ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹറിന്റെ ട്വീറ്റിനോട് അറപ്പ് തോന്നുന്നുവെന്ന് തുറന്ന് പറഞ്ഞ് നടി പാര്‍വതി തിരുവോത്ത്. ഇന്ത്യയുടെ സ്വാതന്ത്ര്യത്തെ കുറിച്ചുളള കരണ്‍ ജോഹറിന്റെ പുതിയ ചിത്രത്തെക്കുറിച്ചുള്ള ട്വീറ്റിലാണ് പാര്‍വ്വതി തന്റെ വിമര്‍ശനം ഉയർത്തുന്നത്. പാര്‍വതി കരണിന്റെ അറപ്പുളവാക്കുന്നുവെന്ന് പറഞ്ഞാണ് ട്വീറ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്.
ഒക്ടോബര്‍ രണ്ടിനാണ് കരണ്‍ ജോഹര്‍ തന്റെ പുതിയ ചിത്രത്തെക്കുറിച്ച് ട്വീറ്റ് ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ട്വീറ്റില്‍ ടാഗ് ചെയ്ത അദ്ദേഹം ഈ ചിത്രത്തില്‍ ഇന്ത്യയുടെ സംസ്‌ക്കാരം,വീര്യം, മൂല്യങ്ങള്‍ എന്നിവയെ കുറിച്ചുളള പ്രചോദനാത്മകമായ കഥകള്‍ ഉള്‍പ്പെടുത്തുമെന്ന് അറിയിക്കുകയും ചെയ്‌തു.
ബഹുമാനപ്പെട്ട പ്രധാനമന്ത്രി ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷങ്ങള്‍ നമ്മള്‍ ആഘോഷിക്കുമ്ബോള്‍ തന്നെ, നമ്മുടെ മഹത്തായ രാജ്യത്തിന്റെ കഥകള്‍ അവതരിപ്പിക്കാന്‍ കഴിയുന്നതില്‍ ഞങ്ങള്‍ വിനീതരും ബഹുമാനിക്കപ്പെടുന്നവരുമാണ് എന്നായിരുന്നു കരണ്‍ ജോഹറിന്റെ ട്വീറ്റ്. പാര്‍വതി ഈ ട്വീറ്റാണ് ഷെയര്‍ ചെയ്തിരിക്കുന്നത്.