ഇന്ത്യയില്‍ ഏറ്റവും ജനപ്രീതിയുള്ള നടിമാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി സാമന്ത റൂത് പ്രഭു. ബോളീവുഡിലെയും തെന്നിന്ത്യയിലെയും താരസുന്ദരമാരെ പിന്നിലാക്കിയാണ് ഓര്‍മാക്സ് സ്റ്റാര്‍സ് ഇന്ത്യ ലവ് പ്രസിദ്ധീകരിച്ച ജനപ്രിയ നടിമാരുടെ പട്ടികയില്‍ സാമന്ത ഒന്നാം സ്ഥാനം സ്ഥാനം ഉറപ്പിച്ചത്.
ബോളിവുഡ് താരങ്ങളായ ദീപിക പദുക്കോണ്‍, ആലിയ ഭട്ട്, കത്രീന കൈഫ്, ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താര, നാഷണല്‍ ക്രഷ് രശ്മിക മന്ദാന, അനുഷ്‌ക ഷെട്ടി എന്നീ താരങ്ങള്‍ എല്ലാം സാമന്തയ്ക്ക് പട്ടികയില്‍ പിന്നിലാണ്. 'ഫാമിലിമാന്‍ 2' സീരിസിലെ രാജി എന്ന കഥാപാത്രത്തിലൂടെയാണ് സാമന്ത ബോളിവുഡിലടക്കം ശ്രദ്ധേയയാകുന്നത്.
ഇതിന് പിന്നാലെ നാഗചൈതന്യയുമായുള്ള വിവാഹമോചന വാര്‍ത്തയും വലിയ ചര്‍ച്ചയായി. അല്ലു അര്‍ജുന്‍ ചിത്രം 'പുഷ്പ'യിലെ ഐറ്റം ഡാന്‍സും താരത്തെ കൂടുതല്‍ ശ്രദ്ധേയയാക്കി. ആരോഗ്യപരമായ വെല്ലുവിളികള്‍ അടക്കം താരം ഇപ്പോള്‍ നേരിടുന്നുണ്ട്.
ഈയടുത്താണ് തനിക്ക് ബാധിച്ച രോഗത്തെ കുറിച്ച് തെന്നിന്ത്യന്‍ താരസുന്ദരി സാമന്ത വെളിപ്പെടുത്തല്‍ നടത്തിയത്. സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് മയോസൈറ്റിസ് ബാധിതയായ വിവരം അറിയിച്ചത്. ആശുപത്രിയില്‍ നിന്നുള്ള ചിത്രത്തോടൊപ്പമാണ് സാമന്തയുടെ പോസ്റ്റ്.
ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് രോ?ഗം സ്ഥിരീകരിച്ചതെന്നും ഭേദമായ ശേഷം എല്ലാവരോടും പറയാമെന്നാണ് കരുതിയതെന്നും സാമന്ത വ്യക്തമാക്കി. പ്രതീക്ഷിച്ചതിനേക്കാള്‍ സമയമെടുത്താണ് രോഗം ഭേദമാകുന്നതെന്നും താരം പറഞ്ഞു.
സാമന്തയുടെതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം 'യശോദ'യും നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ്. ജനപ്രിയ നടിമാരുടെ പട്ടികയില്‍ സാമന്തയ്ക്ക് പിന്നില്‍ രണ്ടാം സ്ഥാനത്ത് ആലിയ ഭട്ട് ആണ്. താരത്തിന്റെ 'ഗംഗുഭായ് കത്യവാടി' എന്ന സിനിമയും 'ബ്രഹ്മാസ്ത്ര'യും ബോളിവുഡില്‍ ശ്രദ്ധ നേടിയിരുന്നു.
രണ്‍ബിറുമായുള്ള വിവാഹത്തിന് ശേഷം ഈ വര്‍ഷം ഒരു പെണ്‍കുഞ്ഞിന്റെ അമ്മ കൂടി ആയിരിക്കുകയാണ് ആലിയ. നയന്‍താരയാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ളത്. നാലാം സ്ഥാനത്ത് നടി കാജല്‍ അഗര്‍വാള്‍ ആണ്. അഞ്ചാം സ്ഥാനത്ത് ആണ് ദീപിക പദുക്കോണ്‍.