Latest News

'പുനര്‍ചിന്തനം'; വാട്‌സാപ്പ് നാടകമൊരുക്കി ഒരുപറ്റം പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍

Malayalilife
 'പുനര്‍ചിന്തനം'; വാട്‌സാപ്പ് നാടകമൊരുക്കി ഒരുപറ്റം പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍

സ്‌റ്റേ ഹോം സ്‌റ്റേ സെയ്ഫ് എന്ന വാചകം ഹൃദയത്തില്‍ സ്വീകരിച്ച്, നാടിനെ രക്ഷിക്കാനായി വീട്ടിലിരുന്ന ഒരു പറ്റം പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ പല ദിക്കുകളിലിരുന്ന് പിറവി നല്‍കിയത് കൊറോണ ബോധവല്‍ക്കരണത്തിനായി ഒരു വാട്‌സാപ്പ് നാടകത്തിനായിരുന്നു.

കോട്ടയം മണര്‍കാട് സെന്റ് മേരീസ് കോളേജിലെ 83-87 ബാച്ചിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ് അവരുടെ മാലം കുന്നിലെ ടീനേജുകാര്‍ എസ്.എം.സി 83-87 എന്ന വാട്‌സാപ്പ് ഗ്രൂപ്പിലൂടെ 'പുനര്‍ചിന്തനം' എന്ന ശബ്ദനാടകത്തിന് രൂപം നല്‍കിയത്. കോവിഡ് 19 എന്ന ലോക വിപത്തിനെതിരായുള്ള ബോധവല്‍ക്കരണമായി രചിച്ച ഈ നാടകം സമൂഹ മാധ്യമങ്ങളായ ഫെയ്‌സ്ബുക്ക്, വാട്‌സാപ്പ് എന്നിവയിലൂടെ പ്രചരിച്ചു. നാടകത്തിന്റെ ഭാഗമായി പ്രവര്‍ത്തിച്ചത്  സുമോദ്, സജി ആന്‍ഡ്രൂസ്, നന്ദകുമാര്‍ സന്തോഷ് വൈക്കം, സന്തോഷ് മണിയങ്ങാട്ട് പോള്‍സണ്‍ പീറ്റര്‍, ഒ.ജെ ജേക്കബ്, അനില സജി, ജെസ്സി ജോണ്‍, ജയ പി.ആര്‍ എന്നിവരാണ്. ഷാജി പണിക്കമറ്റം രചനയും സംവിധാനവും നിര്‍വ്വഹിച്ചു.
 
മണര്‍കാട് സെന്റ് മേരീസ് കോളേജിലെ പ്രിന്‍സിപ്പള്‍ പ്രൊഫ. പുന്നന്‍ കുര്യന്‍ വേങ്കടത്തിന്റെ സഹായത്താല്‍ സെബാസ്റ്റന്‍ കെ.വി, ജിജി കെ അയ്മനം, ജി ഗോവിന്ദരാജ്, അനില്‍ മാലം, അനില്‍ സ്വാതി, പ്രസാദ് എന്നിവരുടെ നേതൃത്വത്തിലാണ് പൂര്‍വ്വ വിദ്യാര്‍ത്ഥികളെ കണ്ടെത്തുകയും വാട്‌സാപ്പ് ഗ്രൂപ്പ് ആരംഭിക്കുകയും ചെയ്തത്. നാടിന്റെ സാമൂഹിക സാംസ്‌ക്കാരിക നില ഉയര്‍ത്തുന്നതിനും സര്‍ഗ്ഗാത്മക കഴിവുകളെ പരിപോഷിപ്പിക്കുന്നതിനുമായി വര്‍ഷം തോറും നടത്തിവരുന്ന കോളേജിന്റെ കലാലയ ഗ്രാമോത്സവമായ 'ഗ്രാമികയ്ക്കും' ഈ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ സജീവ സാന്നിധ്യമാണ്. ഈ ഗ്രൂപ്പില്‍ ഇപ്പോള്‍ എഴുപതോളം അംഗങ്ങളുണ്ട്.

ഈ കെറോണ കാലത്ത് പോസിറ്റീവ് ചിന്തകളെ ഉണര്‍ത്തിക്കൊണ്ട് ഗ്രൂപ്പില്‍ പല പല ടാസ്‌ക്കുകള്‍, മെമ്മറി ടെസ്റ്റ്, കവിതാരചന തുടങ്ങിയവ മടത്തി വരുന്നു. അതിലേറെ വ്യത്യസ്തമായി ഗ്രൂപ്പിലെ അഡ്മിനായ കെ.വി സെബാസ്റ്റ്യന്റെ മൊബൈല്‍ ഷോപ്പിന്റെ ഒന്നാം വാര്‍ഷികം ഓഡിയോ പൊതുയോഗമായും സന്തോഷ് മണിയങ്ങാട്ടിന്റെ മകളുടെ പിറന്നാള്‍ ആഘോഷമായും ഗ്രൂപ്പില്‍ നടത്തി. ഇത്തരത്തില്‍ സമൂഹത്തിന് ഒരു സന്ദേശം പകരാനും അതുപോലെ ഗ്രൂപ്പ് അംഗങ്ങളെ വീട്ടില്‍ തന്നെ പിടിച്ചിരുത്തുന്നതിനും ഈ ഗ്രൂപ്പ് കാരണമായി കൊണ്ടിരിക്കുന്നു.

Read more topics: # Punarchindhanam whatsapp drama
Punarchindhanam whatsapp drama

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES