മലയാളത്തിലെ താരകുടുംബമാണ് അന്തരിച്ച നടന്‍ സുകുമാരന്റേത്. അദ്ദേഹത്തിന്റെ മക്കള്‍ പൃഥ്വിരാജും ഇന്ദ്രജിത്തും സിനിമയില്‍ സ്ഥാനം നേടിയെടുത്തുകഴിഞ്ഞു. നടി പൂര്‍ണിമയെയാണ് ഇന്ദ്രജിത്ത് വിവാഹം കഴിച്ചിരിക്കുന്നത്. പൃഥ്വിയെയും ഇന്ദ്രജിത്തിനെയും പോലെ ഇരുവരുടെയും മക്കളെയും ആരാധകര്‍ക്ക് വലിയ ഇഷ്ടമാണ്. മക്കളുടെ വിശേഷങ്ങള്‍ താരങ്ങള്‍ പങ്കുവെയ്ക്കുന്നത് ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിക്കുന്നത്. ഇന്ദ്രജിത്തിന്റെയും പൂര്‍ണിമയുടെയും മൂത്ത മകള്‍ പ്രാര്‍ത്ഥനയും താരം തന്നെയാണ്.
പാത്തു എന്നാണ് പ്രാര്‍ഥനയുടെ വിളിപ്പേര്. ചെറുപ്പത്തിലെ തന്നെ പാട്ടാണ് പാത്തുവിന്റെ ലോകം. മോഹന്‍ലാല്‍ എന്ന ചിത്രത്തിലെ ലാലേട്ടാ എന്ന ടൈറ്റില്‍ ഗാനം ആലപിച്ചത് പ്രാര്‍ത്ഥനയായിരുന്നു. ഈ ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മാതാപിതാക്കളെപ്പോലെ പാത്തൂട്ടിയും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. മക്കളായ പ്രാർതനയ്ക്കും നക്ഷത്രയ്ക്കുമൊപ്പമുള്ള ചിത്രമാണ് അടുത്തിടെ ഇന്ദ്രജിത്ത് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ്.
നല്ല ഭക്ഷണത്തിന് ശേഷം എന്ന് കുറിച്ചുകൊണ്ടാണ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ചിത്രത്തിലെ മക്കളുടെ വസ്ത്രധാരണത്തെ കുറിച്ചാണ് പലരും ചോദിച്ച് കൊണ്ട് രംഗത്ത് എത്തിയിരിക്കുന്നത്. ഇങ്ങനെ വസ്ത്രം ധരിക്കാൻ ഉളുപ്പുണ്ടോ എന്നാണ് ഒരു കമന്റിലൂടെ ചോദിച്ചത്. എന്നാൽ ഇല്ലന്നുള്ള മറുപടിയുമായാണ് പ്രാർത്ഥന രംഗത്ത്. താരപുത്രിയുടെ ഈ മറുപടിക്ക് കൈയ്യടിയുമായി നിരവധി എത്തുകയും ചെയ്തിരുന്നു. ചിത്രം പകർത്തിയിരിക്കുന്നത് രഞ്ജിനി ഹരിദാസാണ്.
പ്രണയിച്ച് വിവാഹിതരായവരാണ് പൂർണിമയും ഇന്ദ്രജിത്തും. മക്കളോടൊപ്പം ഡബ്‌സ്മാഷ് ചെയ്തും ഡാൻസ് കളിച്ചുമെല്ലാം ഇന്ദ്രജിത്ത് സോഷ്യൽ മീഡിയയിൽ സജീവമാകാറുണ്ട്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് പ്രാർത്ഥന ഇന്ദ്രജിത്ത്. താരം പകർത്തുന്ന ചിത്രങ്ങളും വിഡിയോയുമെല്ലാം ഇൻസ്റാഗ്രാമിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്.