തെന്നിന്ത്യന്‍ പ്രേക്ഷകര്‍ കാത്തിരുന്ന വിവാഹമായിരുന്നു നയന്‍താരയുടെയും വിഘ്നേഷ് ശിവന്റെയും. വിവാഹ വീഡിയോയുടെ സ്ട്രീമിംഗ് അവകാശം പ്രമുഖ പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ലിക്സ് നേടിയിരുന്നു. വിവാഹത്തിന് രജനീകാന്തും ഷാരൂഖ് ഖാനും അടക്കമുള്ള പല പ്രമുഖ താരങ്ങളും പങ്കെടുത്തിരുന്നു. വിവാഹവേദിയില്‍ നിന്നുള്ള ചില ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വിഘ്നേഷ് പുറത്തുവിട്ടിരുന്നു.
ഇപ്പോളിതാ ആകാംക്ഷയോടെ കാത്തിരിക്കുന്ന നയന്‍താര - വിഘ്‌നേഷ് ശിവന്‍ വിവാഹ ഡോക്യുമെന്ററിയുടെ പ്രൊമോ പങ്കുവച്ചിരിക്കുകയാണ് നെറ്റ് ഫ്‌ളിക്‌സ്. നെറ്റ് ഫ്‌ളിക്‌സ് ഇന്ത്യ സൗത്തിന്റെ സോഷ്യല്‍ മീഡിയ പ്‌ളാറ്റ് ഫോമിലൂടെയാണ് പ്രൊമോ വീഡിയോ എത്തിയത്. നയന്‍താര: ബിയോണ്ട് ദ ഫെയറി ടെയില്‍ എന്നാണ് ഡോക്യുമെന്ററിയുടെ പേര്.
ഇരുവരും വിവാഹത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചും സംസാരിക്കുന്നതിന്റെ ചെറിയ ഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പ്രൊമോ. ജീവിതത്തെപ്പറ്റിയും, തമ്മില്‍ കണ്ടുമുട്ടിയതിനെ കുറിച്ചും, പ്രണയത്തെപ്പറ്റിയുമെല്ലാം താരജോഡികള്‍ വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. ഞാന്‍ ജോലിയില്‍ മാത്രമേ വിശ്വസിക്കുന്നുള്ളൂ, നിങ്ങള്‍ക്ക് സ്‌നേഹമുണ്ടെന്ന് അറിഞ്ഞതില്‍ തീര്‍ച്ചയായും സന്തോഷമുണ്ട്'; നയന്‍താര വീഡിയോയില്‍ പറയുന്നു.
നയന്‍താരയില്‍ ഇഷ്ടപ്പെട്ടതിനെ കുറിച്ച് വിഘ്‌നേഷ് ശിവനും വാചാലനാവുന്നുണ്ട്. 'ഒരു സ്ത്രീയെന്ന നിലയില്‍, ഞാന്‍ അവളുടെ സ്വഭാവം ഇഷ്ടമാണ്. അവളുടെ സ്വഭാവം പ്രചോദനം നല്‍കുന്നതാണ്. അവള്‍ അകത്തും വളരെ സുന്ദരിയാണ് -വിഘ്‌നേഷ് കൂട്ടിച്ചേര്‍ത്തു. അടുത്ത ആഴ്ച തന്നെ നയന്‍സ്- വിക്കി വിവാഹം നെറ്റ്ഫ്‌ലിക്‌സ് സ്ട്രീം ചെയ്യുമെന്നാണ് സൂചന.
ഗൗതം മേനോന്റെ സംവിധാനത്തിലാണ് നെറ്റ് ഫ്‌ളിക്‌സ് ഡോക്യുമെന്ററി ചെയ്തത്. ജൂണ്‍ ഒമ്പതിനായിരുന്നു ചെന്നൈ മഹാബലിപുരത്തെ ആഡംബര റിസോര്‍ട്ടില്‍ തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍ താരയുടെയും വിഘ്നേഷ് ശിവന്റെയും വിവാഹം നടന്നത്.അതേസമയംനയന്‍താര നായികയായി അഭിനയിക്കുന്ന പൃഥ്വിരാജ് - അണ്‍ഫോന്‍സ് പുത്രന്‍ ചിത്രം ഗോള്‍ഡ് ഓണത്തിന് റിലീസ് ചെയ്യും.
നേരത്തെ വിവാഹ വീഡിയോയില്‍ നിന്ന് നെറ്റ്ഫ്‌ലിക്സ് പിന്മാറുന്നുവെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. പിന്നാലെ നയന്‍താര-വിഗ്‌നേഷ് കല്യാണം സംപ്രേക്ഷണം ചെയ്യുന്നതില്‍ നിന്ന് പിന്മാറിയിട്ടില്ലെന്ന് നെറ്റ്ഫ്‌ലിക്സ് അറിയിക്കുകയായിരുന്നു. നയന്‍താരയ്ക്കും വിഗ്‌നേഷ് ശിവനും നോട്ടീസ് അയച്ചുവെന്നത് അവാസ്തവമാണെന്നും നെറ്റ്ഫ്‌ലിക്സ് ഇന്ത്യ വ്യക്തമാക്കി.
നയന്‍സ്- വിക്കി വിവാഹത്തിന്റെ സംപ്രേക്ഷണാവകാശം 25 കോടി രൂപയ്ക്കാണ് നെറ്റ്ഫ്‌ളിക്സിന് നല്‍കിയത്. മഹാബലിപുരത്തെ ഒരു ആഡംബര റിസോര്‍ട്ടിലായിരുന്നു വിവാഹം.