ഷാരൂഖ് ഖാനെ നായകനാക്കി സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം 'പത്താന്‍' ടീസര്‍ പുറത്തുവിട്ടു. ഷാരൂഖ് ഖാന്റെ സ്‌ക്രീന്‍ പ്രസന്‍സും മാസ് ആക്ഷന്‍ രംഗങ്ങളുമാണ് ടീസറിന്റെ ഹൈലൈറ്റ്. ജോണ്‍ എബ്രഹാമും ദീപിക പദുക്കോണും ചിത്രത്തില്‍ ഷാരൂഖിനൊപ്പം പ്രധാനവേഷങ്ങളില്‍ എത്തുന്നു.
ഹൃതിക് റോഷന്റെ സൂപ്പര്‍ഹിറ്റ് ചിത്രം 'വാറി'നു ശേഷം സിദ്ധാര്‍ഥ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് 'പത്താന്‍'. യാഷ് രാജ് ഫിലിംസ് ആണ് ചിത്രത്തിന്റെ നിര്‍മാണം. ചിത്രം 2023 ജനുവരി 25ന് റിലീസ് ചെയ്യും.
നാല് വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഒരു ഷാരുഖ് ഖാന്‍ ചിത്രം തിയറ്ററുകളിലെത്തുന്നത്. 2018ല്‍ പുറത്തിറങ്ങിയ 'സീറോ'യാണ് ഷാരൂഖിന്റേതായി ഒടുവില്‍ റിലീസിനെത്തിയ സിനിമ.