Latest News

പേര്: പൂര്‍ണിമ മോഹന്‍, ക്ലാസ്: പത്ത് സി; പഴയ കാലത്തെ ചിത്രം പങ്കുവച്ച് നടി പൂര്‍ണിമ ഇന്ദ്രജിത്ത്

Malayalilife
പേര്: പൂര്‍ണിമ മോഹന്‍, ക്ലാസ്: പത്ത് സി; പഴയ കാലത്തെ ചിത്രം പങ്കുവച്ച് നടി പൂര്‍ണിമ ഇന്ദ്രജിത്ത്

വര്‍ണ്ണക്കാഴ്ച, രണ്ടാം ഭാവം, വല്യേട്ടന്‍,  മേഘമല്‍ഹാര്‍, ഡാനി തുടങ്ങിയ നിരവധി ചിത്രങ്ങളുലൂടെ മലയാഴികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. സിനിമ മേഘലയില്‍ നിന്ന് ഏറെ കാലമായി വിട്ട്് നിന്ന താരം ഈ അടുത്ത കാലത്താണ് വീണ്ടും വെളളിത്തിരയിലേക്ക് മടങ്ങി എത്തിയിരിക്കുന്നത്. താരത്തിന്റെ രണ്ടാം മടക്കത്തിലും പൂര്‍ണിമ തന്റെ അഭിനയ പ്രതിഭ കൊണ്ട് ഏവരെയും വീണ്ടും അമ്പരിപ്പിച്ചിരിപ്പിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം കൂടിയാണ് പൂര്‍ണിമ.  പൂര്‍ണിമ സ്ഥിരമായി തന്റെ മക്കളെ കുറിച്ചും ഭര്‍ത്താവും നടനുമായ ഇന്ദ്രജിത്തിനെ കുറിച്ചുമെല്ലാം നിരന്തരമായി പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്.  എന്നാല്‍ ഇപ്പോള്‍ ഏവരെയും ആകര്‍ഷിച്ച് കൊണ്ട് പൂര്‍ണിമ തന്റെ പഴയ കാല ചിത്രം ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുകയാണ്. ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകരും രംഗത്ത് എത്തിയിരിക്കുകയാണ്. 

സ്‌ക്കൂള്‍ പഠനകാലത്തെ ഒരു  ചിത്രമാണ് താരം കഴിഞ്ഞ ദിവസം ആരാധകര്‍ക്കായി പോസ്റ്റ് ചെയ്തിരിക്കുന്നത്. തരത്തിന്റെ പത്താം ക്ലാസ് പഠനകാലത്ത് ഉളള ചിത്രമാണ് ഇത്. പേര് പൂര്‍ണിമ മോഹന്‍, ക്ലാസ് പത്ത് സി എന്ന മനോഹരമായ ക്യാപിഷന്‍ പങ്കുവച്ച് കൊണ്ടാണ് പൂര്‍ണിമ ചിത്രം പങ്കുവച്ചിരിക്കുന്നത്. നിരവധി ആരാധകരാണ് ചിത്രത്തിന് കമന്റുമായി രംഗത്ത് എത്തിയിരിക്കുന്നത്. അതേസമയം ചിത്രത്തിന് കമന്റുമായി പൂര്‍ണിമയുടെ ക്ലാസില്‍ പഠിച്ചവരും അതേ സ്‌കൂളില്‍ മറ്റ് ഡിവിഷനില്‍ പഠിച്ചവരുമൊക്കെ എത്തുകയും ചെയ്തിരുന്നു. എന്നാല്‍ ചിത്രത്തിന് നല്‍കിയിരിക്കുന്ന കമന്റില്‍ പൂര്‍ണിമയും പ്രാര്‍ത്ഥനയും നക്ഷത്രയും തമ്മിലുള്ള സാമ്യമാണ് ഏവരും ഒരു പോലെ ചൂണ്ടി കാണിക്കുന്നത്. എന്നാല്‍ ചിത്രം കണ്ട് ചിലര്‍ കുറിച്ചിരിക്കുന്നത് പൂര്‍ണിമയുടെ സെറോക്‌സ് കോപ്പിയാണ് പ്രാര്‍ത്ഥനയെന്നുമാണ്. എന്നാല്‍ നക്ഷത്രയുമായുള്ള സാമ്യത ചൂണ്ടിക്കാണിച്ച് കൊണ്ട് ചലചിത്ര നടിയായ അഹാന കൃഷ്ണയും കമന്റ് ചെയ്തിരുന്നു.

17 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വൈറസ് എന്ന ചിത്രത്തിലൂടെയാണ് പൂര്‍ണിമ വീണ്ടും അഭിനയത്തിലേക്ക് മടങ്ങി എത്തിയിരിക്കുന്നത്. ഇന്ദ്രജിത്തുമായുളള വിവാഹ ശേഷം താരം സിനിമയില്‍ നിന്നും വിട്ടുനിന്നിരുന്നെങ്കിലും മിനിസ്‌ക്രീനില്‍ സജീവമായിരുന്നു. അതിന് ശേഷം അവതാരകയായും പൂര്‍ണിമ ജനമനസ്സില്‍ ഇടം നേടുകയും ചെയ്തിരുന്നു. അതിന് ശേഷം താരം ഡിസൈനിങ് രംഗത്തും തന്റേതായ ഇടം നേടിയെടുക്കുകയും ചെയ്തിരുന്നു. 2013ല്‍ പ്രാണ എന്ന പേരില്‍ സ്വന്തമായി ഫാഷന്‍ ഡിസൈനിങ് സ്ഥാപനം തുടങ്ങുകയും ചെയ്തിരുന്നു. മോഡല്‍, നടി, ടെലിവിഷന്‍ അവതാരകന്‍, നര്‍ത്തകി, കോളമിസ്റ്റ്, ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ്, ഫാഷന്‍ ഡിസൈനര്‍, സംരംഭക എന്നിങ്ങനെ നിരവധി വിശേഷണങ്ങളാണ് താരത്തെ തേടി എത്തുന്നത്. 


 

Poornima indrajith shared her school time pics

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES