Latest News

ഈ പ്രതിസന്ധി ഘട്ടത്തിലെ അങ്ങയുടെ നേതൃത്വത്തിനും രാജ്യസേവനത്തിനും നന്ദി; പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ജന്മദിനാശംസകൾ നേർന്ന് സുരേഷ് ​ഗോപി

Malayalilife
ഈ പ്രതിസന്ധി ഘട്ടത്തിലെ അങ്ങയുടെ നേതൃത്വത്തിനും രാജ്യസേവനത്തിനും നന്ദി; പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ജന്മദിനാശംസകൾ  നേർന്ന്  സുരേഷ് ​ഗോപി

ടനായും അവതാരകനായും രാഷ്ട്രീയക്കാരനായും ഒക്കെ മലയാളികള്‍ക്ക് പകരം വയ്ക്കാനാകാത്ത പേരാണ് സുരേഷ് ഗോപിയുടേത്. നിരവധി കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ നടനാണ് സുരേഷ് ഗോപി. പോലീസ് ഓഫീസറായും ഐഎഎസ്സുകാരനായും ഗുണ്ടയായും പത്രപ്രവര്‍ത്തകനായുമൊക്കെ നിരവധി റോളുകളിലാണ് താരം തിളങ്ങിയത്. എന്നാൽ ഇപ്പോൾ സുരേഷ് ഗോപി ഇന്ന് സപ്തതി ആഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന്  കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ്. 

മലയാള ചലച്ചിത്രതാരവും രാജ്യസഭാ എംപിയും കൂടിയാണ് മലയാളത്തിന്റെ പ്രിയ നടൻ സുരേഷ് ഗോപി. താനും ഭാര്യയും മോദിക്കൊപ്പം  നില്‍ക്കുന്ന പഴയ ചിത്രം പങ്കുവച്ചുകൊണ്ടാണ് അദ്ദേഹം പിറന്നാള്‍ ആശംസകള്‍ നേർന്ന് കൊണ്ട് താരം രംഗത്ത് എത്തിയിരിക്കുന്നത്.  ആയുരാരോഗ്യസൗഖ്യങ്ങളും ഒപ്പം പ്രധാനമന്ത്രിക്ക് താരം നേരുകയും ചെയ്തിട്ടുണ്ട്.

നമ്മുടെയെല്ലാം ബഹുമാന്യനായ പ്രധാനമന്ത്രി നരേന്ദ്ര മോദിജിക്ക് പിറന്നാള്‍ ആശംസകള്‍! ഈ പ്രതിസന്ധി ഘട്ടത്തിലെ ഘട്ടത്തിലെ അങ്ങയുടെ നേതൃത്വത്തിനും രാജ്യസേവനത്തിനും നന്ദി അറിയിച്ചുകൊള്ളട്ടെ. അങ്ങേയ്ക്ക് ആയുരാരോഗ്യസൗഖ്യങ്ങള്‍ നേരുന്നുവെന്നും താരം ചിത്രത്തിനൊപ്പം  കുറിച്ചു.

Read more topics: # Suresh Gopi wishes PM Modi
Suresh Gopi wishes PM Modi

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES