Latest News

കൂടുതല്‍ മെച്ചപ്പെട്ട ചികിത്സയ്ക്കായി ദക്ഷിണ കൊറിയയിലേക്ക് പോകാന്‍ സാമന്ത; നടി നൂതന ചികിത്സയ്ക്കായി പോകുന്നത് അമേരിക്കയിലെ ചികിത്സാ ഫലം പ്രതീക്ഷിച്ചതിനെക്കാള്‍ വൈകുന്നതിനാല്‍ 

Malayalilife
കൂടുതല്‍ മെച്ചപ്പെട്ട ചികിത്സയ്ക്കായി ദക്ഷിണ കൊറിയയിലേക്ക് പോകാന്‍ സാമന്ത; നടി നൂതന ചികിത്സയ്ക്കായി പോകുന്നത് അമേരിക്കയിലെ ചികിത്സാ ഫലം പ്രതീക്ഷിച്ചതിനെക്കാള്‍ വൈകുന്നതിനാല്‍ 

തെന്നിന്ത്യന്‍ താരറാണി സാമന്ത റൂത്ത് പ്രഭു സൗത്ത് കൊറിയയിലേക്ക്. നടിയെ ബാധിച്ച മയോസിറ്റിസ് രോഗ ചികിത്സയ്ക്കായാണ് താരം ദക്ഷിണ കൊറിയയിലേക്ക് പോകുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ മാസമാണ് മയോസിറ്റിസ് രോഗം ബാധിച്ചതായി സാമന്ത വെളിപ്പെടുത്തിയത്.

കൂടുതല്‍ മെച്ചപ്പെട്ട ചികിത്സ തേടിയാണ് താരം ദക്ഷിണ കൊറിയയിലേക്ക് പോകുന്നത്. നേരത്തെ ഹൈദരാബാദില്‍ തന്നെ ഇതിനായി ആയുര്‍വേദ ചികിത്സ നടത്തുമെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു.നിലവിലെ ചികിത്സയില്‍ ഫലം പ്രതീക്ഷിച്ചതിനേക്കാള്‍ വൈകുന്നതിനാലാണ് കൂടുതല്‍ മെച്ചപ്പെട്ട ചികിത്സ തേടി സൗത്ത് കൊറിയയിലേക്ക് പോകുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഉടന്‍ ദക്ഷിണ കൊറിയയിലേക്ക് പോകുമെന്നും ഏതാനും മാസങ്ങള്‍ താരം അവിടെ ചികിത്സയ്ക്കായി തുടരേണ്ടി വരുമെന്നുമാണ് മാദ്ധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ചികിത്സയ്ക്ക് ശേഷം വിജയ് ദേവരകൊണ്ടയ്ക്കൊപ്പമുള്ള 'ഖുഷി'യുടെ ചിത്രീകരണം പുനാരാരംഭിക്കും.

അതേസമയം  സാമന്ത വിദേശത്തേക്ക് പോകുന്നതിനെക്കുറിച്ച് ഇതുവരെ ഔദ്യോഗിക അറിയിപ്പുകളൊന്നും വന്നിട്ടില്ല. യശോദയാണ് സാമന്ത നായികയായി എത്തിയ പുതിയ ചിത്രം.നിരവധി ചിത്രങ്ങളാണ് താരത്തിന്റെതായി എത്താനുള്ളത്. ശാകുന്തളം, വിജയ് ദേവരകൊണ്ട നായകനായ 'കുഷി' എന്നിവയെല്ലാം സാമന്തയുടെ പുതിയ ചിത്രങ്ങളാണ്.

രോഗപ്രതിരോധ സംവിധാനം ശരീരത്തിലെ പേശികളെ ആക്രമിക്കുന്ന ഒരു അവസ്ഥയാണ് മയോസൈറ്റിസ്. പേശികളുടെ ബലക്കുറവും എല്ലുകള്‍ക്ക് വേദനയുമാണ് മയോസൈറ്റിസിന്റെ പ്രധാന ലക്ഷണം. ഇടയ്ക്കിടെ വീഴുക, കുറച്ചുസമയം നില്‍ക്കുകയോ നടക്കുകയോ ചെയ്താല്‍ ക്ഷീണം അനുഭവപ്പെടുക എന്നിവയും ഇവയുടെ ലക്ഷണങ്ങളാണ്.
 

Samantha flying to South Korea for Myositis treatment

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES