Latest News

കോട്ടയം നസീർ മിമിക്രി കലാകാരന്മാർക്കിടയിലെ 'ഒരേ ഒരു രാജാവ്': രമേശ് പിഷാരടി

Malayalilife
കോട്ടയം നസീർ മിമിക്രി കലാകാരന്മാർക്കിടയിലെ 'ഒരേ ഒരു രാജാവ്': രമേശ് പിഷാരടി

സംവിധായകനും, നടനും, സ്റ്റേജ് കലാകാരൻ  എന്നീ നിലകളിലെല്ലാം തിളങ്ങി നിൽക്കുന്ന താരമാണ് രമേശ് പിഷാരടി. 2008-ൽ പുറത്തിറങ്ങിയ 'പോസിറ്റീവ്' എന്ന സിനിമയിലൂടെയാണ് താരം സിനിമയിലേക്ക് ചുവട് വച്ചിരുന്നത്. കപ്പൽ മുതലായി എന്ന ചിത്രത്തിൽ നായകനായും താരം  വേഷമിട്ടിരുന്നു. താരം ഇപ്പോൾ പങ്കുവച്ച ഒരു കുറിപ്പ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്.  കോട്ടയം നസീറിനെ കുറിച്ചായിരുന്നു താരന്റെ കുറിപ്പിൽ പറയുന്നത് . 

കോട്ടയം നസിർ...മിമിക്രി കലാകാരന്മാർക്കിടയിലെ 'ഒരേ ഒരു രാജാവ്'. അതുല്യനായ ഒരു ചിത്രകാരൻ കൂടെയാണ് . കഴിഞ്ഞ വർഷം അദ്ദേഹം നടത്തിയ എക്സിബിഷൻ കണ്ട് ഞാൻ അദ്ദേഹത്തെ വിളിച്ചു പറഞ്ഞത് ഇതാണ് "മിമിക്രി എന്ന കലയിലൂടെ മലയാളികൾ മുഴുവൻ നിങ്ങളെ അംഗീകരിച്ചു ; ചിത്രരചനാ മേഖലയിൽ ആണ് ഇക്ക കൂടുതൽ ശ്രദ്ധിച്ചിരുന്നത് എങ്കിൽ ഒരു പക്ഷെ ഇന്ന് ലോകം നിങ്ങളെ അറിഞ്ഞേനെ''.  അദ്ദേഹത്തിന്റെ ചില ലോക്ക് ഡൗൺ  നേരമ്പോക്കുകൾ എനിക്കയച്ചു തന്നത് ഞാൻ നിങ്ങളുമായി പങ്ക് വയ്ക്കുന്നു എന്നായിരുന്നു രമേശ് പിഷാരടി പങ്കുവച്ച കുറിപ്പ്. പിഷുവിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്  നസീർക്കയുടെ ചിരിയും വരയും സൂപ്പറാ, മിമിക്രിയേക്കാൾ ഏറെ സുന്ദരം, കേരള പിക്കാസോ തുടങ്ങി നിരവധി കമന്‍റുകളാണ് ഇപ്പോൾ വന്നിരിക്കുന്നത്.

അറിഞ്ഞില്ല ആരും പറഞ്ഞില്ല, മലയാളത്തിന്‍റെ വിൻസെന്‍റ്  വാൻഗോഗ്, ആദ്യത്തെ അറിവ്. മനോഹരം, നസീറിക്ക നല്ലൊരു ചിത്രകാരൻ കൂടി ആയിരുന്നു അല്ലെ, എറണാകുളത്ത് അങ്ങേരുടെ ഒരു ചിത്രപ്രദർശനം കണ്ടിരുന്നു മനോഹരമാണ് തുടങ്ങിയ കമന്റുകളും പോസ്റ്റിനെ തേടി എത്തിയിരുന്നു. മിമിക്സ് ആക്ഷൻ 500 എന്ന സിനിമയിലൂടെയാണ് നസീർ കരിയറിന് ആരംഭം കുറിച്ചിരുന്നത്. എന്നാൽ പിന്നീട്  മലയാളചലച്ചിത്രനടനായും , ടെലിവിഷൻ അവതാരകനായും  , മിമിക്രി കലാകാരനായും നസീർ തിളങ്ങി .

Ramesh pisharady says about kottayam naseer

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES