മലയാള സിനിമാ പ്രേക്ഷകര്‍ക്ക് 1983 എന്ന ചിത്രത്തിലൂടെ പ്രിയങ്കരിയായി മാറിയ താരമാണ് നിക്കി ഗല്‍റാണി. ഓം ശാന്തി ഓശാന, വെള്ളിമൂങ്ങ, ഇവന്‍ മര്യാദരാമന്‍, ഒരു സെക്കന്‍ഡ് ക്ലാസ് യാത്ര, രാജമ്മ @യാഹു തുടങ്ങിയ സിനിമകളിൽ എല്ലാം തന്നെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ സാധിച്ചത്.
അന്യഭാഷാ താരമായ നിക്കിയെ ഇരുകൈയ്യും നീട്ടിയാണ് മലയാള സിനിമ സ്വീകരിച്ചത്. താരം അവസാനമായി അഭിനയിച്ചത് ഒമര്‍ ലുലു സംവിധാനം ചെയ്ത ധമാക്കയിലാണ് . മലയാളത്തിനു പുറമേ മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും താരം ഏറെ ശ്രദ്ധ നേടിയിരുന്നു. നിലവില്‍ തെന്നിന്ത്യയിലെ തിരക്കുള്ള നടിമാരില്‍ ഒരാളാണ് മാറിക്കഴിഞ്ഞിരിക്കുകയാണ് നിക്കി ഗല്‍റാണി
എന്നാൽ ഇപ്പോൾ തമിഴ് യുവനടനുമായി താരം വിവാഹിതയാകുന്നു എന്ന വാര്‍ത്തയാണ് സമൂഹ മാധ്യമങ്ങളിളുടെ ശ്രദ്ധ നേടുന്നത്. തമിഴ് ചലച്ചിത്ര താരം ആദി പിനിസെറ്റിയുമായാണ് താരത്തിന്റെ വിവാഹമെന്നാണ് നിലവിൽ പുറത്ത് വരുന്ന റിപ്പോര്‍ട്ട്‍. നേരത്തെ ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന് വാര്‍ത്തകള്‍ വന്നിരുന്നു.
വാര്‍ത്തകള്‍ വീണ്ടും ചൂടുപിടിക്കാൻ ഇടയായത് ആദിയുടെ അച്ഛനും സംവിധായകനുമായ രവിരാജ പിനിസെട്ടിയുടെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്ത സാഹചര്യത്തിലാണ് . കുടുംബാംഗങ്ങള്‍ക്ക് പുറമേ ജൂലൈ 14നു നടന്ന രവിരാജയുടെ ജന്മദിനാഘോഷ ചടങ്ങുകളില്‍ ഒരേയൊരാള്‍ നിക്കിയാണ്.