Latest News

ദുരൂഹതയും സസ്പെന്‍സും നിറച്ച് 'നിണം; പുതുമുഖങ്ങളെ അണിനിരത്തി ഒരുക്കുന്ന ഫാമിലി റിവഞ്ച് ത്രില്ലര്‍ ചിത്രത്തിന്റെ ട്രെയിലര്‍ കാണാം

Malayalilife
ദുരൂഹതയും സസ്പെന്‍സും നിറച്ച് 'നിണം; പുതുമുഖങ്ങളെ അണിനിരത്തി ഒരുക്കുന്ന ഫാമിലി റിവഞ്ച് ത്രില്ലര്‍ ചിത്രത്തിന്റെ ട്രെയിലര്‍ കാണാം

പുതുമുഖങ്ങളെ അണിനിരത്തി മൂവി ടുഡേ ക്രിയേഷന്‍സിന്റെ ബാനറില്‍ അമര്‍ദീപ് സംവിധാനം ചെയ്ത 'നിണം ' സിനിമയുടെ ട്രയിലര്‍ റിലീസായി .പകയുടെ തീ ആളിക്കത്തിച്ച ട്രയിലര്‍ മലയാള സിനിമയിലെ പ്രമുഖ കലാകാരന്മാരുടെ പേജുകളിലൂടെയായിരുന്നു റിലീസ്.

ചിത്രത്തില്‍ നായകനും നായികയുമാകുന്നത് സൂര്യകൃഷ്ണയും കലാഭവന്‍ നന്ദനയുമാണ്. ഒപ്പം ഗിരീഷ് കടയ്ക്കാവൂര്‍, ലതാദാസ് , ശരത് ശ്രീഹരി, സജിത് സോമരാജന്‍, മനീഷ് മോഹനന്‍ , രഞ്ജിത് ഗോപാല്‍, അജയ്, മിഥുന്‍ പുലരി, ബെന്‍ സെബാസ്റ്റ്യന്‍, ഹരിശ്രീ സന്തോഷ്, ദിവ്യ എന്നിവരും കഥാപാത്രങ്ങളാകുന്നു.

ബാനര്‍ മൂവി ടുഡേ ക്രിയേഷന്‍സ്, നിര്‍മ്മാണം അനില്‍കുമാര്‍ കെ , സംവിധാനം അമര്‍ദീപ്, ഛായാഗ്രഹണം വിപിന്ദ് വി രാജ്, കഥ, തിരക്കഥ, സംഭാഷണം വിഷ്ണുരാഗ് , പ്രോജക്ട് ഡിസൈനര്‍ ജയശീലന്‍ സദാനന്ദന്‍ , എഡിറ്റിംഗ് വിപിന്‍ മണ്ണൂര്‍, ഗാനരചന സുമേഷ് മുട്ടറ, സംഗീതം, പശ്ചാത്തല സംഗീതം സുധേന്ദുരാജ്, ആലാപനം സിയാ ഉള്‍ ഹക്ക്, ഫര്‍ഹാന്‍, എം ആര്‍ ഭൈരവി , ത്രില്‍സ് അഷ്രഫ് ഗുരുക്കള്‍, അസ്സോസിയേറ്റ് ഡയറക്ടര്‍ ഷാന്‍ എസ് എം കടയ്ക്കാവൂര്‍, കലബിനില്‍ കെ ആന്റണി, ചമയം പ്രദീപ് വിതുര, വസ്ത്രാലങ്കാരം ശ്രീജിത്ത് കുമാരപുരം, സംവിധാന സഹായികള്‍ സ്‌നിഗ്ദിന്‍ സൈമണ്‍ ജോസഫ് , ബി ബി കോട്ടയം, ഡി ഐ മനു ചൈതന്യ, ഓഡിയോഗ്രാഫി ബിജു ബേസില്‍, മ്യൂസിക് മാര്‍ക്കറ്റിംഗ് ഗുഡ് വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ്, ഡിസൈന്‍സ് പ്ലാനറ്റ് ഓഫ് ആര്‍ട്ട് സ്റ്റുഡിയോ, സ്റ്റില്‍സ് വിജയ് ലിയോ , പി ആര്‍ ഓ അജയ് തുണ്ടത്തില്‍
     

Read more topics: # നിണം
Ninam Movie Official Trailer

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES