Latest News

നീയാണ് ഞങ്ങളുടെ വെളിച്ചം, ഞങ്ങളുടെ ജീവിതത്തിലേക്ക് ദൈവമയച്ച മാലാഖയാണ് നീ; നിഷയുടെ നാലാം പിറന്നാള്‍ ആഘോഷമാക്കി സണ്ണി ലിയോണും ഭര്‍ത്താവും; ചിത്രങ്ങള്‍ കാണാം

Malayalilife
നീയാണ് ഞങ്ങളുടെ വെളിച്ചം, ഞങ്ങളുടെ ജീവിതത്തിലേക്ക് ദൈവമയച്ച മാലാഖയാണ് നീ; നിഷയുടെ നാലാം പിറന്നാള്‍ ആഘോഷമാക്കി സണ്ണി ലിയോണും ഭര്‍ത്താവും; ചിത്രങ്ങള്‍ കാണാം

ണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയലും മൂത്തമകള്‍ നിഷയുടെ പിറന്നാള്‍ വളരെ വിപുലമായി ആഘോഷിച്ചതിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മഡീയയില്‍ നിറയുന്നത്.മകളുടെ പിറന്നാള്‍ ആഘോഷ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു താരം പങ്കുവെച്ചത്.

നിഷയ്ക്കുള്ള പിറന്നാള്‍ ആശംസകളും സണ്ണി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. എന്റെ കുഞ്ഞു മാലാഖയ്ക്ക് ജന്മദിനാശംസകള്‍, ഞങ്ങളുടെ ജീവിതം വെളിച്ചം നിറച്ചതാക്കാന്‍ ദൈവം അയച്ച മാലാഖയാണ് നീ. ഹാപ്പി ബര്‍ത്ത് ഡേ ബേബി നിഷാ കൗര്‍ വെബ്ബര്‍' എന്നായിരുന്നു സണ്ണിയുടെ ആശംസ.

നിഷയുടെ 4ാം പിറന്നാള്‍ ആയിരുന്നു കഴിഞ്ഞ ദിവസം.മകളുടെ പിറന്നാള്‍ ആഘോഷമാക്കാന്‍ ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ തയ്യാറെടുക്കുകയായിരുന്നു സണ്ണിയും ഭര്‍ത്താവ് ഡാനിയേലും. നിഷയ്ക്ക് സര്‍പ്രൈയ്സായി ഫ്രോസണ്‍ എന്ന ചിത്രത്തിന്റെ പശ്ചാത്തലത്തില്‍ പിറന്നാള്‍ വേദി ഒരുക്കുകയായിരുന്നു സണ്ണി.

നിഷയുടെ ആഘോഷത്തിന് ഭംഗി കൂട്ടാന്‍ സണ്ണിയുടെ ഇരട്ടക്കുട്ടികളും ഉണ്ടായിരുന്നു. ഐവിഎഫ് വഴിയാണ് സണ്ണിക്ക് അഷറും നോവയും ജനിക്കുന്നത്. നിഷയെ മഹാരാഷ്ട്രയിലെ ഒരു അനാഥാലയത്തില്‍ നിന്നും ദത്തെടുക്കുകയായിരുന്നു സണ്ണിയും ഭര്‍ത്താവും. നിഷയെ 2017 ല്‍ ദത്തെടുക്കുമ്പോള്‍ 21 മാസം മാത്രമായിരുന്നു പ്രായം. 

മൂന്നു മക്കളെയും കൈകളിലെടുത്ത് ചിരിയോടെ നില്‍ക്കുന്ന സണ്ണിയുടെ കുടുംബചിത്രം ആരുടെയും ഇഷ്ടം കവരും.കഴിഞ്ഞ ദിവസം നിഷയ്ക്കുള്ള ഡെഡിയേയും കയ്യില്‍ പിടിച്ചുകൊണ്ട് സണ്ണി പോസ്റ്റ് ചെയ്ത ചിത്രത്തിന്റെ അടിക്കുറിപ്പിലും സണ്ണിയുടെ മക്കളോടുള്ള വാത്സല്യം കാണാം.വെറും കയ്യോടെ വീട്ടില്‍ പോകാന്‍ ആവില്ല എന്നാണ് ക്യാപ്ഷന്‍.നേരത്തെ തന്നെ സിനിമയെക്കാള്‍ ആവേശത്തിലാഴ്ത്തുന്നത് തന്റെ കുടുംബമാണെന്നാണ് സണ്ണി പറഞ്ഞിരുന്നു. 

Sunny Leones Daughter Nisha Kaur Webers Birthday Party

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES