Latest News

വിക്രാന്ത് ചിത്രം 'സ്പാര്‍ക്ക് ലൈഫ്';ട്രെയിലര്‍ റിലീസായി 

Malayalilife
 വിക്രാന്ത് ചിത്രം 'സ്പാര്‍ക്ക് ലൈഫ്';ട്രെയിലര്‍ റിലീസായി 

വിക്രാന്ത് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം 'സ്പാര്‍ക്ക് ലൈഫ്'ട്രെയിലര്‍ റിലീസായി. മെഹ്റീന്‍ പിര്‍സാദയും രുഷ്‌കര്‍ ദിലോണും നായികമാരായി എത്തുന്നു. ഡീപ് ഫ്രോഗ് പ്രൊഡക്ഷന്‍സ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിക്രാന്ത് തന്നെയാണ് കഥയും തിരക്കഥയും ഒരുക്കുന്നത്. 'ഹൃദയം', 'ഖുഷി' എന്നീ ചിത്രങ്ങളില്‍ ഗാനങ്ങള്‍ ഒരുക്കിയ ഹിഷാം അബ്ദുല്‍ വഹാബാണ് ചിത്രത്തില്‍ ഗാനങ്ങള്‍ ഒരുക്കുന്നത്. ഗുരു സോമസുന്ദരം ചിത്രത്തില്‍ വില്ലനായി എത്തുന്നു. ഡെഫ് ഫ്രോഗ് പ്രൊഡക്ഷന്‍സ് തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്.

ചിത്രത്തിന്റെ ഷൂട്ടിങ്ങ് പൂര്‍ണമായും പൂര്‍ത്തിയായിരുന്നു. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളിലേക്കാണ് ചിത്രത്തിലെ അണിയറപ്രവര്‍ത്തകര്‍ കടന്നിരിക്കുന്നത്. ഏറ്റവും ഒടുവില്‍ റിലീസായ ടീസറില്‍ പ്രണയവും ഇമോഷന്‍സും ചേര്‍ന്ന് ആക്ഷന്‍ രംഗങ്ങളോടെയാണ് ചിത്രം കാണുന്നത്. ക്യാമറാമാന്‍ അശോക് കുമാറിന്റെയും ഹിഷാം അബ്ദുല്‍ വഹാബിന്റെ ബാക്ഗ്രൗണ്ട് മ്യുസിക്കും ചിത്രത്തിന് ഹൈലൈറ്റായി മാറും. 

ചിത്രം നവംബര്‍ 17ന് ലോകമെമ്പാടും തീയേറ്ററുകളിലെത്തും. ഒരു മുഴുനീള ആക്ഷന്‍ ത്രില്ലറായി ചിത്രം മാറുകയും പ്രേക്ഷകര്‍ക്ക് ഏറ്റവും മികച്ച അനുഭവം നല്‍കാനുമാണ് അണിയറപ്രവര്‍ത്തകര്‍ ഒരുങ്ങുന്നത്. 

നാസര്‍, സുഹാസിനി മണിരത്‌നം, വെണ്ണല കിഷോര്‍, സത്യ, ബ്രഹ്മാജി,ശ്രീകാന്ത് അയ്യങ്കാര്‍, ചമ്മക് ചന്ദ്ര, അന്നപൂര്‍ണമ്മ, രാജ രവീന്ദ്ര തുടങ്ങിയ താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. തെലുഗ്, തമിഴ്, ഹിന്ദി, കന്നഡ, മലയാളം ഭാഷകളില്‍ ചിത്രം റിലീസിനെത്തും. പി ആര്‍ ഒ - ശബരി

SPARK Trailer Vikranth

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES