തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ അല്ലു അര്‍ജുന്‍ നായകനാകുന്ന 'പുഷ്പ: ദി റൂള്‍' എന്ന സിനിമയുടെ ചിത്രീകരണം ഞായറാഴ്ച ആരംഭിച്ചു. സിനിമയുടെ ഛായാഗ്രാഹകന്‍ കുബ ബ്രോസെക് ഇന്‍സ്റ്റാഗ്രാമില്‍ ഒരു ചിത്രം പങ്കുവെച്ചപ്പോഴാണ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ആക്ഷന്‍ ഡ്രാമ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചതിനെ കുറിച്ച് പ്രേക്ഷകര്‍ക്ക് സൂചന ലഭിച്ചത്.
ചിത്രത്തില്‍, സൂപ്പര്‍ സ്റ്റാറിന് നന്ദി പറയുന്നതിനിടയില്‍ 'സാഹസികത ആരംഭിച്ചു' എന്ന അടിക്കുറിപ്പോടെയാണ് ഛായാഗ്രാഹകന്‍ ചിത്രം പങ്കുവെച്ചത്. പ്ലെയിന്‍ വൈറ്റ് ടീ ഷര്‍ട്ട് ധരിച്ച അല്ലു അര്‍ജുനെ കട്ടി താടിയോടു കൂടിയാണ് ചിത്രത്തില്‍ കാണാനാവുക.
2022 ഡിസംബറില്‍ പുഷ്പ 2 റിലീസ് ചെയ്യാനായിരുന്നു സംവിധായകന്‍ ആദ്യം ആഗ്രഹിച്ചിരുന്നത്. എന്നാല്‍ ചില സാങ്കേതിക കാരണങ്ങളാല്‍ ചിത്രീകരണം നിര്‍ത്തിവയ്ക്കുകയായിരുന്നു. അല്ലു അര്‍ജുന്റെ സൂപ്പര്‍ ഹിറ്റ് ചിത്രം പുഷപ ദ റൈസ് ന്റെ രണ്ടാം ഭാഗമാണ് പുഷ്പ ദി റൂള്‍. പുഷ്പയുടെ ആദ്യ ഭാഗത്തിലൂടെ ബോക്സ് ഓഫീസില്‍ ചരിത്ര വിജയമായിരുന്നു അല്ലു അര്‍ജുന്‍ നേടിയത്.
ചിത്രത്തില്‍, അല്ലു അര്‍ജുന്‍ പുഷ്പ രാജ് ആയി അഭിനയിച്ചപ്പോള്‍ രശ്മിക മന്ദാനയാണ് നായികയായി എത്തിയത്. ഫഹദ് ഫാസില്‍, ജഗദീഷ് പ്രതാപ് ബണ്ഡാരി, സുനില്‍, റാവു രമേഷ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ചിരുന്നു. ചിത്രത്തിലെ ഫഹദ് ഫാസിലിന്റെ വില്ലന്‍ കഥാപാത്രം ഏറെ ശ്രദ്ധനേടിയിരുന്നു. സുകുമാര്‍ സംവിധാനം ചെയ്ത പുഷ്പ മൂന്ന് ഭാഗങ്ങളായാണ് ഒരുക്കുന്നത്.
അല്ലു അര്‍ജുനും രശ്മിക മന്ദാനയും ഫഹദ് ഫാസിലും ഗംഭീര പ്രകടനം കാഴ്ചവെച്ചതോടെ പുഷ്പയുടെ ആദ്യ ഭാഗം ബോക്സ് ഓഫീസില്‍ കത്തിക്കയറിയിരുന്നു. ആഗോളതലത്തില്‍ ചിത്രം 300 കോടിയ്ക്ക് മുകളില്‍ നേടിയെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.