പ്രശസ്ത ബോളിവുഡ് താരം റാണി മുഖര്‍ജിക്ക് ഇന്ന് 42 ന്റെ നിറവില്‍. ഒരു ബംഗാളി ചലച്ചിത്ര കുടുംബത്തിലാണ് 1978 മാര്‍ച്ച് 21ന് റാണി ജനിച്ചത്.സംവിധായകനായ രാം മുഖര്‍ജിയാണ് പിതാവ്. മാതാവ് കൃഷ്ണ ഒരു പിന്നണിഗായിക കൂടിയാണ്. ഏക സഹോദരന്‍ രാജമുഖര്‍ജി ഒരു ചലച്ചിത്രസംവിധായകനും നിര്‍മ്മാതാവും കൂടിയാണ്. ഹിന്ദി ചലച്ചിത്ര ലോകത്തേക്ക് താരം ചുവട് വച്ചത് 1996 ല്‍ രാജ കി ആയേഗി ബാറാത്ത് എന്ന ചിത്രത്തില്‍ അഭിനയിച്ചു കൊണ്ടായിരുന്നു.
1998 ലെ കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത കുച്ച് കുച്ച് ഹോത ഹേ എന്ന ചിത്രത്തിലൂടെയാണ് താരം ശ്രദ്ധ നേടിയിരുന്നത്. അതിന് ശേഷം താരം അഭിനയിച്ച 2002 ല്‍ പുറത്ത് ഇറങ്ങിയ സാതിയ എന്ന ചിത്രവും ഏറെ പ്രക്ഷക ശ്രദ്ധ നേടുകയും ചെയ്തു. പിന്നാലെ റാണി 2004 ല്‍ ചില മികച്ച ചിത്രങ്ങളില്‍ വേഷമിടുകയും ചെയ്തു. താരത്തിന്റെ ഹം തും, യുവ എന്നീ ചിത്രങ്ങള്‍ വന്‍ വിജയമാകുകയും ചെയ്തിരുന്നു.
റാണി മുഖര്‍ജിയുടെ അവസാനമായി റിലീസ് ചെയ്ത ചിത്രം ഗോപി പുത്രന്‍ സംവിധാനം ചെയ്ത മര്‍ദാനി 2 ആണ്. ഏവരെയും വശീകരിക്കുന്ന കണ്ണുകളും ഒഴുകിക്കിടക്കുന്ന തലമുടിയുമെല്ലാം ഉളള താരത്തിന്റെ സൗന്ദര്യം ഇന്നും ഏറെ പ്രശംസിക്കുകയാണ് ബോളിവുഡ്.