മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ സംവിധായകനാണ് അല്‍ഫോണ്‍സ് പുത്രന്‍. മലയാള സിനിമയുടെ ഗതി മാറ്റി കൊണ്ട് തന്നെ അദ്ദേഹം ആദം സംവിധാനം ചെയ്ത ഒരു ചിത്രമാണ് നേരം. അല്‍ഫോണ്‍സ് തന്റെ വരവ് ഈ ചിത്രത്തിലൂടെയായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ചിത്രത്തെ കുറിച്ചുള്ളൊരു കുറിപ്പ് സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധ നേടുകയാണ്. നടന്‍ ശബരീഷ് വര്‍മയുടെ സഹോദരന്‍ കൂടിയായ സന്ദീപ് വര്‍മ പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. നേരം പിറന്ന് എട്ട് വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്ന വേളയിലാണ് എംത്രീഡിബി ഗ്രൂപ്പിലൂടെ കുറിപ്പ് ശ്രദ്ധ നേടുന്നത്.
അല്‍ഫോന്‍സിന്റെ നേരം!
2006 യില്‍ ആണെന്ന് തോന്നുന്നു, ഒരു ദിവസം എന്റെ അനിയന്‍ ശബരീഷ് പറഞ്ഞു ' ചേട്ടാ ഞാന്‍ ചെന്നൈയിലേക്ക് വരുന്നു, എന്റെ കൂടെ അല്‍ഫോന്‍സും ഉണ്ട്, നമ്മളുടെ കൂടെ കുറച്ചു ദിവസം താമസിക്കും '. അനിയന്‍ SAE ഓഡിയോ എഞ്ചിനീയറിംഗ് കോഴ്‌സിന് ചേരാനാണ് വരുന്നത്. അല്‍ഫോന്‍സ് അതെ കോളേജില്‍ ഡിജിറ്റല്‍ ഫിലിം മേക്കിങ് പഠിക്കാനും. അങ്ങനെ ഒരു ദിവസം രാവിലെ അല്‍ഫോന്‍സ് വന്നു, വെളുക്കെ ചിരിച്ചുകൊണ്ട്. ഒരു പാവം പയ്യന്‍സ്. അന്നാണ് ഞാന്‍ അല്‍ഫോണ്‍സിനെ ആദ്യം കാണുന്നത്. അല്‍ഫോന്‍സ് 3 -4 ദിവസം ഞങ്ങളുടെ കൂടെ താമസിച്ചു. പിന്നെ ഒരു മുറി വാടകയ്ക്കെടുത്തു മാറി.
മാസങ്ങള്‍ കഴിഞ്ഞു , അല്‌ഫോന്‍സും കൂട്ടരും പല ഷോര്‍ട് ഫിലിംസും എടുക്കുന്നതായിട്ടു അനിയന്‍ പലപ്പോളായി പറയാറുണ്ടായിരുന്നു. ഒരു ദിവസം അനിയന്‍ ഞങ്ങളോട് ( myself & wife) അന്ന് വൈകുന്നേരം അവര്‍ ഷൂട്ട് ചെയുന്ന പുതിയ ഷോര്‍ട് ഫിലിമിന്റെ ലൊക്കേഷനില്‍ വരാന്‍ പറഞ്ഞു. മന്ദവല്ലിക്ക് അടുത്താണ് ലൊക്കേഷന്‍ . ഷോര്‍ട് ഫിലിമിന്റെ പേര് 'നേരം ', അനിയനാണ് ഹീറോ . വില്ലന് ഒരു upcoming actor ആണ് , പേര് 'വിജയ് സേതുപതി '. ഷൂട്ടിംഗ് കണ്ടു, ഒന്നും മനസിലായില്ല ??
പിന്നീടൊരിക്കല്‍ അല്‍ഫോസും പ്രദീപ് പാലാറും ( the person who wrote tamil dialogues for Neram ) വീട്ടില്‍ വന്നു , ചില ഇംഗ്ലീഷ് translations ചെയ്യണമെന്ന് പറഞ്ഞു.
നേരത്തിന്റെ സമയം വന്നു. അല്‍ഫോന്‍സിന്റെ T നഗര്‍ അടുത്തുള്ള ഒറ്റമുറിയിലാണ് പടത്തിന്റെ പൂജ. അന്ന് നിവിനെ പരിചയപെട്ടു. പൂജകഴിഞ്ഞു അല്‍ഫോന്‍സ് എന്റെയും വൈഫിന്റെയും അടുത്ത് വന്നിട്ട് പറഞ്ഞു ' ഞാന്‍ ചെന്നൈയില്‍ ആദ്യം വന്നത് നിങ്ങളുടെ വീട്ടിലേക്കാണ്', എനിക്ക് അതിശയം തോന്നി. പക്ഷെ പിന്നീടുള്ള പല കൂടികാഴ്ചകളില്‍ എനിക്ക് മനസിലായി അല്‍ഫോന്‍സ് അങ്ങിനെയാണ് , വന്നവഴി മറക്കാത്തവന്‍ , തന്റെ സുഹൃത്തുക്കളേ എപ്പോളും കൂടെ കൂട്ടുന്നവന്‍.
05 Feb 2013 , അല്‍ഫോന്‍സ് വിളിച്ചു , 'ഞാനും ആനന്ദും ( cinematographer ) ഇപ്പോള്‍ അങ്ങോട്ട് വരുന്നു. അവര്‍ വന്നു , അല്‍ഫോന്‍സ് താന്‍ ആദ്യമായി എടുക്കുന്ന 'നേരം ' എന്ന സിനിമയില്‍ എനിക്കൊരു ചെറിയ റോള്‍ ഉണ്ടെന്നു പറഞ്ഞു. ' ചേട്ടാ 2 -3 seconds ഉണ്ടാകുകയുള്ളൂ, ( he was always brutally honest ) ??
ഷോട്ട് കഴിഞ്ഞു അല്‍ഫോന്‍സ് പറഞ്ഞു ' ചേട്ടാ അടുത്ത പടത്തില്‍ കുറച്ചുകൂടി വലിയ റോള്‍ ചെയ്യാം ' ( ആ വാക് അല്‍ഫോന്‍സ് പ്രേമത്തില്‍ പാലിച്ചു ).
17 May 2013 , നേരം റിലീസ് ചെയ്തു , as they say, rest is history.