അഡാര്‍ ലൗ എന്ന ചിത്രത്തിലൂടെ ഏവർക്കും സുപരിചിതയായ താരമാണ് പ്രിയ വാര്യർ. താരത്തിന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രമാണ് ശ്രീദേവി ബംഗ്ലാവ്. ഒരു ബിഗ് ബജറ്റ് ചിത്രം കൂടിയായ ശ്രീദേവി ബംഗ്ലാവ് പൂര്‍ണമായും യു.കെയില്‍ ആണ് ചിത്രീകരിക്കുന്നത്. ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത് മോഹന്‍ലാലിനെ നായകനാക്കി 19 മണിക്കൂര്‍ കൊണ്ട് ചിത്രീകരിച്ച ഭഗവാന്‍ എന്ന പരീക്ഷണ ചിത്രത്തിലൂടെ ശ്രദ്ധേയനായ പ്രശാന്ത് മാമ്പുള്ളിയാണ്. ബോളിവുഡിന് വേണ്ടതായിട്ടുള്ള ഫിഗറുള്ള കുട്ടിയാണ് പ്രിയ എന്നാണ് ഇപ്പോൾ സംവിധായകൻ പറയുന്നത്.
‘നല്ലൊരു കഴിവുള്ള അഭിനേത്രിയാണ് പ്രിയ. ഈ കഥാപാത്രത്തിന് പ്രിയ ചേരുമെന്ന് എനിക്ക് തോന്നിയിരുന്നു. നല്ല ബോള്‍ഡായ കഥാപാത്രങ്ങള്‍ ചെയ്യാന്‍ പറ്റുന്ന കഴിവുള്ള കുട്ടിയാണ്. ശ്രീദേവി ബംഗ്ലാവില്‍ തന്നെ രണ്ടു മൂന്ന് കാലഘട്ടം കാണിക്കുന്നുണ്ട്. മെച്ച്വേര്‍ഡ് ആയി അഭിനയിക്കേണ്ട ഭാഗങ്ങള്‍ ഉണ്ടായിരുന്നു. അതെല്ലം പ്രിയ നന്നായി ചെയ്തിട്ടുണ്ടെന്നാണ് വിശ്വാസം. ബോളിവുഡിന് വേണ്ടതായിട്ടുള്ള ഫിഗറുള്ള കുട്ടിയാണ് പ്രിയ.’
‘ഫെബ്രുവരി പതിനാലിന് റിലീസ് ചെയ്യാനായിരുന്നു ആദ്യം വിചാരിച്ചിരുന്നത്. പക്ഷേ മറ്റു ഭാഷകളിലും കൂടി ചെയ്യാമെന്ന് നിര്‍മാതാക്കളുടെ ഭാഗത്ത് നിന്ന് നിര്‍ദേശം വന്നപ്പോള്‍ അഞ്ച് ഭാഷകളില്‍ റിലീസിനായുള്ള തയ്യാറെടുപ്പുകള്‍ നടത്തുകയാണ്. എന്ത് തന്നെയായാലും രണ്ട് മാസത്തിനുളളില്‍ ചിത്രം തിയേറ്റിലെത്തും.’ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തില്‍ ആണ് പ്രശാന്ത് ഇക്കാര്യം വെളിപ്പെടുത്തിയത്.