മീ ടു പോലെയുള്ള മൂവ്മെന്റിലൂടെ നിരവധി താരങ്ങളാണ് വെളിപ്പെടുത്തലുകളും ആരോപണങ്ങളുമായി മുന്നോട്ട് വന്നിരിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ ചെറിയ പ്രായത്തില്‍ നേരിടേണ്ടി വന്ന ഒരു ദുരനുഭവത്തെ കുറിച്ച് മുന്‍ ബിഗ് ബോസ് താരമായിരുന്ന നടി രശ്മി ദേശായി വെളിപ്പെടുത്തിയിരിക്കുകയാണ്.
ഒരിക്കല്‍ ബസില്‍ യാത്ര ചെയ്യുന്ന സമയത്ത് ഒരു അങ്കിള്‍ മോശമായ രീതിയില്‍ എന്നെ സ്പര്‍ശിച്ചിരുന്നു. എന്നാല്‍ അന്ന് എനിക്ക് ആറോ ഏഴോ വയസ്സ് മാത്രമായിരുന്നു പ്രായം. ആ സംഭവം എന്നെ ഭയത്തിലാഴ്ത്തിയിരുന്നു.അമ്മയോട് അന്ന് ഞാന്‍ ഇക്കാര്യം പറഞ്ഞിരുന്നു. വലിയ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ജീവിതത്തില്‍ നേരിട്ടെങ്കിലും ഓട്ടോറിക്ഷയിലായിരുന്നു പിന്നീട് ഉള്ള എന്റെ യാത്ര. സാമ്പത്തികമായി ഏറെ പ്രതിസന്ധികള്‍ ഉണ്ടാകുമെന്ന് അറിഞ്ഞിട്ടും 'അമ്മ എനിക്ക് ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യാനുള്ള പണം കണ്ടെത്തിത്തരുമായിരുന്നു. പതിനാറാം വയസില്‍ താന്‍ കാസ്റ്റിങ് കൗച്ചും നേരിട്ടിട്ടുള്ളതായി രശ്മി പറയുന്നു. തന്റെ കരിയറിന്റെ ആരംഭം പതിമൂന്നാം വയസ്സ് മുതല്‍ക്കായിരുന്നു.സിനിമ മേഖലയില്‍ വന്നതല്ലാത്തതിനാല്‍ എനിക്ക് ആ മേഖലയില്‍ നിന്നുമാരെയും അറിയില്ലായിരുന്നു.
എന്നാല്‍ ആദ്യമേ തന്നെ എന്നോട് നി ങ്ങള്‍ കാസ്റ്റിങ് കൗച്ച് ഇല്ലാതെ പോയാല്‍ ഒരിക്കലും ജോലി ലഭിക്കില്ലെന്ന് പറഞ്ഞത് എനിക്ക് ഇന്നും ഓര്മയില്ലാതായി തരാം പറയുന്നു. അദ്ദേഹത്തിന്റെ പേര് സൂരജ് എന്നാണ് എന്നും പക്ഷേ അയാള്‍ എവിടെയാണ് ഇപ്പോള്‍ ഉള്ളത് എന്ന തനിക്ക് അറിയില്ല എന്നും തരാം പറയുന്നു.