Latest News

കാറിലെ യോഗത്തിന് ശേഷം പാന്റിടാന്‍ മറന്നു പോയവള്‍:  തനിക്ക് നേരെ ഉയര്‍ന്ന ട്രോളിനെക്കുറിച്ചും അതിന് വിമര്‍ശകര്‍ക്ക് നല്കിയ വായടപ്പിക്കുന്ന മറുപടിയെക്കുറിച്ചും പറഞ്ഞ് രാകുല്‍ പ്രീത്

Malayalilife
 കാറിലെ യോഗത്തിന് ശേഷം പാന്റിടാന്‍ മറന്നു പോയവള്‍:  തനിക്ക് നേരെ ഉയര്‍ന്ന ട്രോളിനെക്കുറിച്ചും അതിന് വിമര്‍ശകര്‍ക്ക് നല്കിയ വായടപ്പിക്കുന്ന മറുപടിയെക്കുറിച്ചും പറഞ്ഞ് രാകുല്‍ പ്രീത്

ഷോര്‍ട്‌സ് ധരിച്ച് കാറില്‍ നിന്നിറങ്ങി വരുന്ന ചിത്രം പോസ്റ്റ് ചെയ്തതിന്റെ പേരില്‍ ഏറെ സൈബര്‍ ആക്രമണം നേരിടേണ്ടി വന്ന നടിയാണ് രാകുല്‍ പ്രീത്. ഇപ്പോള്‍ തനിക്കെതിരെ വരുന്ന ട്രോളുകള്‍ പലപ്പോഴും തന്നെ വേദനിപ്പിക്കാറുണ്ടെന്ന് നടി തുറന്ന് പറഞ്ഞിരിക്കുകയാണ്. മാത്രമല്ല വിമര്‍ശകകര്‍ക്ക് നല്കിയ മറുപടയെക്കുറിച്ചും നടി അടുത്തിടെ വ്യക്തമാക്കി. 

കാറിലെ സെഷന്‍ കഴിഞ്ഞപ്പോള്‍ പാന്റ്‌സിടാന്‍ സമയം കിട്ടിയില്ല എന്നായിരുന്നു ഒരു യുവാവ് കമന്റ് ചെയ്തത്. ഇതിന് രൂക്ഷമായിട്ടായിരുന്നു നടിയുടെ പ്രതികരണം. കാറിലെ സെഷനുകളെക്കുറിച്ചു താങ്കളുടെ അമ്മയ്ക്കു നല്ല പോലെ അറിയാമെന്നു തോന്നുന്നല്ലോ! അതുകൊണ്ടായിരിക്കും താങ്കളതില്‍ വിദഗ്ദനായത്. ഇത്തരം സെഷനുകളെക്കുറിച്ചല്ലാതെ വിവരമുണ്ടാക്കുന്ന വല്ലതും പറഞ്ഞു തരാന്‍ അമ്മയോടു പറയൂ.

ഇതുപോലെ ചിന്തിക്കുന്ന ആളുകള്‍ ഉള്ളിടത്തോളം സ്ത്രീകള്‍ക്ക് ഈ സമൂഹത്തില്‍ സുരക്ഷിതരായിരിക്കാന്‍ കഴിയില്ല. തുല്യതയെക്കുറിച്ചും സുരക്ഷയെക്കുറിച്ചും വെറുതെ തര്‍ക്കിച്ചിരുന്നിട്ട് കാര്യമില്ല, രാകുല്‍ പ്രീത് തുറന്നടിച്ചു.അശ്ലീല കമന്റ് പോസ്റ്റ് ചെയ്ത യുവാവിനെതിരെ ശക്തമായി പ്രതികരിച്ച താരത്തെ പലരും അഭിനന്ദിച്ചു. എന്നാല്‍, രാകുലിന്റെ വാക്കുകള്‍ നിലവാരമില്ലാത്തതായിപ്പോയെന്ന വിമര്‍ശനവും ഉയര്‍ന്നു. ഒരു വ്യക്തിയെ അധിക്ഷേപിക്കുന്നതിലേക്ക് അയാളുടെ അമ്മയെ പരാമര്‍ശിക്കുന്നത് ശരിയല്ലെന്ന് ഇവര്‍ ചൂണ്ടിക്കാട്ടി.

തന്റെ എത്തിക്സിനെ ചോദ്യം ചെയ്യുന്നതില്‍ വേദനയുണ്ടെന്നും താരം ഒരു അഭിമുഖത്തിനിടെ വ്യക്തമാക്കി. താന്‍ ഒരു നടിയായല്ല ഒരു പെണ്‍കുട്ടി ആയി മാത്രമാണ് സംസാരിക്കുന്നതെന്ന് രാകുല്‍ കൂട്ടിച്ചേര്‍ത്തു.

Rakul Preet Singh Opens Up About Trolling

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES