Latest News

ഏത് ഘട്ടത്തിലും പ്രിയതമയെ കൈവിടാതെ സൂര്യ; ഇതാണ് യഥാര്‍ത്ഥ ഭര്‍ത്താവ്; ജ്യോതികയെ വിമര്‍ശിച്ചവരോട് സൂര്യ പറഞ്ഞത് കേട്ടോ

Malayalilife
ഏത് ഘട്ടത്തിലും പ്രിയതമയെ കൈവിടാതെ സൂര്യ; ഇതാണ് യഥാര്‍ത്ഥ ഭര്‍ത്താവ്; ജ്യോതികയെ വിമര്‍ശിച്ചവരോട് സൂര്യ പറഞ്ഞത് കേട്ടോ

തമിഴകത്തെ എന്നല്ല തെന്നിന്ത്യന്‍ സിനിമാ ലോകത്തെ മാതൃകാ താരദമ്പതികളാണ് സൂര്യയും ജ്യോതികയും. പ്രണയിച്ച് വിവാഹിതരായ ഇരുവര്‍ക്കും ആരാധകര്‍ ഏറെയാണ്. സൂര്യ-ജ്യോതിക താര ജോഡി ബിഗ് സ്‌ക്രീനിലും ജീവിതത്തിലും ഹിറ്റാണ്. എന്നാല്‍ വിവാഹ ശേഷം അഭിനയ ജീവിതത്തില്‍ നിന്നും മാറി നിന്ന ജ്യോതിക പിന്നീട് ശക്തമായ തിരിച്ചുവരവ് നടത്തുകയും ചെയ്തു. ഇതിന് പൂര്‍ണ്ണ പിന്തുണയാണ് സൂര്യ നല്‍കിയത്. സൂര്യയുടെ നിര്‍മ്മാണക്കമ്പനിയായ റ്റുഡി എന്റര്‍ടൈന്‍മെന്‍സാണ് ജ്യോതികയുടെ മിക്ക സിനിമകളും നിര്‍മ്മിച്ചത്. താരത്തിന്റെ പുതിയ സിനിമയായ പൊന്മകള്‍ വന്താല്‍ നിര്‍മ്മിക്കുന്നതും സൂര്യ തന്നെയാണ്. എന്നാല്‍ ഈ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങള്‍ അരങ്ങേറിയിരുന്നു. അടുത്തിടെ ജ്യോതിക നടത്തിയ പ്രസംഗത്തില്‍ പറഞ്ഞ ചില കാര്യങ്ങളാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചത്. വലിയ സൈബര്‍ ആക്രമണങ്ങളും താരത്തിനെതിരെ നടന്നു. താരത്തിനെതിരെ നില്‍ക്കാനും അതേസമയം പിന്തുണയ്ക്കാനും നിരവധി ആളുകള്‍ എത്തി. എന്നാല്‍ ഇപ്പോള്‍ തന്റെ ഭാര്യയും നടിയമായ ജ്യേതികയ്ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് തമിഴകത്തിന്റെ നടിപ്പിന്‍ നായകന്‍ സൂര്യ.

ഒരു അവാര്‍ഡ് വേദിയില്‍ വെച്ച് ജ്യോതിക നടത്തിയ ചില പരാമര്‍ങ്ങളാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചത്. ക്ഷേത്രങ്ങളിലേക്ക് സംഭാവന കൊടുക്കുന്നത് പോലെ ആശുപത്രികള്‍ക്കും സ്‌കൂളുകള്‍ക്കും സംഭാവന നല്‍കണമെന്നായിരുന്നു ജ്യോതിക പറഞ്ഞത്. എന്നാല്‍ ഇത് പിന്നീട് വലിയ വിവാദങ്ങള്‍ക്ക് വഴിവെക്കുകയായിരുന്നു. മറ്റ് മതസ്ഥരുടെ ആരാധനാലയങ്ങളെക്കുറിച്ച് താരം പറയാത്തതെന്താണെന്നായിരുന്നു ചിലരുടെ ചോദ്യം. കടുത്ത സൈബര്‍ ആക്രമണമായിരുന്നു പിന്നീട് നടന്നത്. ഈ വിഷയത്തില്‍ ജ്യോതികയെ പിന്തുണച്ച് എത്തിയിരിക്കുകയാണ് സൂര്യ. ട്വിറ്ററിലൂടെയായിരുന്നു താരം അഭിപ്രായം പങ്കുവെച്ചത്.

