Latest News

ലൈഫിന് ആകെയുള്ളത് മൂന്നാല് ദിവസം; റോഷന്‍ ആന്‍ഡ്രൂസ് ചിത്രം സാറ്റര്‍ഡേ നൈറ്റ് ടീസര്‍ ട്രെന്റിങില്‍ ഒന്നാമത്‌

Malayalilife
 ലൈഫിന് ആകെയുള്ളത് മൂന്നാല് ദിവസം; റോഷന്‍ ആന്‍ഡ്രൂസ് ചിത്രം സാറ്റര്‍ഡേ നൈറ്റ് ടീസര്‍ ട്രെന്റിങില്‍ ഒന്നാമത്‌

റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യിത് നിവിന്‍ പോളിയെ നായകനായി എത്തുന്ന ചിത്രമാണ് സാറ്റര്‍ഡേ നൈറ്റ്. പുത്തന്‍ തലമുറ യുവാക്കളുടെ സൌഹൃദത്തിന്റെ കഥ പറയുന്ന ചിത്രം കളര്‍ഫുള്‍ ആയാണ് റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കിയിരിക്കുന്നത്. നിവിന്‍ പോളിയുടെ ഇതുവരെ കാണാത്ത തരത്തിലുള്ള ഒരു കഥാപാത്രവുമായിരിക്കും ചിത്രത്തിലെ നായകന്‍.

ഇപ്പോള്‍ ഇതാ ചിത്രത്തിന്റെ ടീസര്‍ പുറത്ത് വിട്ടിരിക്കുകയാണ്. കോമഡി എന്റര്‍ടെയ്‌നര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്റെ സ്വഭാവം കൃത്യമായി പ്രേക്ഷകരില്‍ എത്തിക്കുന്നതാണ് ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസര്‍.പുത്തന്‍ തലമുറ യുവാക്കളുടെ സൌഹൃദത്തിന്റെ കഥ പറയുന്ന ചിത്രം കളര്‍ഫുള്‍ ആയാണ് റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കിയിരിക്കുന്നത്. കിറുക്കനും കൂട്ടുകാരും എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍.

നിവിന്‍ പോളിക്കൊപ്പം സിജു വില്‍സണ്‍, അജു വര്‍ഗീസ്, സൈജു കുറുപ്പ്, ഗ്രേസ് ആന്റണി, സാനിയ ഇയ്യപ്പന്‍, മാളവിക ശ്രീനാഥ്, പ്രതാപ് പോത്തന്‍, ശാരി, വിജയ് മേനോന്‍, അശ്വിന്‍ മാത്യു തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നവീന്‍ ഭാസ്‌കറിന്റേതാണ് രചന. ചിത്രത്തിന്റെ നിര്‍മ്മാണം അജിത്ത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്ത് ആണ്. ദുബൈ, ബംഗളൂരു, മൈസൂരു എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. 

അസ്ലം കെ പുരയില്‍ ആണ് ഛായാഗ്രഹണം. പ്രൊഡക്ഷന്‍ ഡിസൈന്‍ അനീസ് നാടോടി, വസ്ത്രാലങ്കാരം സുജിത്ത് സുധാകരന്‍, മേക്കപ്പ് സജി കൊരട്ടി, കലാസംവിധാനം ആല്‍വിന്‍ അഗസ്റ്റിന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍ ജേക്കബ്, കളറിസ്റ്റ് ആശിര്‍വാദ് ഹദ്കര്‍, ഡി ഐ പ്രൈം ഫോക്കസ് മുംബൈ, സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി, ഓഡിയോഗ്രാഫി രാജകൃഷ്ണന്‍ എം ആര്‍, ആക്ഷന്‍ അലന്‍ അമിന്‍, മാഫിയ ശശി, കൊറിയോഗ്രഫി വിഷ്ണു ദേവ, സ്റ്റില്‍സ് സലീഷ് പെരിങ്ങോട്ടുക്കര, പൊമോ സ്റ്റില്‍സ് ഷഹീന്‍ താഹ, ഡിസൈന്‍ ആനന്ദ് രാജേന്ദ്രന്‍, മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്റ്‌സ് കാറ്റലിസ്റ്റ്, പിആര്‍ഒ ശബരി, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ഹെയിന്‍സ്. നവംബര്‍ 4 ന് ചിത്രം തിയറ്ററുകളില്‍ എത്തും.

Saturday Night - Official TeaseR

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES