Latest News

വാസു എന്ന ചിത്രകാരനായി ഷെയിന്‍ നിഗമിന്റെ വേഷപ്പകര്‍ച്ച; ഒപ്പം നായികയായി എസ്തര്‍ അനിലും; ഷാജി എന്‍ കരുണ്‍ ചിത്രം ഓള് ട്രെയ്‌ലര്‍ കാണാം

Malayalilife
വാസു എന്ന ചിത്രകാരനായി ഷെയിന്‍ നിഗമിന്റെ വേഷപ്പകര്‍ച്ച; ഒപ്പം നായികയായി എസ്തര്‍ അനിലും; ഷാജി എന്‍ കരുണ്‍ ചിത്രം ഓള് ട്രെയ്‌ലര്‍ കാണാം

ഷെയ്ന്‍ നിഗം, എസ്തര്‍ അനില്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്ത 'ഓള്' എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തെത്തി. പ്രായപൂര്‍ത്തിയാവും മുമ്പ് കൂട്ട ലൈംഗികാക്രമണത്തിനു ഇരയായി കായലില്‍ ഉപേക്ഷിക്കപ്പെട്ട മായ എന്ന പെണ്‍കുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്. 

വാസു എന്ന ചിത്രകാരനെയാണ് ഷെയിന്‍ ഇതില്‍ അവതരിപ്പിക്കുന്നത്. ഇവര്‍ രണ്ടുപേരും തമ്മിലുള്ള ബന്ധമാണ് ചിത്രത്തിന്റെ പ്രമേയം.ഐ.എഫ്.എഫ്.ഐ ഗോവയിലും കൊല്‍ക്കത്ത ഫിലിം ഫെസ്റ്റിവലിലും പ്രദര്‍ശിപ്പിച്ചു ശ്രദ്ധ നേടിയ ചിത്രം സെപ്റ്റംബര്‍ 20ന് തിയേറ്ററുകളിലെത്തും.

ഷാജി എന്‍ കരുണിന്റെ കഥയ്ക്ക് ടി.ഡി രാമകൃഷ്ണനാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അന്തരിച്ച ഛായാഗ്രാഹകന്‍ എം.ജെ രാധാകൃഷ്ണനാണ് ക്യാമറ. എഡിറ്റിങ് ശ്രീകര്‍ പ്രസാദ്. സംഗീതം ഐസക് തോമസ് കൊട്ടുകാപ്പള്ളി. പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത് ശ്രീവല്‍സന്‍ ജെ മേനോനാണ്.

കനി കുസൃതി, കാദംബരി ശിവായ, കാഞ്ചന, തുടങ്ങിവരും ചിത്രത്തില്‍ എത്തുന്നു. കഴിഞ്ഞ വര്‍ഷത്തെ ഗോവന്‍ അന്താരാഷ്ട്ര മേളയില്‍ ഇന്ത്യന്‍ പനോരമയുടെ ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിച്ചതും ഓള് ആയിരുന്നു.


 

Olu Trailer Releasing on 20th September

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES