Latest News

വിശ്വമാകെ വിത്തെറിഞ്ഞു..; കൊവിഡിനെതിരെ പോരാടാൻ ഗാനവുമായി സിത്താര കൃഷ്‍ണകുമാര്‍

Malayalilife
വിശ്വമാകെ വിത്തെറിഞ്ഞു..; കൊവിഡിനെതിരെ പോരാടാൻ  ഗാനവുമായി സിത്താര കൃഷ്‍ണകുമാര്‍

മലയാളികൾക്ക് ഏറെ സുപരിചിതയായ ഗായികയാണ്  സിത്താര കൃഷ്‍ണകുമാര്‍. ടെലിവിഷൻ ചാനലുകളിലെ സംഗീതപരിപാടികളിലൂടെയും റിയാലിറ്റി ഷോകളിലൂടെയുമാണ്  ചലച്ചിത്രപിന്നണി രംഗത്തേക്ക് സിത്താര എത്തുന്നത്. . കൈരളി ടിവിയുടെ ഗന്ധർവസംഗീതം സീനിയേഴ്സ്-2004, ഏഷ്യാനെറ്റ് ചാനലിന്റെ സപ്തസ്വരങ്ങൾ, ജീവൻ ടിവിയുടെ വോയ്സ്-2004 തു‌ടങ്ങിയ ഷോകളിൽ നിന്നും സിത്താര മികച്ച ഗായികയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.എന്നാൽ ഇപ്പോൾ ലോകം നേരിടുന്ന  കൊറോണയ്‌ക്കെതിരെ പോരാടാൻ പ്രചോദനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് സിത്താര. എല്ലാവരും വീട്ടിൽ തന്നെയിരിക്കാൻ അറിയിച്ചുകൊണ്ടുള്ള ഒരു ഗാനമായിരുന്നു സിത്താര ആരാധകർക്കായി പങ്കു വച്ചത്. 

വിശ്വമാകെ വിത്തെറിഞ്ഞു എന്ന് തുടങ്ങുന്ന ഗാനമാണ് സിത്താര ആലപിച്ചിരിക്കുന്നത്.  തൻറെ യൂട്യൂബിലൂടെ സിത്താര പുതിയ ഗാനം ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്.  മികച്ച സ്വീകാര്യതയാണ് താരത്തിന്റെ ഈ ഗാനത്തിന് ലഭിക്കുന്നത്.നിരവധി ചിത്രങ്ങൾക്ക് ഗാനം ആലപിച്ച സിത്താരക്ക് മികച്ച പിന്നണി ഗായികയ്ക്കുള്ള കേരള സംസഥാന പുരസ്കാരവും നേടിയിരുന്നു.


 

Sithara Krishnakumar with song to fight Kovid

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES