Latest News

എന്റെ കുട്ടികള്‍ക്ക് ഇപ്പോള്‍ ഇതുപോലെ ജീവിക്കേണ്ടിവന്നതില്‍ വളരെ സങ്കടമുണ്ട്; തന്റെ മക്കളെ മാസ്‌ക് ധരിപ്പിച്ച് പുറത്തേക്കിറങ്ങുന്ന ഫോട്ടോ പങ്ക് വച്ച് സണ്ണി ലിയോണ്‍

Malayalilife
എന്റെ കുട്ടികള്‍ക്ക് ഇപ്പോള്‍ ഇതുപോലെ ജീവിക്കേണ്ടിവന്നതില്‍ വളരെ സങ്കടമുണ്ട്; തന്റെ മക്കളെ മാസ്‌ക് ധരിപ്പിച്ച് പുറത്തേക്കിറങ്ങുന്ന ഫോട്ടോ പങ്ക് വച്ച് സണ്ണി ലിയോണ്‍

കൊറോണ ഭീതിയില്‍ താനും തന്റെ കുടുംബവും കടുത്ത ജാഗ്രതയിലാണെന്ന് വ്യക്തമാക്കി നടി സണ്ണി ലിയോണ്‍. ഭര്‍ത്താവ് ഡാനിയേല്‍ വെബ്ബര്‍, മക്കളായ  നിഷ, നോവ, ആഷര്‍ എന്നിവര്‍ക്കൊപ്പം മാസ്‌ക് ധരിച്ച് നില്‍ക്കുന്ന ചിത്രം പങ്കുവച്ചാണ് സണ്ണി ലിയോണ്‍ ഇത് വ്യക്തമാക്കിയത്..

അഞ്ചു പേരും പുറത്തു പോകാന്‍ ഒരുങ്ങി നില്‍ക്കുമ്പോള്‍ എടുത്ത് ഫോട്ടോ ആണ് പങ്ക് വച്ചിരിക്കുന്നത്. തങ്ങളുടെ മക്കള്‍ക്ക് ഇത്തരത്തില്‍ ഒരു ജീവിതരീതി തിരഞ്ഞെടുക്കേണ്ടി വന്നതില്‍ ദുഃഖമുണ്ടെന്ന് ഈ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചുകൊണ്ട് സണ്ണി ലിയോണ്‍ കുറിച്ചു.
മാസ്‌ക് ധരിക്കാന്‍ പിഞ്ചുകുഞ്ഞുങ്ങളെ പരിശീലിപ്പിക്കുക,എന്നാണ് ചിത്രം പങ്കുവച്ചുകൊണ്ട് സണ്ണി കുറിച്ചത്.

സണ്ണിയുടെ മകള്‍ നിഷയ്ക്ക് നാല് വയസ്സാണ് പ്രായം. ഇരട്ടക്കുട്ടികളായ നോഹയ്ക്കും ആഷറിനും ഈ മാസം രണ്ട് വയസ്സ് തികഞ്ഞു. മഹാരാഷ്ട്രയിലെ ലത്തൂരില്‍ നിന്നാണ് സണ്ണിയും ഡാനിയലും നിഷയെ ദത്തെടുത്തത്. നോഹയും ആഷറിനും സറോഗസിയിലൂടെ ജനിച്ച കുട്ടികളാണ്.

കൊറോണ വ്യാപിക്കുന്ന സാഹചര്യത്തില്‍ സണ്ണി കൂടുതല്‍ സമയം വീട്ടിലാണ് ചെലവഴിക്കുന്നത്. ഇതിനിടയില്‍ നിരവധി ചിത്രങ്ങളും വീഡിയോകളും താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്.

Sunny Leone Makes Her Kids Wear Masks

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES