വൈക്കം മുഹമ്മദ് ബഷീറിന്റെ നീലവെളിച്ചം എന്ന പ്രശസ്ത ചെറുകഥയെ ആസ്പദമാക്കി അതേ പേരില്‍ ആഷിഖ് അബു ഒരുക്കുന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. ഇതേ കഥയെ ആസ്പദമാക്കി എ വിന്‍സെന്റിന്റെ സംവിധാനത്തില്‍ 1964 ല്‍ പുറത്തെത്തിയ ഭാര്‍ഗവീനിലയം എന്ന ചിത്രത്തിലെ ഗാനമാണ് നീലവെളിച്ചത്തിനുവേണ്ടി പുനരാവിഷ്‌കരിച്ചിരിക്കുന്നത്. ഭാര്‍ഗവിയായി എത്തുന്ന റിമ കല്ലിങ്കലിന്റെ പിറന്നാള്‍ ദിനത്തില്‍ ആണ് ഗാനം പുറത്തിറക്കിയത്.
സിനിമയിലെ ഗാനരംഗത്ത് റിമ കല്ലിംഗലിന്റെ മനോഹര നൃത്തം ആണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. അനുരാഗ മധുചഷകം എന്ന തുടങ്ങുന്ന ഗാനം കെ.എസ്. ചിത്ര ആണ് ആലാപിക്കുന്നത് ശ്രീജിത്ത് ഡാന്‍സിറ്റിയാണ് നൃത്തസംവിധാനം. റോഷന്‍ മാത്യുവും ഷൈന്‍ ടോം ചാക്കോയും ഗാനരംഗത്തുണ്ട്.
റിമയുടെ പിറന്നാള്‍ ദിനത്തിലാണ് ഗാനം പുറത്തിറങ്ങിയത്. ടൊവിനോ തോമസ്, രാജേഷ് മാധവന്‍, ഉമ കെ.സി, പൂജ മോഹന്‍രാജ്, ദേവകി ഭാഗി എന്നിവരാണ് മറ്റു താരങ്ങള്‍. ഗിരീഷ് ഗംഗാധരന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ബിജിബാലും റെക്‌സ് വിജയനും ചേര്‍ന്നാണ് സംഗീതം. ഏപ്രില്‍ 21ന് ചിത്രം റിലീസ് ചെയ്യും. ഒ.പി.എം ഡ്രീം എന്ന ബാനറില്‍ ആഷിഖ് അബുവും സന്തോഷ് ടി. കുരുവിളയും ചേര്‍ന്നാണ് നിര്‍മ്മാണം.
ഭാര്‍ഗ്ഗവീനിലയം മലയാളത്തിലെ ആദ്യത്തെ ഹൊറര്‍ ചിത്രമായിരുന്നു. ബഷീര്‍ തന്നെയാണ് തിരക്കഥ ഒരുക്കിയത്. 59 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും നീലവെളിച്ചത്തിന് പുനരാവിഷ്‌ക്കാരം വരുന്നത്. എം എസ് ബാബുരാജ് - പി ഭാസ്‌കരന്‍ കൂട്ടുകെട്ടില്‍ എസ് ജാനകി ആലപിച്ചതായിരുന്നു ഗാനം.
സിനിമ മേഖലയിലെ പ്രമുഖ വ്യക്തികള്‍ ചിത്രത്തിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് ഗാനം സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചു. നൃത്തഗാനമായി ചിത്രീകരിച്ചിരിക്കുന്ന പുനരാവിഷ്‌കാരത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. എല്ലാ തലമുറയിലുള്ളവര്‍ക്കും ആസ്വദിക്കാനാകുന്ന രീതിയിലാണ് പാട്ട് വീണ്ടും പ്രേക്ഷകരിലേക്കെത്തുന്നത്.
ഭാര്‍ഗവീനിലയത്തില്‍ മധു, പ്രേംനസീര്‍, വിജയനിര്‍മ്മല, പി ജെ ആന്റണി എന്നിവര്‍ അവിസ്മരണീയമാക്കിയ കഥാപാത്രങ്ങളെയാണ് യഥാക്രമം ടൊവിനോ തോമസ്, റോഷന്‍ മാത്യു, റിമ കല്ലിങ്കല്‍, ഷൈന്‍ ടോം ചാക്കോ എന്നിവര്‍ അവതരിപ്പിക്കുന്നത്. മലയാളത്തിന്റെ പ്രിയതാരം കുതിരവട്ടം പപ്പു ആദ്യമായി അഭിനയിച്ച ചിത്രം കൂടിയാണ് ഭാര്‍ഗവിനിലയം. ചിത്രത്തിലെ കുതിരവട്ടം പപ്പുവിന്റെ കഥാപാത്രത്തെ നീലവെളിച്ചത്തില്‍ രാജേഷ് മാധവനാണ് അവതരിപ്പിക്കുന്നത്.