സുരേഷ് ഗോപിയെ കേന്ദ്ര കഥാപാത്രമാക്കി കൊണ്ട് നിതിന്‍ രഞ്ജി പണിക്കർ ഒരുക്കിയ കസബ എന്ന ചിത്രം സോഷ്യൽ മീഡിയയിൽ ഏറെ വിമര്ശനങ്ങൾക്കായിരുന്നു ഇടവച്ചത്. നടി പാർവതി സിനിമയുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനകളൊക്കെ വൻ ചർച്ചയായി മാറിയിരുന്നു. എന്നാൽ ഇപ്പോൾ നിതിന്‍ സുരേഷ് ഗോപിയെ നായകനാക്കി താന്‍ ഒരുക്കിയ കാവല്‍ എന്ന ചിത്രവും പൊളിറ്റിക്കല്‍ കറക്ടനസ് നോക്കിയല്ല ഒരുക്കിയിരിക്കുന്നതെന്ന് മനസ്സ് തുറക്കുകയാണ്.
ചിത്രം പൊളിറ്റിക്കലി കറക്ടാക്കാന്‍ ബോധപൂര്‍വമായ ഒരു ശ്രമവും നടത്തിയിട്ടില്ല. അതിനായി എന്തെങ്കിലും ഒഴിവാക്കിയിട്ടുമില്ല. പുരുഷന്‍ കേന്ദ്ര കഥാപാത്രമാകുമ്പോൾ ആണത്ത പ്രകടനം അതിന്റെ ഭാഗമായി വരുന്നതാണ്. എല്ലാ ഇന്‍ഡസ്ട്രിയിലും അത് ഒരുപോലെയാണ്. ബോണ്ട് ചിത്രങ്ങളിലും ബാറ്റ്മാനിലും അത് കാണാം.പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുമെന്ന പ്രതീക്ഷയോടെയാണ് ചെയ്യുന്നത്. അത് പ്രവചനാതീതമാണ്, പുലിമുരുഗനും കുമ്പളങ്ങി നൈറ്റ്‌സും മലയാളി പ്രേക്ഷകര്‍ ഇഷ്ടപ്പെട്ടിട്ടുണ്ട്.
സുരേഷ് ഗോപിക്കൊപ്പം ജോലി ചെയ്യുന്നത് വളരെ കംഫര്‍ട്ടബിള്‍ ആയിരുന്നു. അദ്ദേഹത്തിന്റെ ഭരത് ചന്ദ്രന്‍ ഐ.പി.എസ്, കിങ് ആന്റ് കമ്മീഷ്ണര്‍ തുടങ്ങിയ ചിത്രങ്ങളില്‍ ഞാന്‍ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. സുരേഷ് ഗോപി എനിക്ക് ധാരാളം നിര്‍ദ്ദേശങ്ങള്‍ നല്‍കാറുണ്ട്. അതെല്ലാം എന്നെ നന്നായി സഹായിച്ചിട്ടുണ്ട് അച്ഛന്‍ രഞ്ജി പണിക്കര്‍ തന്റെ സംവിധാനത്തില്‍ അഭിനയിക്കുന്നുവെന്നതും വലിയ അനുഭവമാണ്. അച്ഛന്റെയും സുരേഷ് ഗോപിയുടെയും കഥാപാത്രങ്ങള്‍ തമ്മിലുള്ള ബന്ധത്തെ .ചുറ്റിപ്പറ്റിയാണ് സിനിമ മുന്നോട്ടുപോകുന്നതെന്നും നിതിൻ വ്യക്തമാക്കി.