Latest News

മകന്റെ സംവിധാനത്തില്‍ നായകനായി ഷാരൂഖ് ഖാന്‍;  പരസ്യ ചിത്രത്തിന്റെ ടീസര്‍ പുറത്ത്;  ഏറ്റെടുത്ത് ആരാധകരും

Malayalilife
 മകന്റെ സംവിധാനത്തില്‍ നായകനായി ഷാരൂഖ് ഖാന്‍;  പരസ്യ ചിത്രത്തിന്റെ ടീസര്‍ പുറത്ത്;  ഏറ്റെടുത്ത് ആരാധകരും

ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ പരസ്യസംവിധാനത്തില്‍ സജീവമാകുന്നു. മകന്റെ സംവിധാനത്തില്‍ പ്രധാന വേഷത്തെ അവതരിപ്പിക്കുന്നത് ഷാരൂഖ് ഖാന്‍തന്നെയാണ്.ഡെവിള്‍ എക്‌സ് ( D'yavol X) എന്ന ബ്രാന്റിന്റെ പരസ്യത്തിലാണ് ഷാരൂഖ് അഭിനയിച്ചത്. ആര്യനും ഈ കമ്പനിയില്‍ പങ്കാളിത്തമുണ്ട്. ആര്യന്‍ ഖാന്‍ തന്നെയാണ് ഈ വിവരം തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെ ആരാധകരെ അറിയിച്ചത്.

മുന്‍പ് ഈ പരസ്യചിത്രത്തിന്റെ വിവരങ്ങള്‍ ഷാരൂഖിന്റെ മകള്‍ സുഹാന ഖാന്‍ ഇന്‍സ്റ്റാഗ്രം സ്റ്റോറിയില്‍ പങ്കുവച്ചിരുന്നു. നീല ഷര്‍ട്ടില്‍ മോണിറ്ററില്‍ നോക്കിയിരിക്കുന്ന ആര്യന്‍ ഖാന്റെ ചിത്രമാണ് സുഹാന പങ്കുവച്ചിരിക്കുന്നത്. തിങ്കളാഴ്ച ഈ പരസ്യത്തിന്റെ ടീസര്‍ ആര്യന്‍ ഖാന്‍ തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ പുറത്തുവിട്ടിരുന്നു. ഇപ്പോള്‍ പരസ്യം പുറത്തുവിട്ടിരിക്കുകയാണ് D'yavol X. 

ഇവരുടെ ഇന്‍സ്റ്റാഗ്രം പേജിലാണ് പരസ്യചിത്രം പുറത്തുവിട്ടിരിക്കുന്നത്. ഷാരൂഖ് ഖാനും ആര്യന്‍ ഖാനും ഇതില്‍ അഭിനയിക്കുന്നുണ്ട്. നിരവധി പേരാണ് ആര്യന്‍ ഖാന് അഭിനന്ദനങ്ങള്‍ അറിയിച്ച് ഇതിനോടകം രംഗത്തെത്തിയിരിക്കുന്നത്.

അതേസമയം, റെഡ് ചില്ലീസ് എന്റര്‍ടൈന്‍മെന്റ് നിര്‍മ്മിക്കുന്ന സീരീസിലൂടെ എഴുത്തുകാരനായും സംവിധായകനായും താന്‍ അരങ്ങേറ്റം കുറിക്കുന്നുവെന്ന് കഴിഞ്ഞ ഡിസംബറില്‍ ആര്യന്‍ ഖാന്‍ തന്നെ സ്ഥിരീകരിച്ചിരുന്നു.

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Shah Rukh Khan (@iamsrk)

 

Shahrukh Khan new advertisement made under the direction of Aryan Khan

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES