ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയ്ക്ക് ഇരട്ടക്കുട്ടികള്‍ ഉണ്ടായ വിവരം ഇന്നലെ കാട്ടുതീ പോലെയാണ് പടര്‍ന്നത്.. നയന്‍താര അമ്മയായ വിവരം ഭര്‍ത്താവും സംവിധായകനുമായ വിഘ്‌നേഷ് ശിവനാണ് ട്വിറ്ററിലൂടെ അറിയിച്ചത്. ഇരട്ട ആണ്‍കുഞ്ഞുങ്ങളാണ് ഇവര്‍ക്ക് ജനിച്ചത്. നയന്‍താര അമ്മയാകാന്‍ പോകുന്നെന്ന സൂചനകള്‍ നേരത്തെ താരദമ്പതികള്‍ ട്വീറ്റിലൂടെ സൂചിപ്പിച്ചിരുന്നു. ഉയിര്‍, ഉലഗം എന്നാണ് കുട്ടികളുടെ പേരുകള്‍ എന്നാണ് വിഘ്‌നേഷിന്റെ ട്വീറ്റില്‍ നിന്ന് ലഭിക്കുന്ന സൂചന.
ഞാനും നയന്‍സും അമ്മയും അച്ഛനുമായി. ഇരട്ട ആണ്‍കുഞ്ഞുങ്ങളാല്‍ ഞങ്ങള്‍ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു.ഇരട്ട കുഞ്ഞുങ്ങള്‍. ഞങ്ങളുടെയും പൂര്‍വികരുടെയും എല്ലാ പ്രാര്‍ത്ഥനകളും, പൂര്‍വ്വികരുടെ അനുഗ്രഹങ്ങളും ഇരട്ടകുഞ്ഞുങ്ങളുടെ രൂപത്തില്‍ വന്നിരിക്കുന്നു. നിങ്ങലുടെ എല്ലാ പ്രാര്‍ത്ഥനകളും വേണം. ഉയിരും ഉലകവും. വിഘ്‌നേഷ് ശിവന്‍ കുറിച്ചു.
കുഞ്ഞുങ്ങള്‍ക്കൊപ്പം നിറചിരിയോടെ നയന്‍താരയും വിഘ്‌നേഷും ഉള്ള ചിത്രങ്ങളും ഇരുവരും പങ്ക് വച്ചു.നയന്‍താരയും വിഘ്‌നേഷും കുഞ്ഞുങ്ങളുടെ കാലുകളില്‍ ഉമ്മ വയ്ക്കുന്ന ചിത്രങ്ങളാണ് പങ്കുവച്ചത്. ഇരുവര്‍ക്കും ആശംസകളുമായി സിനിമാരംഗത്തുള്ളവരും ആരാധകരും കമന്റ് ചെയ്തിട്ടുണ്ട്.
വാടകഗര്‍ഭധാരണത്തിലൂടെയാണ് ഇരുവരും മാതാപിതാക്കളായതെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. എന്നാല്‍ നയന്‍താരയോ വിഘ്‌നേഷോ ഇതേക്കുറിച്ച് യാതൊരു തരത്തിലുള്ള വിവരങ്ങളും പുറത്തുവിട്ടിട്ടില്ല. മുന്‍പും ഇരുവരും വാടകഗര്‍ഭധാരണത്തിലൂടെ കുഞ്ഞിനെ വരവേല്‍ക്കാനൊരുങ്ങുന്നു എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു.ഏഴ് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് നയന്‍താരയും വിഘ്‌നേഷും ജൂണ്‍ 9ന് മഹാബലിപുരത്ത് വച്ച് വിവാഹിതരായത്.
