ആസ്വാദകരെ ഹാസ്യത്തിന്റെ നെറുകൈയില്‍ എത്തിക്കുന്ന നടനാണ് സുരാജ് വെഞ്ഞാറമൂട്. സിനിമയിലേക്ക് ഉളള വരവിനെ അച്ഛന്‍ ആദ്യം എതിര്‍ത്തിരുന്നു എങ്കിലും ദേശീയ അവാര്‍ഡ് നേടിയ ശേഷം അച്ഛന്റെ ഭാഗത്ത് നിന്ന് ഉണ്ടായ പ്രതികരണം തന്നെ ഏറെ ഞെട്ടിക്കുന്നതായിരുന്നു എന്നും അച്ഛന്റെ ഓര്‍മ്മകള്‍ പങ്കുവെച്ചു കൊണ്ട് സുരാജ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം തുറന്ന് പറഞ്ഞത്.
'സിനിമയില്‍ പോകുബോള്‍ ചാന്‍സ് ചോദിച്ച് ജീവിതം നശിപ്പിക്കും എന്നൊരു പേടി അച്ഛനുണ്ടായിരുന്നു. മക്കളെ ഉദ്യോഗസ്ഥരാക്കണം എന്നായിരുന്നു ആഗ്രഹം. ഗൗരവ പ്രകൃതമായിരുന്നു അച്ചന്റെത്. ഒരിക്കല്‍ പോലും മോനെ മക്കളെ എന്നൊന്നും വിളിച്ചതായി ഓര്‍മയില്ല. അച്ഛന്റെ പേര് കേട്ടാല്‍ തന്നെ മടക്കി കുത്തിയ മുണ്ട് താനേ അഴിഞ്ഞു വീഴുമായിരുന്നു. നമ്മുടെ കൂട്ടുകാരെയൊക്കെ അവരുടെ അച്ചന്മാര്‍ കെട്ടിപ്പിടിച്ച് നടക്കുന്നത് കാണുമ്പോള്‍ അസൂയ തോന്നിയിട്ടുണ്ട്. പക്ഷെ എനിക്ക് ദേശീയ അവാര്‍ഡ് കിട്ടിയപ്പോഴാണ് അച്ഛന്‍ ഞെട്ടിച്ചു കളഞ്ഞത്. കൂടെ നില്‍ക്കുന്ന ആളുകള്‍ക്കിടയിലൂടെ വന്നു എന്നെ കെട്ടിപ്പിടിച്ച് നൂറുമ്മ. നൂറ് ദേശീയ അവാര്‍ഡ് കിട്ടുന്നതിനേക്കാള്‍ വലിയ സന്തോഷമായിരുന്നു അത്. ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ എന്ന ചിത്രത്തിലെ കഥാപാത്രത്തിന് ഞാന്‍ ഞാന്‍ നിരീക്ഷിച്ചത് മുഴുവന്‍ എന്റെ അച്ഛന്റെ ജീവിതമാണ്' എന്നും സുരാജ് പറഞ്ഞിരുന്നു.