Latest News

ഇതെന്തൊരു കോഴിയാ, ഒരു വ്യക്തിത്വമില്ലാത്തൊരു കോഴി: ആന്റണി വര്‍ഗീസിന്റെ പൂവന്‍ ട്രെയ്ലര്‍ ട്രെന്റിങില്‍

Malayalilife
 ഇതെന്തൊരു കോഴിയാ, ഒരു വ്യക്തിത്വമില്ലാത്തൊരു കോഴി: ആന്റണി വര്‍ഗീസിന്റെ പൂവന്‍ ട്രെയ്ലര്‍ ട്രെന്റിങില്‍

ന്റണി വര്‍ഗ്ഗീസ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ' പൂവന്‍' ട്രെയിലര്‍ എത്തി. ഒരു കോഴിയും കുറേ നാട്ടുകാരും, വീട്ടുകാരും, അവരുടെ ഇടയിലെ ചെറിയ ചെറിയ പ്രശ്നങ്ങളുമെല്ലാമാണ് പൂവനില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. വീട്ടിലേക്ക് കൊണ്ടുവരുന്ന ഒരു കോഴിക്കുഞ്ഞ് പതിയെ ആ വീട്ടിലുളളവരുടെ ഓമനയായി മാറുന്നതും ലക്ഷണമൊത്തൊരു വെളുത്ത പൂവന്‍ കോഴിയായി വളരുന്നതും പിന്നീടുണ്ടാകുന്ന സംഭവങ്ങളുമൊക്കെ ചേര്‍ത്തുവെച്ചൊരുക്കിയിരിക്കുന്ന ചിത്രം ജനുവരി 20ന് തിയേറ്ററുകളിലെത്തും. 

ഒരു നാട്ടിന്‍പുറത്തെ കഥയാണ് ചിത്രം പറയുന്നതെന്ന് ട്രെയ്ലറില്‍ നിന്ന് വ്യക്തമാണ്. ' സൂപ്പര്‍ ശരണ്യ' എന്ന ചിത്രത്തിന് ശേഷം ഷെബിന്‍ ബക്കര്‍ പ്രൊഡക്ഷന്‍സും സ്റ്റക്ക് കൗവ്സ് പ്രൊഡക്ഷന്‍സും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം വിനീത് വാസുദേവനാണ് സംവിധാനം ചെയ്യുന്നത്. സൂപ്പര്‍ ശരണ്യ, അജഗജാന്തരം, തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ച വരുണ്‍ ധാരയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. 

മണിയന്‍പിളള രാജു, വരുണ്‍ ധാര, വിനീത് വിശ്വം, സജിന്‍ ചെറുകയില്‍, അനിഷ്മ, റിങ്കു, സംവിധായകനും നിര്‍മ്മാതാവുമായ ഗിരീഷ് എ.ഡി., ' അനുരാഗ് എഞ്ചിനീയറിംഗ് വര്‍ക്ക്സ്' എന്ന ഹ്രസ്വചിത്രത്തിലൂടെ ശ്രദ്ധേയരായ വിനീത് വാസുദേവന്‍, അഖില ഭാര്‍ഗ്ഗവന്‍ എന്നിവരും പൂവനില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. 

മിഥുന്‍ മുകുന്ദന്‍ ആണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത്. ഛായാഗ്രഹണം: സജിത്ത് പുരുഷന്‍, രചന: വരുണ്‍ ധാരാ, ചിത്രസംയോജനം: ആകാശ് ജോസഫ് വര്‍ഗീസ്, കലാസംവിധാനം: സാബു മോഹന്‍, കോസ്റ്റ്യൂം ഡിസൈന്‍: ധന്യാ ബാലകൃഷ്ണന്‍, മേക്കപ്പ്: സിനൂപ് രാജ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: സുഹൈല്‍ എം, അസോസിയേറ്റ് ഡയറക്ടേഴ്സ്: വിഷ്ണു ദേവന്‍, സനത്ത് ശിവരാജ്, സംവിധാന സഹായികള്‍: റിസ് തോമസ്, അര്‍ജുന്‍ കെ. കിരണ്‍ ജോസി, ഫിനാന്‍സ് കണ്‍ട്രോളര്‍: ഉദയന്‍ കപ്രശ്ശേരി, പ്രൊഡക്ഷന്‍ മാനേജേഴ്സ്: എബി കോടിയാട്ട്, മനു ഗ്രിഗറി, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്: രാജേഷ് മേനോന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: അലക്സ് ഇ. കുര്യന്‍, സ്റ്റില്‍സ്: ആദര്‍ശ് സദാനന്ദന്‍, സൗണ്ട് ഡിസൈന്‍: ശങ്കരന്‍ എ എസ്, കെ സി സിദ്ധാര്‍ത്ഥന്‍, ഫൈനല്‍ മിക്സ്: വിഷ്ണു സുജാതന്‍, അസോസിയേറ്റ് ക്യാമറാമാന്‍: ക്ലിന്റോ ആന്റണി,വിഎഫ്എക്സ് പ്രോമിസ്, ഡിഐ കളറിസ്റ്റ്: ശ്രീക് വാര്യര്‍, ടൈറ്റില്‍ ഡിസൈന്‍: അമല്‍ ജോസ്, ഡിസൈന്‍സ്: യെല്ലോ ടൂത്ത്സ്, പി.ആര്‍.ഒ: വാഴൂര്‍ ജോസ്, വാര്‍ത്ത പ്രചാരണം: സ്നേക്ക് പ്ലാന്റ
          

Poovan Official Trailer

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES