Latest News

'ഇത് സിനിമയെ വെല്ലുന്ന ജീവിതം'; പ്രിയങ്ക ചോപ്ര എട്ടു ദിവസമായി ക്വാറന്റീന്‍ നിരീക്ഷണത്തില്‍

Malayalilife
'ഇത് സിനിമയെ വെല്ലുന്ന ജീവിതം'; പ്രിയങ്ക ചോപ്ര എട്ടു ദിവസമായി ക്വാറന്റീന്‍ നിരീക്ഷണത്തില്‍

കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍  നടി പ്രിയങ്ക ചോപ്ര വീട്ടില്‍ നിരീക്ഷണത്തില്‍ തുടര്‍ന്ന് പോരുകയാണ്. താനും ഭര്‍ത്താവ് നിക്കും കഴിഞ്ഞ എട്ട് ദിവസത്തോളമായി വീടിനുള്ളില്‍ കഴിഞ്ഞ് പോരുകയാണെന്ന് സമൂഹമാധ്യമങ്ങളിലൂടെ പ്രിയങ്ക  പങ്കുവെച്ച വീഡിയോയില്‍ വെളിപ്പെടുത്തിയിരിക്കുകയാണ്. ജീവിതത്തില്‍ വളരെ തിരക്കുള്ള ഷെഡ്യൂള്‍ ഉള്ളവരാണ് തങ്ങളെന്നും എന്നാല്‍ എല്ലാം ഒറ്റ നിമിഷത്തില്‍ ഇല്ലാതായെന്നും  പ്രിയങ്ക വ്യക്തമാക്കി. 

'ഒരു ഹലോ പറയാന്‍ വേണ്ടി വന്നതാണ്, എല്ലാവരും സുരക്ഷിതരായി ഇരിക്കുന്നു എന്ന് പ്രതീക്ഷിക്കുന്നതായും ലൈവിലെത്തി പ്രിയങ്ക പറഞ്ഞു. ക്വാറന്റീന്‍ ഒരു രസകരമായ അനുഭവമാണ്. നമ്മുടെ ജീവിതങ്ങളെല്ലാം കീഴ്മേല്‍ മറിഞ്ഞിരിക്കുകയാണ്.ഇത് സിനിമയല്ല, യഥാര്‍ഥ ജീവിതമാണ്. ഞാനും നിക്കും കഴിഞ്ഞ ഒരാഴ്ചയായി വീട്ടിനുള്ളില്‍ തന്നെയാണ്' എന്നും താരം സോഷ്യല്‍ മീഡിയയിലൂടെ അറിയിക്കുകയും ചെ്തിരിക്കുകയാണ്. 

ലോകമെങ്ങും കൊവിഡ് ഭീതിയുടെ നിഴലില്‍ നില്‍ക്കുമ്പോള്‍ നിരവധി താരങ്ങള്‍ക്കും ജനങ്ങള്‍ക്കും കൊവിഡ് ബാധ സ്ഥിതീകരിച്ചിരിക്കുകയാണ് ഇപ്പോള്‍. നടി റെയ്ച്ചല്‍ മാത്യൂസും താന്‍ കൊവിഡ് ബാധിതയായി എന്ന് സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമായിരിക്കുകയാണ്. 

Join me tomorrow with Dr. Tedros and Maria Van Kerkhove from the @WHO , and Hugh Evans the CEO of @GlblCtzn on IG LIVE + Facebook at 12:30pm PST. Ask them all your questions about #Covid19 and get your answers straight from the source. Stay safe and see you tomorrow. ❤️ pic.twitter.com/9SxG6t1V7r

— PRIYANKA (@priyankachopra) March 18, 2020


 

Priyanka Chopra has been in Quarantine observation for eight days

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES