Latest News

പത്ത് വര്‍ഷത്തിന് മുന്‍പ് ബോളിവുഡ് പ്ലാസ്റ്റിക് സര്‍ജറിയുടെ പിന്നാലെയായിരുന്നു;എനിക്ക് നെഞ്ചില്‍ എപ്പോഴും പാഡ് കെട്ടി നടക്കേണ്ടി വന്നിട്ടുണ്ട്; ഭ്രാന്തമായ ഒരു കാലഘട്ടമായിരുന്നു അത്; തുറന്ന് പറച്ചിലുകളുമായി സമീറ റെഡ്ഡി വീണ്ടും വാര്‍ത്തകളില്‍ നിറയുമ്പോള്‍

Malayalilife
പത്ത് വര്‍ഷത്തിന് മുന്‍പ് ബോളിവുഡ് പ്ലാസ്റ്റിക് സര്‍ജറിയുടെ പിന്നാലെയായിരുന്നു;എനിക്ക് നെഞ്ചില്‍ എപ്പോഴും പാഡ് കെട്ടി നടക്കേണ്ടി വന്നിട്ടുണ്ട്; ഭ്രാന്തമായ ഒരു കാലഘട്ടമായിരുന്നു അത്; തുറന്ന് പറച്ചിലുകളുമായി സമീറ റെഡ്ഡി വീണ്ടും വാര്‍ത്തകളില്‍ നിറയുമ്പോള്‍

റെ ആരാധകരുള്ള നടിയാണ് സമീറാ റെഡ്ഡി. ബോളിവുഡിലും തെന്നിന്ത്യയിലും ഒരുപോലെ സജീവമായിരുന്ന താരം വിവാഹശേഷം അഭിനയത്തില്‍ നിന്ന് വിട്ടു നില്‍ക്കുകയാണെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.പലപ്പോഴും താരത്തിന്റെ നിലപാടുകള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടാറുണ്ട്. ബോഡി ഷെയ്മിങ്ങിനെക്കുറിച്ചും പ്രസവശേഷം സ്ത്രീകള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചുമെല്ലാം സമീറ തുറന്നെഴുതാറുണ്ട്. ഇപ്പോഴിതാ, ബോളിവുഡിലെ ഇരുണ്ട വശത്തെക്കുറിച്ച് തുറന്നു പറഞ്ഞ് വാര്‍ത്തകളില്‍ നിറയുകയാണ് നടി.

കരിയറിന്റെ തുടക്കകാലത്ത് പലരും തന്നോട് ശരീരത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ ആവശ്യപ്പെട്ടിരുന്നെന്നും എന്നാല്‍ താന്‍ അത് നിരസിക്കുകയായിരുന്നെന്നും സമീറ റെഡ്ഡി പറയുന്നു. പത്തുവര്‍ഷം മുന്‍പ് ബോളിവുഡ് പ്‌ളാസ്റ്റിക് സര്‍ജറിയുടെ പിന്നാലെയായിരുന്നു. മൂക്ക് അല്ലെങ്കില്‍ അസ്ഥികളുടെ ഘടന എന്നിവ മാറ്റുന്നതിനായിരുന്നു അത്. 

എനിക്ക് നെഞ്ചില്‍ എപ്പോഴും പാഡ് കെട്ടി നടക്കേണ്ടിവന്നിട്ടുണ്ട്. ജോലിയുടെ ഭാഗമെന്നായിരുന്നു പറഞ്ഞിരുന്നത്. ഭ്രാന്തമായ ഒരു കാലഘട്ടമായിരുന്നു അത്. പ്‌ളാസ്റ്റിക് സര്‍ജറിയെക്കുറിച്ച് സിനിമാലോകത്ത് പലരും തുറന്നു പറഞ്ഞിരുന്നതിനാല്‍ സ്തന ശസ്ത്രക്രിയ ചെയ്യാന്‍ പോലും തനിക്ക് നിര്‍ദ്ദേശം ലഭിച്ചു. എന്നാല്‍ ഇതു വേണോ? ഒരു നടി എന്ന നിലയില്‍ ഇത് ചെയ്യേണ്ടതുണ്ടോ? എന്താണ് ഇതിന്റെയൊക്കെ ആവശ്യം എന്ന് ഞാന്‍ ആലോചിച്ചു. 

അതിനു പിന്നാലെ ഒരു തീരുമാനം എനിക്ക് എടുക്കാനായതില്‍ സന്തോഷമുണ്ട്. എന്നാല്‍ ഇത്തരം ശസ്ത്രക്രിയകള്‍ ചെയ്യുന്നവരോട് വിരോധമില്ല - അവര്‍ക്കു അതു സന്തോഷം നല്‍കുന്നുണ്ടാകും. അവരെ വിലയിരുത്താന്‍ ഞാന്‍ ആരുമല്ല. സമീറ റെഡ്ഡി പറഞ്ഞു. 

മോഹന്‍ലാല്‍ ചിത്രം ഒരു നാള്‍ വരവിലൂടെ സമീറ മലയാളത്തിലും സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്

Sameera Reddy opens up about of film industry

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES