ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആക്ഷന്‍-സ്‌പൈ ത്രില്ലര്‍ സിറ്റഡലിന്റെ പ്രീമിയര്‍ തീയതി വെളിപ്പെടുത്തി പ്രൈം വീഡിയോ. സീരീസ് പ്രൈം വീഡിയോയില്‍ ഏപ്രില്‍ 28-ന് വെള്ളിയാഴ്ച രണ്ട് എപ്പിസോഡുകളുമായി പ്രീമിയര്‍ ചെയ്യും. തുടര്‍ന്ന് മെയ് 27വരെ എല്ലാ വെള്ളിയാഴ്ച്ചകളിലും ആഴ്ചതോറും ഒരു പുതിയ എപ്പിസോഡ് പുറത്തിറങ്ങും
റിച്ചാര്‍ഡ് മാഡന്‍, പ്രിയങ്ക ചോപ്ര ജോനാസ്, സ്റ്റാന്‍ലി ടുച്ചി, ലെസ്ലി മാന്‍വില്ലെ എന്നിവര്‍ കഥാപാത്രങ്ങളായി എത്തുന്ന സീരീസ്ലോകമെമ്പാടുമുള്ള 240-ല്‍ അധികം രാജ്യങ്ങളില്‍് ലഭ്യമാകും. പ്രിയങ്കയുടെ വെബ് സീരീസ് അരങ്ങേറ്റം കൂടിയാണ് സിറ്റഡല്‍.
റുസ്സോ ബ്രദേഴ്സിന്റെ AGBO.-യും ഷോറണ്ണര്‍ ഡേവിഡ് വെയ്ലും ചേര്‍ന്നാണ് ലാന്‍ഡ്മാര്‍ക്ക്, ഹൈ-സ്റ്റേക്ക് ഡ്രാമ എക്സിക്യൂട്ടീവ് നിര്‍മ്മിച്ചിരിക്കുന്നത്.
സിറ്റാഡല്‍' സീരീസ് ഇതിനകം ഇറ്റലിയിലും ഇന്ത്യയിലും നിര്‍മ്മാണത്തിലാണ്. സിറ്റാഡലിന്റെ ഇന്ത്യന്‍ പതിപ്പില്‍ വരുണ്‍ ധവാനും സാമന്ത റൂത്ത് പ്രഭുവും ആണ് പ്രധാന താരങ്ങള്‍. 'മിഷന്‍ ഈസ് ഓണ്‍' എന്ന ക്യാപ്ഷനോടെ സാമന്ത ചിത്രത്തിലെ ലുക്ക് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. സിറ്റഡലിന്റെ ലോകത്തിലേയ്ക്ക് സ്വാഗതം എന്നായിരുന്നു സമാന്തയുടെ പോസ്റ്റിന് പ്രിയങ്കയുടെ കമന്റ്. ഉടന്‍ തന്നെ സീരീസിന്റെ ഹിന്ദി പതിപ്പും പ്രതീക്ഷിക്കാം.
റിച്ചാര്‍ഡ് മാഡന്‍ മേസണ്‍ കെയ്‌നായും, പ്രിയങ്ക ചോപ്ര ജോനാസ് നാദിയ സെന്‍ ആയും, സ്റ്റാന്‍ലി ടുച്ചി ബെര്‍ണാഡ് ഓര്‍ലിക്ക് ആയും, ലെസ്ലി മാന്‍വില്ലെ ഡാലിയ ആര്‍ച്ചറായും, ഓസി ഇഖിലെ കാര്‍ട്ടര്‍ സ്‌പെന്‍സായും, ആഷ്ലീ കമ്മിംഗ്‌സ് എബി കോണ്‍റോയായും, റോളണ്ട് മുള്ളര്‍ ആന്‍ഡേഴ്സ് സില്‍യും ഡേവിക് സില്‍യും ആയും, കയോലിന്‍ സ്പ്രിംഗാല്‍ ഹെന്‍ഡ്രിക്‌സ് കോണ്‍റോയായും, ഇതില്‍ അഭിനയിക്കുന്നു. ഇവരെ കൂടാതെ വലിയ ഒരു താരനിര തന്നെ ഇതില്‍ ഉണ്ട്.