സന്തോഷം പങ്ക് വച്ച് താരങ്ങള്‍ ഇട്ട പോസ്റ്റിന് താഴെ സൈബര്‍ ആക്രമണവും ഉയരുകയാണ്.താരദമ്പതികളെ തീര്‍ത്തും അധിക്ഷേപിക്കുന്ന തരത്തിലുള്ള കമന്റുകളും പോസ്റ്റുകളുമാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ നിറയുന്നത്.സില്‍മ പോലെ തന്നെ പാട്ട് കഴിഞ്ഞപ്പൊ കുട്ടികളും ആയി, എന്നാലും നാല് മാസത്തില്‍, ഇതെന്തോന്ന് ദിവ്യ ഗര്‍ഭമോ, ഒരു കുട്ടിക്ക് ഒമ്പതുമാസം രണ്ട് കുട്ടികളായത് കൊണ്ട് അവര്‍ ഷെയര്‍ ചെയ്ത് നാലര മാസം, മാസം തികയാതെയായിരിക്കും, വാര്‍ത്ത കേട്ട് ബോധം പോയി വിഘ്നേഷ്, തുടങ്ങിയ പരിഹാസ കമന്റുകളും പോസ്റ്റിന് താഴെ നിറയുകയാണ്. എന്നാല്‍ നിരവധി പേര്‍ ഇരുവര്‍ക്കും ആശംസകളറിയിച്ചും രംഗത്തെത്തി.
നെഗറ്റീവ് കമന്റുകളും പ്രചാരണവും ദമ്പതികള്‍ക്ക് നേരെ ഉണ്ടായതോ
ടെ ഇവരെ വിമര്‍ശിച്ച് എഴുത്തുകാരി പാര്‍വതി പങ്കുവച്ച കുറിപ്പും സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ ശ്രദ്ധ നേടുകയാണ്.
.'നയന്‍താര വിഘ്നേഷ് അവരുടെ ഇരട്ട കുട്ടികള്‍. കല്യാണത്തിന് മുന്നേ നയന്‍താര ഗര്‍ഭിണി ആയിരുന്നെങ്കില്‍ ഇവിടെ ആര്‍ക്കാണ് പ്രശ്‌നം? അവരുടേത് സറോഗസി ആയാലും അല്ലെങ്കിലും നിങ്ങള്‍ക്കെന്താണ്? Pls step back from someone's personal space. Anyways wishes to both stars' എന്നാണ് ശ്രീ പാര്‍വതി ഫേസ്ബുക്കില്‍ കുറിച്ചത്.
ഏഴ് വര്‍ഷത്തെ പ്രണയത്തിന് ഒടുവില്‍ ജൂണ്‍ 9ന് ആയിരുന്നു നയന്‍താര വിഘ്നേഷ് ശിവന്‍ വിവാഹം നടന്നത്. മഹാബലിപുരത്തു വച്ച് നടന്ന വിവാഹ ചടങ്ങില്‍ പ്രമുഖരായ നിരവധി സിനിമാ താരങ്ങളാണ് പങ്കെടുത്തത്. ഷാരൂഖ് ഖാന്‍, കമല്‍ ഹാസന്‍, രജനികാന്ത്, സൂര്യ. ജ്യോതിക തുടങ്ങിയവര്‍ വിവാഹത്തില്‍ നിറസാന്നിധ്യമായിരുന്നു.
നാനും റൗഡിതാന്‍ എന്ന സിനിമയുടെ സെറ്റില്‍ വച്ചായിരുന്നു നയന്‍താരയും വിഘ്നേഷും കണ്ടുമുട്ടുന്നതും പ്രണയത്തിലാകുന്നത്. 2021 സെപ്തംബറില്‍ ആണ് തങ്ങളുടെ വിവാഹ നിശ്ചയം കഴിഞ്ഞ വിവരം നയന്‍താര വെളിപ്പെടുത്തിയത്.
നയന്‍താര ചിരഞ്ജീവിക്കൊപ്പം അഭിനയിച്ച തെലുഗു സിനിമ ഗോഡ്ഫാദര്‍ കഴിഞ്ഞാഴ്ചയാണ് പ്രദര്‍ശനത്തിനെത്തിയത്. മലയാളത്തില്‍ പൃഥ്വിരാജിനൊപ്പം അഭിനയിച്ച അല്‍ഫോണ്‍സ് പുത്രന്‍ ചിത്രം ഗോള്‍ഡ് ഉടന്‍ പ്രദര്‍ശനത്തിനെത്തും. ഷാരൂഖ് ഖാനൊപ്പം അഭിനയിച്ച ജവാനിലൂടെ ബോളിവുഡിലും സ്ഥാനമുറപ്പിച്ചിരിക്കുകയാണ് 37-കാരിയായ നയന്‍താര.