ആലിയ-രണ്‍ബിര്‍ വിവാഹത്തിന് ശേഷം ബോളിവുഡ് ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞു കൊണ്ടിരിക്കുന്ന പേരുകളാണ് സിദ്ധാര്‍ഥ് മല്‍ഹോത്ര, കിയാര അദ്വാനി എന്നിവരുടെത്. ഇരു താരങ്ങളും പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ എത്തിയിരുന്നു. പാര്‍ട്ടികള്‍ക്കും പൊതുവിടങ്ങളിലും ഒന്നിച്ച് എത്തിയതോടെയാണ് ഈ വാര്‍ത്തകള്‍ ശക്തമായത്.
ഇപ്പോളിതാ ഇരുവരും ഉടന്‍ വിവാഹിതരാകുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്.ഇരുവരുടെയും വിവാഹം അടുത്ത ഏപ്രിലില്‍ നടത്താനാണ് വീട്ടുകാരുടെ തീരുമാനമെന്നാണ് പുതിയ റിപ്പോര്‍ട്ട്. കമ്മിറ്റ് ചെയ്തിരിക്കുന്ന ചിത്രങ്ങളുടെ തിരക്കുകളാണ് വിവാഹം നീളാന്‍ കാരണം.
ഡല്‍ഹിയില്‍ കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരിക്കും വിവാഹം. വിവാഹം രജിസ്റ്റര്‍ ചെയ്തതിനു ശേഷം കോക്ക്‌ടെയില്‍ പാര്‍ട്ടിയും മറ്റു ആഘോഷങ്ങളും നടത്തും.സിദ്ധാര്‍ത്ഥും കിയാരയും ഈ വര്‍ഷം അടല്‍ ബദല്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.പോയ വര്‍ഷം റിലീസായ ഷെര്‍ഷ എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ചഭിനയിച്ചത്.
'യോദ്ധ', 'മിഷന്‍ മജ്നു' എന്നീ ചിത്രങ്ങളാണ് നടന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്. 'ഗോവിന്ദ നാം മീര', 'സത്യപ്രേം കി കഥ' എന്നിവയാണ് കിയാരയുടെതായി അണിയറയില്‍ ഒരുങ്ങുന്നത്. ശങ്കര്‍ ഒരുക്കുന്ന രാം ചരണ്‍ ചിത്രത്തിലൂടെ വീണ്ടും തെലുങ്കിലേക്ക് എത്താനൊരുങ്ങുകയാണ് താരം ഇപ്പോള്‍.