Latest News

ഗംഭീര തിരിച്ചുവരവ് നടത്തി നിത്യ ദാസ്; സൈക്കോ ഹൊറര്‍ ചിത്രം പള്ളിമണി' ടീസര്‍ കാണാം

Malayalilife
 ഗംഭീര തിരിച്ചുവരവ് നടത്തി നിത്യ ദാസ്; സൈക്കോ ഹൊറര്‍ ചിത്രം പള്ളിമണി' ടീസര്‍ കാണാം

ലയാളികളുടെ പ്രിയ താരം നിത്യ ദാസ് സിനിമയിലേക്ക് തിരിച്ചെത്തുന്നുവെന്ന നിലയില്‍ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് 'പള്ളിമണി'. സൈക്കോ ഹൊറര്‍ വിഭാഗത്തില്‍പ്പെടുന്നതാണ് ഈ ചിത്രം. അനില്‍ കുമ്പഴയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ഭയപ്പെടുത്തുന്ന രീതിയിലാണ് ടീസര്‍ തയ്യാറാക്കിയിരിക്കുന്നത്. 

ശ്വേത മേനോനും കൈലാഷും  ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. വിക്ടോറിയ എന്ന കഥാപാത്രത്തെയാണ് ശ്വേത അവതരിപ്പിക്കുന്നതെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. അനിയന്‍ ചിത്രശാലയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. സജീഷ് താമരശേരിയാണ് ചിത്രത്തിന്റെ ആര്‍ട് ഡയറക്ടര്‍.

രതീഷ് പല്ലാട്ടാണ് ചിത്രത്തിന്റെ പ്രൊജക്റ്റ് ഡിസൈനര്‍. നാരായണന്‍ ആണ് ചിത്രത്തിന്റെ ഗാനരചന നിര്‍വഹിക്കുന്നത്. ശ്രീജിത്ത് രവിയാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. പള്ളിമണി എന്ന ചിത്രത്തിന്റെ പ്രമേയം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

2001 ല്‍ പുറത്തിറങ്ങിയ 'ഈ പറക്കും തളിക' എന്ന സിനിമയിലൂടെയായിരുന്നു നിത്യ ദാസിന്റെ അരങ്ങേറ്റം. ചിത്രത്തിലെ അഭിനയത്തിന് ആ വര്‍ഷത്തെ മികച്ച പുതുമുഖ നടിക്കുള്ള ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ് ലഭിച്ചിരുന്നു. പിന്നീട് ബാലേട്ടന്‍, ചൂണ്ട, ഹൃദയത്തില്‍ സൂക്ഷിക്കാന്‍, നരിമാന്‍, കുഞ്ഞിക്കൂനന്‍, കഥാവശേഷന്‍ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. 2007ല്‍ പുറത്തിറങ്ങിയ 'സൂര്യകിരീട'മാണ് അവസാനം അഭിനയിച്ച സിനിമ.


 

Read more topics: # നിത്യ ദാസ്
PALLIMANI Official Teaser

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES