Latest News

കോവളത്തെ പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസം; നാളെ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം; വെള്ളായണി കാര്‍ഷിക കോളേജിലും ശംഖുംമുഖത്തുമായി പത്ത് ദിവസത്തെ ഷൂട്ടിങ്; തലൈവര്‍ 170 നായി തിരുവനന്തപുരത്ത് എത്തിയ രജനീകാന്തിന് വമ്പന്‍ വരവേല്പ്

Malayalilife
കോവളത്തെ പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസം; നാളെ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം; വെള്ളായണി കാര്‍ഷിക കോളേജിലും ശംഖുംമുഖത്തുമായി പത്ത് ദിവസത്തെ ഷൂട്ടിങ്; തലൈവര്‍ 170 നായി തിരുവനന്തപുരത്ത് എത്തിയ രജനീകാന്തിന് വമ്പന്‍ വരവേല്പ്

ജയ് ഭീം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ടി.ജെ. ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ വിശേഷങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ചിത്രത്തില്‍ രജനീകാന്തും മഞ്ജു വാര്യരും ഒന്നിക്കുന്നുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ഇപ്പോളിതാചിത്രത്തിന്റെ ഷൂട്ടിംഗിനായി  രജനികാന്ത് തിരുവനന്തപുരത്ത് എത്തിയ ചിത്രങ്ങളും വീഡിയോകളുമായി സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. 

ഇന്നലെ പന്ത്രണ്ട് മണിയോടെയാണ് അദ്ദേഹം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. അദ്ദേഹത്തെ കാണാന്‍ ആരാധകര്‍ അടക്കം നിരവധി പേര്‍ എത്തിയിരുന്നു.

വള്ളായണി കാര്‍ഷിക കോളേജിലും ശംഖുംമുഖത്തെ ഒരു വീട്ടിലുമാണ് ചിത്രീകരണം. കോവളത്തെ പഞ്ചനക്ഷത്ര ഹോട്ടലിലായിരിക്കും അദ്ദേഹത്തിന്റെ താമസം.പത്തുദിവസം അദ്ദേഹം തിരുവനന്തപുരത്തുണ്ടാകും. 
ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ അദ്ദേഹം വ്യാഴാഴ്ച ദര്‍ശനം നടത്തുമെന്നും സൂചനയുണ്ട്.

ബ്രഹ്മാണ്ഡ ചിത്രമായിരിക്കും 'തലൈവര്‍ 170' എന്നാണ് കഴിഞ്ഞ ദിവസം അദ്ദേഹം പ്രതികരിച്ചത്.ആദ്യമായാണ് രജനി ചിത്രം തിരുവനന്തപുരത്ത് ചിത്രീകരിക്കുന്നത്. അമിതാഭ് ബച്ചന്‍, മഞ്ജു വാര്യര്‍, ഫഹദ് ഫാസില്‍, റാണ ദഗുബാട്ടി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.

ബച്ചന്‍ ഒഴികെയുള്ള താരങ്ങളെല്ലാം തിരുവനന്തപുരത്തെത്തും. തമിഴിലെ പ്രശസ്ത നിര്‍മ്മാണക്കമ്പനിയായ ലൈക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുബാസ്‌കരന്‍ ആണ് നിര്‍മ്മാണം. ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദര്‍

 

Read more topics: # തലൈവര്‍ 170'
Rajinikanth reaches Thiruvananthapuram

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES