മലയാള സിനിമപ്രേമികൾക്ക് ഏറെ സുപരിചിതയായ നടിയാണ് ശാന്തി കൃഷ്ണ. സിനിമയില്‍ തിരക്കേറിയ സമയത്തും ടെലിവിഷന്‍ സീരിയലില്‍ സജീവയായിരുന്നു താരം. എന്നാൽ അന്ന് ഒന്നും അത് ഒരു കുറച്ചിലായി തോന്നിയിട്ടില്ല എന്ന് തുറന്ന് പറയുകയാണ് ശാന്തികൃഷ്ണ. മലയാളത്തില്‍ അങ്ങനെ ഒരു സിനിമാ നടി ആദ്യമായി ടെലിവിഷന്‍ രംഗത്തേക്ക് വരുന്നത് താനായിരിക്കുമെന്നും തന്‍റെ പൂര്‍വകാല സീരിയല്‍ ഓര്‍മ്മകള്‍ പങ്കുവച്ചു കൊണ്ട് താരം വെളിപ്പെടുത്തുന്നത്.
'സിനിമയില്‍ സജീവമായി നില്‍ക്കുമ്പോഴായിരുന്നു ഞാന്‍ 'ചാപല്യം' എന്ന സീരിയല്‍ ചെയ്തത്. അതിലെ കൃഷ്ണ പ്രഭയുടെ റോള്‍ പ്രേക്ഷകര്‍ക്ക് ഒരുപാട് ഇഷ്ടമായി. സിനിമയില്‍ സജീവമായി നില്‍ക്കുന്ന ഒരു നായിക നടി സീരിയല്‍ രംഗത്തേക്ക് വന്നു ഒരു പ്രധാന റോള്‍ ഏറ്റെടുക്കുന്നതിന്റെ തുടക്കം ചിലപ്പോള്‍ എന്നില്‍ നിന്ന് ആകാമെന്ന് തോന്നുന്നു. സീരിയലില്‍ അഭിനയിക്കുന്നത് കുറച്ചിലാണെന്ന് എനിക്ക് തോന്നിയിരുന്നില്ല. നല്ല ഒരു കഥാപാത്രം വന്നപ്പോള്‍ ചെയ്തു. സിനിമയും സീരിയലും തമ്മില്‍ എനിക്ക് വലിയ വ്യത്യാസം തോന്നിയിട്ടില്ല. ക്യാമറയുടെ വ്യത്യാസം മാത്രമേയുള്ളൂ.
അഭിനേതാക്കള്‍ക്ക് അതില്ല. എന്നെ സംബന്ധിച്ച് രണ്ടും കഥാപാത്രങ്ങളാണ്. അഭിനയിക്കുക എന്നതാണ് പ്രധാനം. സിനിമയിലായാലും, സീരിയലിലായാലും ഞാനൊരു മെതേഡ് ആക്ടര്‍ അല്ല. ഒരു സെന്റി സീനില്‍ അഭിനയിക്കുന്നതിന് തൊട്ട് മുന്‍പും എന്നില്‍ ചിരി ഉണ്ടാകും, ക്യാമറ മൂവ് ആയാല്‍ അത് മാറും. ഒരു ഡാന്‍സര്‍ എന്ന നിലയില്‍ എനിക്ക് കിട്ടിയ വലിയ പ്ലസ് ആണത്'. ശാന്തി കൃഷ്ണ പറയുന്നു.