Latest News

ബാഹുബലിയെ വെല്ലുന്ന യുദ്ധ രംഗങ്ങളുമായി എത്തിയ നരസിംഹ റെഡ്ഡിയുടെ പുതിയ ട്രെയിലറും വൈറലാകുന്നു; ചിരഞ്ജിവി ചിത്രം ഒക്ടോബര്‍ രണ്ടിന് റിലീസ്

Malayalilife
ബാഹുബലിയെ വെല്ലുന്ന യുദ്ധ രംഗങ്ങളുമായി എത്തിയ നരസിംഹ റെഡ്ഡിയുടെ പുതിയ ട്രെയിലറും വൈറലാകുന്നു; ചിരഞ്ജിവി ചിത്രം ഒക്ടോബര്‍ രണ്ടിന് റിലീസ്

ബാഹുബലിയെ വെല്ലുന്ന ദൃശ്യമികവോടെ ഒരുങ്ങുന്ന ചിരംഞ്ജീവിയുടെ 'സെയ്റാ നരസിംഹ റെഡ്ഡിയുടെ രണ്ടാമത്തെ ട്രെയിലറും വൈറലാകുന്നു.ആവേശമുണര്‍ത്തുന്ന യുദ്ധക്കളമാണ് ട്രെയിലറില്‍ ചിത്രീകരിച്ചിരിക്കുന്നത്. ബ്രിട്ടീഷുകാര്‍ക്കെതിരെ പടപൊരുതിയ ആദ്യ പോരാളിയായ ഉയ്യലവാഡ നരസിംഹ റെഡ്ഡിയുടെ ബയോപിക് ആണ് ഈ ചിത്രം. ചിത്രത്തില്‍ ചിരഞ്ജീവി ഗംഭീര പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നതെന്ന് ട്രെയിലര്‍ വ്യക്തമാക്കുന്നു.

സ്വാതന്ത്ര്യ സമര പോരാളി ഉയ്യാലവാഡ നരസിംഹ റെഡ്ഡിയുടെ ജീവിതമാണ് ചിത്രം പറയുന്നത്. ചരിത്രത്താളുകളില്‍ എഴുതപ്പെടാതെ പോയ ശക്തനായ പോരാളിയും ബ്രിട്ടീഷുകാര്‍ക്കെ ആദ്യമായി യുദ്ധം കുറിച്ചവനുമാണ് നരസിംഹ റെഡി.ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് സെപ്റ്റംബര്‍ 22ന് ഹൈദരാബാദില്‍ നടക്കും. ഇന്ത്യയിലെ എല്ലാ ഭാഷകളില്‍ നിന്നുമുള്ള സൂപ്പര്‍താരങ്ങളും ചടങ്ങില്‍ പങ്കെടുക്കും.

റാം ചരണ്‍ തേജ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അമിതാഭ് ബച്ചന്‍, വിജയ് സേതുപതി, ജഗപതി ബാബു ,കിച്ച സുദീപ്, നയന്‍താര, തമന്ന തുടങ്ങി വന്‍ താരനിരയാണ് അണി നിരന്നിരിക്കുന്നത്. സുരേന്ദര്‍ റഡ്ഡിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. 250കോടി ചെലവിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. മലയാളം ഉള്‍പ്പെടെ അഞ്ചു ഭാഷകളിലാണ് ചിത്രം തീയേറ്ററുകളിലെത്തുന്നത്.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും ട്രെയിലറുമൊക്കെ തരംഗമായിരുന്നു.  ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റ് ആണ് നല്‍കിയിരിക്കുന്നത്. 160 മിനിറ്റാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം. നിരവധി യുദ്ധ രംഗങ്ങളും രക്തം ചീന്തുന്ന രംഗങ്ങളുമൊക്കെ ഉള്ളതുകൊണ്ടാണ് ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരിക്കുന്നത്. ചിത്രത്തില്‍ ചിരഞ്ജീവിയുടെ കഥാപാത്രത്തിന്റെ ഗുരുവായ ഗോസായി വെങ്കണ്ണയായി അമിതാഭ് ബച്ചന്‍ എത്തുന്നു.

ചരിത്ര സിനിമയായതിനാല്‍ വന്‍ ബജറ്റിലാണ് ചിത്രം ഒരുക്കുന്നത്. ആദ്യ ഘട്ടത്തില്‍ 200 കോടി ബജറ്റ് തീരുമാനിച്ചത് 250 കോടിയായിട്ടുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ട്. റാം- ലക്ഷ്മണ്‍, ഗ്രേഗ് പവല്‍ തുടങ്ങിയവരാണ് ആക്ഷന്‍ രംഗങ്ങള്‍ കൊറിയോഗ്രാഫി ചെയ്യുന്നത്. ചിത്രത്തിലെ യുദ്ധ രംഗത്തിനു മാത്രം 55 കോടി രൂപയാണ് ചെലവിട്ടതായാണ് റിപ്പോര്‍ട്ട്.നയന്‍താരയാണ് നായിക. ശ്രീവെന്നെല സീതാരാമ ശാസ്ത്രിയുടെ വരികള്‍ക്ക് അമിത് ത്രിവേദിയാണ് സംഗീതം പകരുന്നത്.

Sye Raa Trailer 2

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES