Latest News

പൂളിന് സമീപത്ത് കൂടി നടന്ന സണ്ണി ലിയോണിനെ പൂളിലേക്ക് തള്ളിയിട്ട് മാനേജര്‍; അപ്രതീക്ഷിതമായി വെള്ളത്തില്‍ വീണ നടി കോപത്തില്‍ ചെരുപ്പൂരിയെറിഞ്ഞു; വൈറലാകുന്ന വീഡിയോ കാണാം

Malayalilife
പൂളിന് സമീപത്ത് കൂടി നടന്ന സണ്ണി ലിയോണിനെ പൂളിലേക്ക് തള്ളിയിട്ട് മാനേജര്‍; അപ്രതീക്ഷിതമായി വെള്ളത്തില്‍ വീണ നടി കോപത്തില്‍ ചെരുപ്പൂരിയെറിഞ്ഞു; വൈറലാകുന്ന വീഡിയോ കാണാം

ണ്ണി ലിയോണ്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കാറുള്ള പോസ്റ്റുകള്‍ക്കും വീഡിയോകള്‍ക്കും വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. അത്തരത്തില്‍ താരം പുതുതായി പങ്കുവെച്ച വീഡിയോയും വൈറലായിരിക്കുകയാണ്.
സണ്ണി ലിയോണിനെ മാനേജര്‍ രജനി പൂളില്‍ തള്ളിയിടുന്നതാണ് വീഡിയോയിലുള്ളത്. അപ്രതീക്ഷിതമായി വെള്ളത്തില്‍ വീണ നടി ദേഷ്യത്തില്‍ ചെരുപ്പ് രജനിക്ക് നേരെ വലിച്ചെറിയുകയാണ്. ചുറ്റുമുള്ളവര്‍ ചിരിക്കുകയും ചെയ്യുന്നു.

രസകരമായ കമന്റുകളുമായി നിരവധി ആരാധകരാണ് രംഗത്തെത്തിയത്. നടിയുടെ പ്രതികാരം തീരെ കുറഞ്ഞുപോയെന്നുമൊക്കെയാണ് കമന്റ്. തന്റെ ജീവനക്കാരോട് വളരെ സ്നേഹത്തോടെ പെരുമാറുന്നയാളാണ് സണ്ണി ലിയോണ്‍ എന്നാണ് വീഡിയോ തെളിയിക്കുന്നതെന്നാണ് ആരാധകര്‍ പറയുന്നത്.

ബോളിവുഡ് നടി സണ്ണി ലിയോണ്‍ സിനിമാ തിരക്കുകളിലാണ്, കൂടാതെ മൂന്ന് കുട്ടികളുള്ള താരം ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറിനൊപ്പം കുടുംബം ജീവിതം ആസ്വദിക്കുകയാണ്. കൊറോണ പാന്‍ഡെമിക് സമയത്ത് കുടുംബം അമേരിക്കയിലേക്ക് മാറിയെങ്കിലും ഇപ്പോള്‍ അവര്‍ മുംബൈയിലെ വീട്ടിലേക്ക് മടങ്ങിയിരിക്കുകയാണ്. വീരമാദേവി', 'ഷീറോ', 'ഒഎംജി' തുടങ്ങിയ മൂന്ന് ചിത്രങ്ങളാണ് നടിയുടെ പുറത്തിറങ്ങാനുള്ള ചിത്രങ്ങള്‍.

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sunny Leone (@sunnyleone)

Sunny Leone payback to manager

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES