ഒരുപാട് പേരിൽ നിന്നും ഞാൻ എനിക്ക് പറ്റിയ ഒരാളെ ഞാൻ സെലക്ട് ചെയ്യും; എന്റെ കല്യാണം ഒരു സംഭവം ആയിരിക്കണം; വിവാഹത്തിന് ഒരുങ്ങി രഞ്ജിനി ഹരിദാസ്

Malayalilife
topbanner
ഒരുപാട് പേരിൽ നിന്നും ഞാൻ എനിക്ക് പറ്റിയ ഒരാളെ ഞാൻ സെലക്ട് ചെയ്യും; എന്റെ കല്യാണം ഒരു സംഭവം ആയിരിക്കണം; വിവാഹത്തിന് ഒരുങ്ങി  രഞ്ജിനി ഹരിദാസ്

ലയാള മിനിസ്‌ക്രീനിൽ നിന്ന് കൊണ്ട് തന്നെ  അവതാരക സങ്കൽപ്പങ്കൽപ്പങ്ങളെ മൊത്തത്തിൽ മാറ്റി എഴുതിയ താരമാണ് രഞ്ജിനി ഹരിദാസ്. ഒരു നടി കൂടിയായ രഞ്ജിനി ബിഗ് ബോസ്സ് മലയാളം സീസൺ 1 ലെ മത്സരാർത്ഥി കൂടിയായിരുന്നു. തന്റെതായ നിലപാടുകൾ തുറന്ന് പറയുന്നതിൽ യാതൊരു മടിയും കാട്ടാത്ത താരം കൂടിയാണ് രഞ്ജിനി. നിരവധി വിമർശനങ്ങളാണ് താരത്തിന് കേൾക്കേണ്ടി വന്നിട്ടുള്ളത്. എന്നാൽ ഇപ്പോൾ സോഷ്യൽ  മീഡിയ താരത്തിന്റെ വിവാഹ വിശേഷങ്ങളാണ് ഏറ്റെടുത്തിരിക്കുന്നത്. 

താരം തന്റെ  യൂട്യൂബ് ചാനലിൽ പങ്കുവച്ചിരിക്കുന്ന  പുതിയ വീഡിയോയിൽ  രഞ്ജിനി ഹരിദാസ് വിവാഹം കഴിക്കാൻ പോകുന്നു എന്ന ക്യാപ്ഷ്യനോടെയാണ് നൽകിയിരുന്നത്. താരത്തിന്റെ ക്യാപ്ഷനും വിഡിയോയും  നിമിഷ നേരം കൊണ്ടാണ് ഇത് വൈറലായി മാറിയിരുന്നത്.  വീഡിയോയിൽ താൻ സ്വയംവരം ചെയ്യാൻ ആഗ്രഹിക്കുന്നു എന്ന തരത്തിൽ രഞ്ജിനി തന്നെയാണ് വെളിപ്പെടുത്തുന്നത്.

രഞ്ജിനിയുടെ വാക്കുകൾ

ഈ ഉണ്ടോണ്ട് ഇരുന്നപ്പോൾ വിളി വരിക എന്ന് പറയും പോലെയാണ്,ലോക് ഡൌൺ സമയത്തു വീട്ടിൽ അടങ്ങി ഒതുങ്ങി ഇരുന്നപ്പോൾ എനിക്ക് ഒരു തോന്നൽ വന്നു.ഇങ്ങനെ ഒന്നും അയാൽ പോരാ,ഈ സ്റ്റേജ് ഷോസും,ഫ്രണ്ട്സും മാത്രം പോരാ ജീവിതത്തിൽ മറ്റെന്തോ കൂടി വേണം എന്ന്.എന്താണെന്നല്ലേ നിങ്ങൾ ചിന്തിക്കുന്നത്.രഞ്ജിനി ഹരിദാസ് ജീവിതത്തിൽ ഒരിക്കലും ചിന്തിക്കില്ല എന്ന് നിങ്ങൾ കരുതിയ ആ കാര്യം,ഇവൾക്ക് വട്ടായി എന്ന് നിങ്ങൾക്ക് തോന്നിയേക്കാം.ശരിക്കും ചെറിയ വട്ടാണ്.എന്നാലും ഞാൻ അതങ്ങു തീരുമാനിച്ചു.രഞ്ജിനി ഹരിദാസ് കല്യാണം കഴിക്കാൻ പോകുന്നു.എന്ന് കരുതി പെണ്ണുകാണാൻ നിന്നുകൊടുക്കാനും,കാൽ വിരൽ കൊണ്ട് കളം വരക്കാനൊന്നും എന്നെ കിട്ടില്ല.

എന്റെ കല്യാണം ഒരു സംഭവം ആയിരിക്കണം.ഒരു സ്വയം വരം.ശ്രീരാമൻ സീതയെ കെട്ടിയപോലെ,നളൻ ദമയന്തിയെ കൊണ്ടുപോയ പോലെ,ഒരുപാട് പേരിൽ നിന്നും ഞാൻ എനിക്ക് പറ്റിയ ഒരാളെ ഞാൻ സെലക്ട് ചെയ്യും.ജാതിയും മതവും പ്രശ്ശ്‌നം അല്ല.കുറച്ചു ദമ്പതികൾ കൂടി എന്റെ ഒപ്പം ഉണ്ടാകും.അപ്പോൾ എന്റെ സ്വയം വരം കാണാൻ റെഡി ആയിക്കോളൂ.നിമിഷങ്ങൾക്കകം തന്നെ വീഡിയോ വൈറലായിമാറി,ആരാധകർ നിരവധിപ്പേരാണ് വീഡിയോക്ക് കമന്റുമായെത്തിയിരിക്കുന്നത്.

Read more topics: # Ranjini haridas,# on marriage
Ranjini haridas take a decision on marriage

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES