Latest News

ദൃശ്യത്തിലെ വില്ലൻ റോഷന്‍ ബഷീറിന് കൂട്ടായി മമ്മൂട്ടിയുടെ ബന്ധു; വിവാഹചിത്രം വൈറൽ

Malayalilife
ദൃശ്യത്തിലെ വില്ലൻ റോഷന്‍ ബഷീറിന് കൂട്ടായി മമ്മൂട്ടിയുടെ ബന്ധു; വിവാഹചിത്രം വൈറൽ

ജീത്തു ജോസഫ് മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന ചിത്രം  ദൃശ്യത്തിലെ വരുണ്‍ പ്രഭാകറായി എത്തിയ റോഷൻ ബഷീർ വിവാഹിതനായി.  റോഷന്‍ പ്ലസ് ടു എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ  തുടക്കം കുറിച്ചതെങ്കിലും താരത്തിന്  കരിയര്‍ ബ്രേക്കായി മാറിയത് ദൃശ്യമായിരുന്നു. വില്ലന്‍ വേഷത്തില്‍  താരം തിളങ്ങുകയായിരുന്നു.  അടുത്തിടെ റോഷനെത്തിയത് താന്‍ വിവാഹിതനാവാന്‍ പോവുകയാണെന്നുള്ള സന്തോഷം പങ്കുവെച്ചായിരുന്നു. ഇപ്പോഴിതാ വിവാഹചിത്രം പങ്കുവച്ച് എത്തിയിരിക്കുകയാണ് റോഷൻ. 

 ഇതിനകം തന്നെ റോഷൻ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രം വൈറലായി മാറിയിരിക്കുകയാണ്. നവദമ്പതികള്‍ക്ക് ആശംസ അറിയിച്ച് നിരവധി പേരാണ്  എത്തിയിട്ടുള്ളത്.  ചിത്രത്തില്‍ ഫര്‍സാനയ്‌ക്കൊപ്പം സെല്‍ഫി എടുക്കുന്ന റോഷനെയാണ് കാണുന്നത്. എല്‍എല്‍ബി പൂര്‍ത്തിയാക്കിയയാളാണ്  ഫര്‍സാന. താരം  ഇതിനോടകം തന്നെ പ്രണയവിവാഹമല്ല തന്റേതെന്ന് വ്യക്തമാക്കുകയും ചെയ്‌തു. 

ഇരുവീട്ടുകാരും ചേര്‍ന്ന് വിവാഹം തീരുമാനക്കുകയായിരുന്നു.  ഫര്‍സാന മമ്മൂട്ടിയുടെ അമ്മാവന്റെ കൊച്ചുമകൾ കൂടിയാണ്.  നേരത്തെ തന്നെ റോഷന്റെ സഹോദരിയും ഫര്‍സാനയും സുഹൃത്തുക്കളായിരുന്നു. തങ്ങള്‍ വീട്ടുകാര്‍ വിവാഹം തീരുമാനിച്ചതോടെ  പ്രണയത്തിലാവുകയായിരുന്നുവെന്നും റോഷന്‍ പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു റോഷന്റെ വിവാഹം. ചിത്രത്തിന് റോഷന്‍ ക്യാപ്ഷന്‍ നല്‍കിയത്  16-08-2020 എന്നായിരുന്നു. 

വിവാഹം ലളിതമായാണ് ലോക് ഡൗണ്‍ കാലമായതിനാല്‍  നടത്തുന്നതെന്ന് നേരത്തെ റോഷന്‍ പറഞ്ഞിരുന്നു. അടുത്തിടെയായി നിരവധി പേരാണ്  വിവാഹിതരായത്. വിവാഹ ചടങ്ങുകളെല്ലാം നടത്തുന്നത് ആളും ആരവങ്ങളുമില്ലാതെയാണ് . സുഹൃത്തുക്കളും കുടുംബാംഗങ്ങളുമെല്ലാം നവദമ്പതികള്‍ക്ക് സോഷ്യല്‍ മീഡിയയിലൂടെയാണ്  ആശംസ നേര്‍ന്നത്.

Read more topics: # Roshan basheer got married
Roshan basheer got married

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES