Latest News

പടച്ചോന് അറബി അറിയാലോ..'; ഉണ്ണി മുകുന്ദന്‍ ചിത്രം'ഷെഫീക്കിന്റെ സന്തോഷം ടീസര്‍ എത്തി

Malayalilife
 പടച്ചോന് അറബി അറിയാലോ..'; ഉണ്ണി മുകുന്ദന്‍ ചിത്രം'ഷെഫീക്കിന്റെ സന്തോഷം ടീസര്‍ എത്തി

ണ്ണി മുകുന്ദന്‍ നായകനാകുന്ന 'ഷെഫീക്കിന്റെ സന്തോഷം' എന്ന ചിത്രത്തിന്റെ ടീസര്‍പുറത്തുവിട്ടു. നവാഗതനായ അനൂപ് പന്തളമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു ഫീല്‍?ഗുഡ് മൂവി ആണെന്ന് ഉറപ്പ് നല്‍കുന്ന രസകരമായ ടീസറാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തു വിട്ടിരിക്കുന്നത്. അനൂപ് പന്തളം തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നതും. 

നവംബര്‍ 25 ന് സിനിമ തിയറ്ററുകളില്‍ റിലീസ് ചെയ്യും. ചിത്രം തിയറ്ററില്‍ പോയി എല്ലാവരും കാണണമെന്ന് ഉണ്ണി മുകുന്ദന്‍ ഫെയ്സ്ബുക്ക് ലൈവിലൂടെ അഭ്യര്‍ത്ഥിച്ചു. ടീസറില്‍ ഉണ്ണിക്കൊപ്പം നടന്‍ ബാലയുമുണ്ട് .ദിവ്യ പിള്ള, ആത്മീയ രാജന്‍ എന്നിവര്‍ നായികാവേഷങ്ങളിലെത്തും.

മേപ്പടിയാനു ശേഷം ഉണ്ണി മുകുന്ദന്‍ നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണ് 'ഷെഫീക്കിന്റെ സന്തോഷം'. ഉണ്ണി മുകുന്ദന്‍ ഫിലിംസിന്റെ ബാനറിലാണ് നിര്‍മ്മാണം.പാറത്തോട് എന്ന ചെറിയ ഗ്രാമത്തിലെ ഒരു സാധാരണ കുടുംബത്തില്‍ നിന്നുള്ള പ്രവാസിയായ ഷെഫീഖ് എന്ന ചെറുപ്പക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്. മനോജ് കെ. ജയന്‍, ദിവ്യ പിള്ള, ബാല, ആത്മീയ രാജന്‍, അരുണ്‍ ശങ്കരന്‍ പാവുമ്പ, ഷഹീന്‍ സിദ്ദിഖ്, മിഥുന്‍ രമേശ്, സ്മിനു സിജോ, കൃഷ്ണ പ്രസാദ്, ജോര്‍ഡി പൂഞ്ഞാര്‍, അനീഷ് രവി, ഗീതി സംഗീത, ഉണ്ണി നായര്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് മുഖ്യ വേഷങ്ങളില്‍ എത്തുന്നത്. ഓവര്‍സീസ് അവകാശം ഫാര്‍സ് ഫിലിംസ് സ്വന്തമാക്കി. സൂര്യ ടിവി ആണ് സാറ്റ്‌ലൈറ്റ് അവകാശം

ഷാന്‍ റഹ്മാന്‍ ആണ് സം?ഗീത സംവിധാനം. രഞ്ജിന്‍ രാജ് പശ്ചാത്തല സംഗീതം ഒരുക്കുന്നു. എല്‍ദോ ഐസക് ഛായാ?ഗ്രഹണവും നൗഫല്‍ അബ്ദുള്ള എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. ലൈന്‍ പ്രൊഡ്യൂസര്‍- വിനോദ് മംഗലത്ത്, മേക്കപ്പ്- അരുണ്‍ ആയൂര്‍, വസ്ത്രാലങ്കാരം- അരുണ്‍ മനോഹര്‍, സ്റ്റില്‍സ്- അജി മസ്‌ക്കറ്റ്, അസോസിയേറ്റ് ഡയറക്ടര്‍- രാജേഷ് കെ. രാജന്‍. പ്രൊമോഷന്‍ കണ്‍സള്‍ട്ടന്റ്- വിപിന്‍ കുമാര്‍. ഡിസ്ട്രിബൂഷന്‍- ഗുഡ് വില്‍ എന്റെര്‍റ്റൈന്മെന്റ്‌സ്. പ്രൊഡക്ഷന്‍ ഡിസൈനര്‍- ശ്യാം കാര്‍ത്തികേയന്‍.

Shefeekkinte Santhosham

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES