട്ടിത്തരുന്നു.
ഒരു മാസ് എന്റെര്‍ടൈനറാണീ ച്ചിത്രമെന്നു വ്യക്തമാക്കുന്നതാണ് ഈ ട്രയിലര്‍.
പ്രേക്ഷകര്‍ക്കിടയില്‍ വലിയ ആകര്‍ഷണമാണ് ഈ ട്രയിലറിന് ലഭിച്ചിരിക്കുന്നത്.
അനുരാജ് മനോഹര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഇന്‍ഡ്യന്‍ സിനിമയുടെ ബാനറില്‍ ടിപ്പു ഷാന്‍, ഷിയാസ് ഹസന്‍ എന്നിവര്‍ നിര്‍മ്മിക്കുന്നു.മറവികള്‍ക്കെതിരായ ഓര്‍മ്മയുടെ പോരാട്ടം എന്ന ടാഗ് ലൈനോടെ യാണ് ഈ ചിത്രം എന്തു ന്നത്.
ടൊവിനോ തോമസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂടും പ്രശസ്ത തമിഴ് സംവിധായകനും നടന്നുമായ ചേരനും മുഖ്യ കുപാത്രങ്ങളെ അവതരിപ്പിക്കുന്നു.മൂന്നു പേരും പൊലീസ് കഥാപാത്രങ്ങളെ യാണ് ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
വറുഗീസ് പീറ്റര്‍ എന്ന സാധാരണക്കാരനായ പൊലീസ് കൊണ്‍സ്റ്റബിളിന്റെ ഔദ്യോഗികജീവിതത്തിലേയും, വ്യക്തി ജീവിതത്തിലേയും സംഘര്‍ഷഭരിതമായ മുഹൂര്‍ത്തങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥാ പുരോഗതിആര്യാസലിം, റിനി ഉദയകുമാര്‍, സുധി കോഴിക്കോട് നന്ദു,, പ്രശാന്ത് മാധവന്‍, അപ്പുണ്ണി ശശി, എന്‍.എം. ബാദുഷ, എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്. മറവികള്‍ക്കെതിരായ ഓര്‍മ്മയുടെ പോരാട്ടം എന്ന ടാഗ് ലൈനോടെയാണ് ഈ ചിത്രമെത്തുന്നത്.
കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ അബിന്‍ ജോസഫിന്റേതാണു തിരക്കഥ.
ഗാനങ്ങള്‍ - കൈതപ്രം '
സംഗീതം. ജെയ്ക്ക് ബിജോയ്സ്.
ഛായാഗ്രഹണം - വിജയ്.
എഡിറ്റിംഗ് - ഷമീര്‍ മുഹമ്മദ്
എക്സിക്കുട്ടീവ് പ്രൊഡ്യൂസര്‍ - എന്‍. എം. ബാദുഷ
പ്രൊജക്റ്റ് ഡിസൈന്‍ ഷെമി
കലാസംവിധാനം - ബാവ
മേക്കപ്പ് - അമല്‍.
കോസ്റ്റ്യും ഡിസൈന്‍ -അരുണ്‍ മനോഹര്‍.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ - രതീഷ് കുമാര്‍ .
നിര്‍മ്മാണ നിര്‍വ്വഹണം - സക്കീര്‍ ഹുസൈന്‍ , പ്രതാപന്‍ കല്ലിയൂര്‍
കുട്ടനാട്, ചങ്ങനാശ്ശേരി, കോട്ടയം വയനാട് എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയാക്കിയ ഈ
ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിച്ചു വരുന്നു.
വാഴൂര്‍ ജോസ്.
ഫോട്ടോ . ശ്രീരാജ് ' , ഷെയ്ന്‍സബൂറ'