നിവിന്‍ പോളി നായകനാകുന്ന പുതിയ ചിത്രം 'പടവെട്ടി'ന്റെ ട്രെയ്ലര്‍ പുറത്തിറങ്ങി. സംഘര്‍ഷം, പോരാട്ടം, അതിജീവനം എന്നീ ക്യാപ്ഷനുകളോടെയാണ് ട്രെയ്ലര്‍ റിലീസ് ചെയ്തിരിക്കുന്നത്. നിവിന്‍, ഷമ്മി തിലകന്‍, ഷൈന്‍ ടോം ചാക്കോ തുടങ്ങിയവരുടെ മികച്ച പ്രകടനം തന്നെ ട്രെയ്ലര്‍ ഉറപ്പ് നല്‍കുന്നുണ്ട്. ചിത്രം ഒക്ടോബര്‍ 21 ന് തിയേറ്ററുകളില്‍ എത്തും
ഒമ്പത് ലക്ഷത്തിലധികം കാഴ്ച്ചക്കാരെ ലഭിച്ച ട്രെയ്ലര്‍ യൂട്യൂബ് ട്രെന്‍ഡിംഗ് ലിസ്റ്റില്‍ രണ്ടാമതായി തുടരുകയാണ്.കഴിഞ്ഞ ദിവസം ഐഎസ്എല്‍ വേദിയിലാണ് ട്രെയ്ലര്‍ പുറത്തുവിട്ടത്. സ്വന്തം ഗ്രാമത്തിലെ സാധരണക്കാരുടെ പ്രശ്നത്തില്‍ ഇടപെടുകയും അവരുടെ പോരാട്ടത്തിന്റെ തന്നെ മുന്നണി പോരാളിയാവുകയും ചെയ്ത നാട്ടിന്‍ പുറത്തെ സാധാരണക്കാരനായിട്ടാണ് നിവിന്‍ ചിത്രത്തില്‍ എത്തുന്നത്.
ഇന്ത്യയിലെ ഏറ്റവും പഴയ മ്യൂസിക് ലേബലായ സരിഗമയുടെ ഭാഗമായ യൂഡ്ലീ ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ആദ്യ മലയാളം സിനിമ കൂടിയാണ് പടവെട്ട്. സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സും നിര്‍മ്മാണത്തില്‍ പങ്കാളിയാണ്.
നിവിന്‍ പോളിക്ക് പുറമേ അദിതി ബാലന്‍, ഷമ്മി തിലകന്‍, ഷൈന്‍ ടോം ചാക്കോ, ഇന്ദ്രന്‍സ് എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ലിജു കൃഷ്ണ ഒരുക്കുന്ന ചിത്രം ഒക്ടോബര്‍ 21ന് തിയേറ്ററുകളില്‍ എത്തും.