Latest News

ഷട്ടില്‍ കോര്‍ട്ടിലെ കൊലപാതകവുമായി ചാക്കോച്ചന്‍; മേക്കോവറില്‍ ഞെട്ടിച്ച് കുഞ്ചാക്കോ ബോബന്‍; ന്നാ താന്‍ കേസ് കൊട് ടീസര്‍ കാണാം

Malayalilife
 ഷട്ടില്‍ കോര്‍ട്ടിലെ കൊലപാതകവുമായി ചാക്കോച്ചന്‍; മേക്കോവറില്‍ ഞെട്ടിച്ച് കുഞ്ചാക്കോ ബോബന്‍; ന്നാ താന്‍ കേസ് കൊട് ടീസര്‍ കാണാം

കുഞ്ചാക്കോ ബോബന്‍ നായകനാവുന്ന ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്ത്. കോടതി വ്യവഹാരങ്ങളും അതിന് അടിസ്ഥാനമായി സംഭവിച്ച കൊലപാതകവും ഇടവിട്ട് കാണിക്കുന്ന വ്യത്യസ്തമായ ടീസറാണ് അണിയറ പ്രവര്‍ത്തകര്‍ ഒരുക്കിയിരിക്കുന്നത്. ടീസറിലെ കുഞ്ചാക്കോ ബോബന്റെ മേക്കോവര്‍ ഞെട്ടിപ്പിക്കുന്നതാണ്.

ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ എന്ന ചിത്രത്തിന്റെ സംവിധായകന്‍ രതീഷ് ബാലകൃഷ്ണന്‍ പൊതുവാളാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. സൂപ്പര്‍ ഡീലക്‌സ്, വിക്രം എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തയായ തമിഴ് നടി ഗായത്രി ശങ്കര്‍ അഭിനയിക്കുന്ന അദ്യ മലയാള ചലച്ചിത്രം കൂടിയാണ് ഇത്. ബേസില്‍ ജോസഫ്, ഉണ്ണിമായ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

എസ്. ടി. കെ ഫ്രെയിംസിന്റെ ബാനറില്‍ സന്തോഷ്. ടി. കുരുവിള നിര്‍മാണവും കുഞ്ചാക്കോ ബോബന്‍ പ്രൊഡക്ഷന്‍സ്, ഉദയ പിക്‌ചേഴ്‌സ് എന്നീ ബാനറുകളുടെ കീഴില്‍ കുഞ്ചാക്കോ ബോബന്‍ സഹ നിര്‍മാണവും നിര്‍വഹിക്കുന്ന ന്നാ താന്‍ കേസ് കൊട് ഹാസ്യപശ്ചാത്തലത്തിലാണ് അവതരിപ്പിക്കുന്നത്. ഷെറിന്‍ റേച്ചല്‍ സന്തോഷ് ആണ് ചിത്രത്തിന്റെ മറ്റൊരു സഹ നിര്‍മാതാവ്.

ബോളിവുഡ് ഛായാഗ്രാഹകന്‍ രാകേഷ് ഹരിദാസാണ് (ഷേര്‍ണി ഫെയിം) ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. മനോജ് കണ്ണോത്ത് ചിത്രസംയോജനവും ജോതിഷ് ശങ്കര്‍ കലാസംവിധാനവും നിര്‍വഹിക്കുന്നു. വൈശാഖ് സുഗുണന്‍ രചിച്ച വരികള്‍ക്ക് ഡോണ്‍ വിന്‍സെന്റ് സംഗീതം ഒരുക്കുന്നു. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: സുധീഷ് ഗോപിനാഥ്, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍: അരുണ്‍ സി. തമ്പി, സൗണ്ട് ഡിസൈനിങ്: ശ്രീജിത്ത് ശ്രീനിവാസന്‍, സൗണ്ട് മിക്‌സിംഗ്: വിപിന്‍ നായര്‍, കോസ്റ്റിയൂം: മെല്‍വി. ജെ, മേക്കപ്പ്: ഹസ്സന്‍ വണ്ടൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ബെന്നി കട്ടപ്പന, കാസ്റ്റിംഗ് ഡയറക്ടര്‍: രാജേഷ് മാധവന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: ജംഷീര്‍ പുറക്കാട്ടിരി, ഫിനാന്‍സ് കണ്‍ട്രോളര്‍: ജോബീഷ് ആന്റണി, സ്റ്റില്‍സ്: ഷാലു പേയാട്, പരസ്യകല: ഓള്‍ഡ് മങ്ക്‌സ്, പി.ആര്‍.ഒ: മഞ്ജു ഗോപിനാഥ്, മാര്‍ക്കറ്റിങ്: ഹെയിന്‍സ്.

Nna Thaan Case Kodu Teaser

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES