ഹോംബാലെ ഫിലിംസിന്റെ പുതിയ പാന്‍ ഇന്ത്യന്‍ ചിത്രമായ സാലാര്‍ 'ന്റെ ട്രെയിലര്‍ നാളെ ഡിസംബര്‍ 1ന് പുറത്തിറങ്ങും. കെജിഎഫ് എന്ന സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റ്‌നു ശേഷം പ്രശാന്ത് നീലിന്റെ സംവിധാനത്തില്‍ റിലീസിന് തയ്യാറെടുക്കുന്ന സലാറില്‍ പ്രഭാസാണ് നായകന്‍. വിട്ടുവീഴ്ചയില്ലാത്ത, കരുണയില്ലാത്ത രാജാവിന്റെ സൈന്യാധിപന്‍...സലാര്‍ നെ കാണാന്‍ ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. ഹോംബാലെ ഫിലിംസിന്റെ ഈ ബ്രഹ്മാണ്ഡ ചിത്രം'സലാര്‍' ഡിസംബര്‍ 22ന് ലോകമൊട്ടാകെ റിലീസ് ചെയ്യും.
തെന്നിന്ത്യന്‍ ആക്ഷന്‍ സൂപ്പര്‍സ്റ്റാര്‍ പ്രഭാസും മലയാളികളുടെ സ്വന്തം ഹിറ്റ് മേക്കര്‍ സൂപ്പര്‍ സ്റ്റാര്‍ പൃഥ്വിരാജും ഒന്നിക്കുന്നതു കൊണ്ട് തന്നെ ഇന്ത്യയൊട്ടാകെ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ്. തൊട്ടതെല്ലാം പൊന്നാക്കുന്ന ബ്രാന്‍ഡ് നെയിം ആണ് മലയാളികള്‍ക്ക് പൃഥ്വിരാജ് സുകുമാരന്‍.
ട്രെയിലര്‍ ഇറങ്ങുന്നതോടുകൂടി ആരാധകര്‍ക്കുള്ള ചിത്രത്തെ പറ്റിയുള്ള പ്രതീക്ഷകള്‍ വര്‍ദ്ധിക്കും എന്നും ചിത്രത്തെപ്പറ്റിയുള്ള ഊഹാപോഹങ്ങള്‍ക്ക് ഒരു വിരാമവും ആകും എന്നാണ് സംവിധായകനായ പ്രശാന്ത് നീല്‍ പ്രതീക്ഷിക്കുന്നത്.പ്രഭാസിന്റെ ആരാധകര്‍ക്കുള്ള ഒരു വലിയ ട്രീറ്റ് തന്നെയാവും ഈ ട്രെയിലര്‍ എന്നാണ് പ്രതീക്ഷ.
ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ ഹോംബാലെ ഫിലിംസും ഹിറ്റ് സംവിധായകനും കെ ജി എഫ് ന് ശേഷം വീണ്ടും ഒന്നിക്കുകയാണ്. അത് കൊണ്ട് തന്നെ പ്രേക്ഷകരുടെ പ്രതീക്ഷയും വാനോളമാണ് .
കെജിഎഫ് സംവിധാനം ചെയ്ത ഏറ്റവും വലിയ ആക്ഷന്‍ സംവിധായകന്‍ പ്രശാന്ത് നീല്‍, ബാഹുബലിക്ക് ശേഷം ഈ കാലഘട്ടത്തിലെ എക്കാലത്തെയും വലിയ ചിത്രങ്ങളിലൊന്നായി കണക്കാക്കപ്പെട്ടേക്കാവുന്ന ഏറ്റവും വലിയ ആക്ഷന്‍ ചിത്രമായാണ് 'സലാര്‍' ഒരുക്കിയിരിക്കുന്നത്. ഈ വര്‍ഷത്തെ ഏറ്റവും വലിയ ഇന്ത്യന്‍ ചിത്രമായിരിക്കും സലാര്‍.
ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ടീസറിനും , പോസ്റ്റേഴ്‌സിനും മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. സലാറില്‍ പ്രഭാസ് രണ്ട് കഥാപാത്രത്തെ അവതരിപ്പിക്കും എന്നും അതിലൊന്ന് നെഗറ്റീവ് കഥാപാത്രമാണെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. ചിത്രത്തില്‍ പൃഥ്വിരാജ് വില്ലന്‍ വേഷത്തിലായിരിക്കും എത്തുക എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
മികച്ച കഥാപാത്രങ്ങളെ ആരാധകര്‍ക്ക് സമ്മാനിച്ച പൃഥ്വിരാജ് സുകുമാരന്റെ കരിയറിലെ മികച്ച ഒരു കഥാപാത്രം ആയിരിക്കും വര്‍ധരാജ മന്നാര്‍. കൊടും ശത്രുക്കളായി മാറപ്പെടുന്ന രണ്ട് സുഹൃത്തുക്കളുടെ കഥയാണ് സാലര്‍. സൗഹൃദമെന്ന ഇമോഷനിലൂടെ പോകുന്ന ചിത്രമാണ് സലാര്‍. രണ്ട് ഭാഗങ്ങളായുള്ള ചിത്രമായിട്ടാണ് സലാര്‍ എത്തുക. ആദ്യ ഭാഗമായ
സലാര്‍ പാര്‍ട്ട് 1-സീസ് ഫയര്‍ ലുടെ രണ്ടു സുഹൃത്തുക്കളുടെ കഥയുടെ പാതി പ്രേക്ഷകരില്‍ എത്തും. എന്തുതന്നെയായാലും ട്രെയിലറില്‍ നിന്ന് തന്നെ സലാര്‍ എന്ന ചിത്രത്തില്‍ എന്തൊക്കെയായിരിക്കും പ്രശാന്ത് നീല്‍ ഒരുക്കി വെച്ചിരിക്കുക എന്നത് പ്രേക്ഷകര്‍ക്ക് മനസ്സിലാകും.
കെജിഎഫ് 2, കാന്താര തുടങ്ങിയ ബ്ലോക്ക്ബസ്റ്ററുകളിലൂടെ 2022 വര്‍ഷം ഭരിച്ചതിന് ശേഷം, ബോക്സ് ഓഫീസില്‍ പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കാന്‍ പോകുന്ന ഹോംബാലെ ഫിലിംസിന്റെ റിലീസ് ആകാനിരിക്കുന്ന വലിയ പ്രോജക്റ്റാണ് 'സലാര്‍'. റിലീസിന് തയ്യാറെടുക്കുമ്പോള്‍, ഈ മെഗാ-ആക്ഷന്‍ പായ്ക്ക് ചിത്രത്തിന്റെ ഒരു കാഴ്ചയ്ക്ക് സാക്ഷ്യം വഹിക്കാനുള്ള ആവേശത്തിന്റെ കൊടുമുടിയിലാണ് സിനിമാപ്രേമികള്‍.
സലാറില്‍ പ്രഭാസ് - പൃഥ്വിരാജ് സുകുമാരന്‍, കൂട്ടുകെട്ടിന് പുറമെ ശ്രുതി ഹാസന്‍, ജഗപതി ബാബു എന്നിവരും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. സലാര്‍ കേരളത്തിലെ തീയേറ്ററുകളില്‍ എത്തിക്കുന്നത് പൃഥ്വിരാജ് പ്രോഡക്ഷന്‍സും മാജിക് ഫ്രെയിംസും ചേര്‍ന്നാണ്. ഛായാഗ്രഹണം ഭുവന്‍ ഗൗഡ, സംഗീത സംവിധാനം രവി ബസ്രുര്‍, പി ആര്‍ ഒ. മഞ്ജു ഗോപിനാഥ്. മാര്‍ക്കറ്റിംഗ് ബ്രിങ്‌ഫോര്‍ത്ത് അഡ്വര്‍ടൈസിംഗ് എന്നിവരാണ് മറ്റു അണിയറ പ്രവര്‍ത്തകര്‍.