ഒറ്റയ്ക്കു നില്‍ക്കാന്‍ ഒരു വൃക്ഷം ആഗ്രഹിച്ചാല്‍പ്പോലും കാറ്റ് അതിന് അനുവദിക്കില്ല' എന്നുപറഞ്ഞുകൊണ്ടാണ് കത്തില്‍ സൂര്യ വിഷയത്തിലേക്കു കടക്കുന്നത്. 'കുറേനാള്‍ മുന്‍പ് ഒരു അവാര്‍ഡു വേദിയില്‍ എന്റെ ഭാര്യ ജ്യോതിക നടത്തിയ ഒരു പരാമര്‍ശം ഓണ്‍ലൈനില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. ക്ഷേത്രങ്ങള്‍ പലിപാലിക്കപ്പെടുന്നത്ര ശ്രദ്ധയോടെ വിദ്യാലയങ്ങളും ആശുപത്രികളും പരിപാലിക്കപ്പെടണമെന്ന ആശയമാണ് ജ്യോതിക പങ്കുവച്ചത്. ഈ അഭിപ്രായപ്രകടനത്തെ ഒരു കുറ്റകൃത്യമായിപ്പോലുമാണ് ചിലര്‍ വിലയിരുത്തിയിരിക്കുന്നത്.

വിവേകാനന്ദനെപ്പോലെയുള്ള ആത്മീയ നേതാക്കള്‍ മുന്‍പേ അവതരിപ്പിച്ചിട്ടുള്ള ആശയമാണ് അത്. ജനത്തെ സേവിക്കുക എന്നത് ദൈവത്തെ സേവിക്കുന്നതുപോലെയാണ് എന്നത്. നമ്മുടെ സമൂഹം ഒരുപാടുകാലം ഒപ്പം കൊണ്ടുനടന്നിരുന്ന ഒരു ചിന്തയാണിത്. തിരുമൂലരെപ്പോലുള്ളവരും ഇതിനെ പിന്‍പറ്റിയിരുന്നു. ആ ലിഖിതങ്ങളൊന്നും വായിക്കുകയോ മനസിലാക്കുകയോ ചെയ്യാത്തവര്‍ക്ക് ഇതൊന്നും അറിയണമന്നില്ലെന്നും സൂര്യയുടെ കുറിപ്പില്‍ പറയുന്നു.

എന്നാല്‍ ഈ വിവാദത്തിനിടെ ജ്യോതികയ്ക്കു പിന്തുണയുമായെത്തിയവരില്‍ എല്ലാ മതത്തിലുമുള്ളവര്‍ ഉണ്ടെന്നും സൂര്യ പറയുന്നു.ആ പ്രസംഗത്തില്‍ അവള്‍ എന്താണോ പറഞ്ഞത് അതിനോട് എന്റെ കുടുംബം പൂര്‍ണമായും ഐദ്യദാര്‍ഢ്യപ്പെടുന്നു. മതത്തേക്കാള്‍ വലുതാണ് മനുഷ്യത്വമെന്നാണ് ഞങ്ങളുടെ കുട്ടികളെ ഞങ്ങള്‍ പഠിപ്പിക്കാന്‍ ആഗ്രഹിക്കുന്നത്.

മനുഷ്യത്വം എന്നത് എല്ലാ മതങ്ങള്‍ക്കും അതീതമാണ്. ഇത് പഠിപ്പിച്ച് വേണം വരും തലമുറയെ നമ്മള്‍ വളര്‍ത്താന്‍. ജ്യോതികക്കെതിരെ വിമര്‍ശനവും വിദ്വേഷവും ഉയര്‍ന്നപ്പോള്‍ ഈ കൊറോണ കാലത്തും ഞങ്ങള്‍ക്കൊപ്പം നിന്നസുഹൃത്തുക്കള്‍ക്കും ആരാധകര്‍ക്കും നന്ദി. മാധ്യമങ്ങളും ശരിയായ രീതിയിലാണ് വിഷയം കൈകാര്യം ചെയ്തത്. അവര്‍ക്കും നന്ദി. തങ്ങളുടെ സ്വഭാവഹത്യ നടത്താന്‍ അനേകം പേര്‍ ഓണ്‍ലൈനില്‍ കഠിനാധ്വാനം ചെയ്ത സമയത്ത് തങ്ങളെ പിന്തുണച്ച പേരറിയാത്ത ഒരുപാടുപേരോട് നന്ദിയുണ്ടെന്നും സൂര്യ പറയുന്നുണ്ട.

ഭാര്യയ്ക്ക് ഒരു പ്രശ്‌നം വന്നപ്പോള്‍ ഒരു താങ്ങായി താനുണ്ടെന്ന് പറഞ്ഞെത്തിയ സൂര്യ ഒരു നല്ല ഭര്‍ത്താവാണെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ്. ഇതാണ് ഇപ്പോള്‍ താരത്തിന്റെ ആരാധകര്‍ ഏറ്റെടുക്കുന്നത്.

Suriya told those who criticized Jyothika

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES